ദക്ഷിണാഫ്രിക്കയിലെ കേപ്‌ടൗണില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ആറരയ്‌ക്കാണ് ഇന്ത്യ-പാകിസ്ഥാന്‍ വനിതാ പോരാട്ടം ആരംഭിക്കുക

കേപ്‌ടൗണ്‍: ഐസിസി വനിതാ ട്വന്‍റി 20 ലോകപ്പില്‍ ഇന്ന് ഇന്ത്യ-പാകിസ്ഥാന്‍ സൂപ്പര്‍ പോരാട്ടമാണ്. ക്രിക്കറ്റ് മൈതാനത്ത് വീണ്ടുമൊരിക്കല്‍ കൂടി അയല്‍ക്കാരുടെ പോരാട്ടം വരുന്നതിന്‍റെ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. പരിക്കേറ്റ സ്റ്റാര്‍ ഓപ്പണര്‍ സ്‌മൃതി മന്ഥാനയില്ലെങ്കിലും ഇന്ത്യക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് പാകിസ്ഥാനെതിരായ മുന്‍ റെക്കോര്‍ഡ്. വനിതാ ടി20യില്‍ 13 തവണ ഇന്ത്യയും പാകിസ്ഥാനും മുഖാമുഖം വന്നപ്പോള്‍ പത്ത് മത്സരങ്ങളിലും വിജയം ടീം ഇന്ത്യക്കായിരുന്നു. പാകിസ്ഥാന് മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് ജയിക്കാനായത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദക്ഷിണാഫ്രിക്കയിലെ കേപ്‌ടൗണില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ആറരയ്‌ക്കാണ് ഇന്ത്യ-പാകിസ്ഥാന്‍ വനിതാ പോരാട്ടം ആരംഭിക്കുക. പരിക്കേറ്റ ഓപ്പണര്‍ സ്മൃതി മന്ഥാന ഇല്ലാതെയാണ് ഇന്ത്യന്‍ പട പാകിസ്ഥാനെ നേരിടുക. അതേസമയം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പരിക്ക് മാറിയെത്തിയത് ഇന്ത്യക്ക് ആശ്വാസമാണ്. ഓസ്ട്രേലിയക്കെതിരായ സന്നാഹമത്സരത്തില്‍ കൈവിരലിന് പരിക്കേറ്റതാണ് മന്ഥാനയ്ക്ക് തിരിച്ചടിയായത്. പരിക്കിനെ തുടര്‍ന്ന് ബംഗ്ലാദേശിനെതിരായ സന്നാഹമത്സരത്തില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കളിച്ചിരുന്നില്ല. 

ഗ്രൂപ്പ് രണ്ടില്‍ ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, പാകിസ്ഥാന്‍, അയര്‍ലന്‍ഡ് എന്നിവയാണ് ഇന്ത്യക്കൊപ്പമുള്ളത്. ഗ്രൂപ്പില്‍ നിന്ന് മുന്നിലെത്തുന്ന ആദ്യ രണ്ട് ടീമുകള്‍ സെമി കളിക്കും. കേപ്‌ടൗണില്‍ ഫെബ്രുവരി 26-ാം തിയതിയാണ് ഫൈനല്‍. കഴിഞ്ഞ ട്വന്‍റി 20 ലോകകപ്പുകളില്‍ ഇന്ത്യന്‍ ടീം ഫൈനല്‍ കളിച്ചെങ്കിലും കലാശപ്പോരില്‍ അതിശക്തരായ ഓസീസിന് മുന്നില്‍ തോറ്റ് മടങ്ങാനായിരുന്നു വിധി. 

ഇന്ത്യന്‍ സ്‌ക്വാഡ്: Harmanpreet Kaur (Captain), Smriti Mandhana (Vice-Captain), Shafali Verma, Yastika Bhatia (wk), Richa Ghosh (wk) Jemimah Rodrigues, Harleen Deol, Deepti Sharma, Devika Vaidya, Radha Yadav, Renuka Thakur, Anjali Sarvani, Pooja Vastrakar, Rajeshwari Gayakwad, Shikha Pandey.

സ്മൃതി മന്ദാനയില്ലാതെ ഇന്ത്യ ഇന്ന് പാകിസ്ഥാനെതിരെ; വനിതാ ടി20 ലോകകപ്പ് മത്സരം കാണാന്‍ ഈ വഴികള്‍