ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ക്ക് എമി സാറ്റേര്‍വൈറ്റ് (75), അമേലിയ കേര്‍ (50), കാറ്റി മാര്‍ട്ടിന്‍ (41) എന്നിവരുടെ ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഒമ്പത് വിക്കറ്റുകളാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്.

ഹാമില്‍ടണ്‍: വനിതാ ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 261 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ക്ക് എമി സാറ്റേര്‍വൈറ്റ് (75), അമേലിയ കേര്‍ (50), കാറ്റി മാര്‍ട്ടിന്‍ (41) എന്നിവരുടെ ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഒമ്പത് വിക്കറ്റുകളാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്. പൂജ വസ്ത്രകര്‍ (Pooja Vastrakar) ഇന്ത്യക്കായി നാല് വിക്കറ്റ് വീഴ്ത്തി. രാജേശ്വരി ഗെയ്കവാദിന് (Rajeshwari Gayakwad) രണ്ട് വിക്കറ്റുണ്ട്.

Scroll to load tweet…

മൂന്നാം ഓവറില്‍ തന്നെ കിവീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. സൂസി ബെയ്റ്റ്‌സ് റണ്ണൗട്ടാവുകയായിരുന്നു. പിന്നാലെ ക്രീസില്‍ ഒത്തുചേര്‍ന്ന കേര്‍- സോഫി ഡിവൈന്‍ സഖ്യമാണ് ന്യൂസിലന്‍ഡിനെ ഉണര്‍ത്തിയത്. 35 റണ്‍സെടുത്ത ഡിവൈനെ പുറത്താക്കി വസ്ത്രകര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. മൂന്നാം വിക്കറ്റില്‍ 45 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. 

Scroll to load tweet…

എന്നാല്‍ കിവീസിന് വലിയ ആശ്വാസമായത് കേര്‍- സാറ്റേര്‍വൈറ്റ് കൂട്ടുകെട്ടാണ്. ഇരുവരും 117 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ കേര്‍ മടങ്ങി. ഗെയ്കവാദിന്റെ പന്തില്‍ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പിന്നീടെത്തിയവരില്‍ മാഡ്രി ഗ്രീന്‍ (27), കാറ്റി എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. ഹെയ്‌ലി ജെന്‍സന്‍ (1), ലിയ തഹുഹു (1), ജെസ്സ് കേര്‍ (0) എന്നിവര്‍ നിരാശപ്പെടുത്തി. 

Scroll to load tweet…

ഫ്രാന്‍സസ് മകായ് (13), ഹന്ന റോവ് (2) എന്നിവര്‍ പുറത്താവാതെ നിന്നു. രാജേശ്വരി, വസ്ത്രകര്‍ എന്നിവര്‍ക്ക് പുറമെ ജുലന്‍ ഗോസ്വാമി, ദീപ്തി ശര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ മിതാലിയും സംഘവും പാകിസ്ഥാനെ തകര്‍ത്തിരുന്നു. ന്യൂസിലന്‍ഡ് ആദ്യ മത്സരത്തില്‍ വിന്‍ഡീസിനോട് തോറ്റു. ലോകകപ്പിന് മുമ്പുള്ള ന്യൂസിലന്‍ഡ് പര്യടനത്തില്‍ ഇന്ത്യ 4-1ന് പരമ്പര തോറ്റിരുന്നു.

Scroll to load tweet…