ഇന്ത്യ കിരീട പോരാട്ടത്തില്‍ മുന്നിലുള്ള ടീമാണെന്നും ഇതിഹാസ താരം വ്യക്തമാക്കി.

കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ സെമിയിലെത്തുന്ന ടീമുകളെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍ ടീമുകള്‍ സെമിയിലെത്തും. ഇന്ത്യ കിരീട പോരാട്ടത്തില്‍ മുന്നിലുള്ള ടീമാണെന്നും ഇതിഹാസ താരം വ്യക്തമാക്കി.

ചരിത്രത്തിലെ ഏറ്റവും വാശിയേറിയ ലോകകപ്പുകളിലൊന്നാണ് നടക്കാന്‍ പോകുന്നത്. ഏത് ടൂര്‍ണമെന്‍റുകളിലും എന്നപോലെ ഫേവറേറ്റുകളായ ശക്തമായ ടീമാണ് ഇന്ത്യ. ഏറ്റവും മികച്ച നാല് ടീമുകള്‍ സെമിയിലെത്തും. ആര്‍ക്കും അനായാസമായി ജയിക്കാനാകില്ലെന്നും ദാദ പറഞ്ഞു.

ഐപിഎല്ലില്‍ മോശം പ്രകടനം കാഴ്‌ചവെക്കുന്ന ഇന്ത്യന്‍ സ്‌പിന്നര്‍ കുല്‍ദീപ് യാദവിനെ ഗാംഗുലി പിന്തുണച്ചു. ലോകകപ്പില്‍ കുല്‍ദീപ് യാദവ് വിക്കറ്റുകള്‍ വീഴ്‌ത്തും. അദേഹം മികച്ച ബൗളറാണെന്നും ദാദ പറഞ്ഞു.