റണ്‍വേട്ടയില്‍ അഞ്ചാം സ്ഥാനത്തേക്ക് വീണ് കോലി, മൂന്നാം സ്ഥാനത്തേക്ക് കുതിച്ച് രചിന്‍ രവീന്ദ്ര
ഇന്ന് ന്യൂസിലന്‍ഡിനെതിരെ 65 പന്തില്‍ 81 റണ്‍സടിച്ച് വാര്‍ണര്‍ തിളങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രം 356 റണ്‍സുമായി നാലാം സ്ഥാനത്തെത്തിയപ്പോള്‍ ഒന്നാമതാിരുന്ന വിരാട് കോലി 354 റണ്‍സുമായി അഞ്ചാമതാണ്.

ധരംശാല: ലോകകപ്പില്‍ വെടിക്കെട്ട് ബാറ്റിംഗ് തുടരുന്ന ന്യൂസിലന്‍ഡ് ഓള്‍ റൗണ്ടര്‍ രചിന്‍ രവീന്ദ്ര റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്തെത്തി. ഓസ്ട്രേലിയക്കെതിരെ ഇന്ന് ലോകകപ്പിലെ തന്‍റെ രണ്ടാം സെഞ്ചുറി കുറിച്ച രചിന്‍ രവീന്ദ്ര ആറ് കളികളില്‍ 406 റണ്‍സുമായാണ് മൂന്നാം സ്ഥാനത്തേക്ക് കുതിച്ചത്. ആറ് മത്സരങ്ങളില്‍ 413 റണ്‍സുമായി ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ 431 റണ്‍സുമായി ക്വിന്‍റണ്‍ ഡികോക്ക് തന്നെയാണ് ഒന്നാം സ്ഥാനത്ത്.
ഇന്ന് ന്യൂസിലന്‍ഡിനെതിരെ 65 പന്തില്‍ 81 റണ്‍സടിച്ച് വാര്‍ണര്‍ തിളങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രം 356 റണ്‍സുമായി നാലാം സ്ഥാനത്തെത്തിയപ്പോള്‍ ഒന്നാമതാിരുന്ന വിരാട് കോലി 354 റണ്‍സുമായി അഞ്ചാമതാണ്. പാകിസ്ഥാന്‍റെ മുഹമ്മദ് റിസ്‌വാന്‍(333), ന്യൂസിലന്‍ഡിന്‍റെ ഡാരില്‍ മിച്ചല്‍(322) എന്നിവര്‍ക്ക് പിന്നില്‍ എട്ടാം സ്ഥാനത്താണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ(311). ഹെന്‍റിച്ച് ക്ലാസന്‍(300), സദീര സമരവിക്രമ(295) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് താരങ്ങള്‍. ഞായറാഴ്ച ഇംഗ്ലണ്ടിനെതിരെ തിളങ്ങിയാല്‍ കോലിക്ക് വീണ്ടും ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാന്‍ അവസരമുണ്ട്.
ബൗളര്‍മാരില്‍ ആറ് മത്സരങ്ങളില്‍ 16 വിക്കറ്റുമായി ഓസ്ട്രേലിയയുടെ ലെഗ് സ്പിന്നര്‍ ആദം സാംപ ബഹുദൂരം മുന്നിലെത്തി. ആറ് കളികളില്‍ 14 വിക്കറ്റുള്ള ന്യൂസിലന്‍ന്‍ഡിന്‍റെ മിച്ചല്‍ സാന്‍റ്നര്‍ രണ്ടാമതും ആറ് കളികളില്‍ 13 വിക്കറ്റുള്ള പാകിസ്ഥാന്‍റെ ഷങീന്‍ അഫ്രീദി മൂന്നാമതുമാണ്. ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരായ മാര്‍ക്കോ യാന്‍സന്‍(13), ജെറാള്‍ഡ് കോയെറ്റ്സീ(12) എന്നിവരാണ് ആദ്യ അഞ്ചിലുള്ളത്. 11 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര ആറാമതാണ്. ആദ്യ പത്തില്‍ ബുമ്രയല്ലാതെ മറ്റ് ഇന്ത്യന്‍ ബൗളര്‍മാരില്ല. എട്ട് വിക്കറ്റെടുത്ത കുല്‍ദീപ് യാദവ് പതിനഞ്ചാം സ്ഥാനത്താണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക