Asianet News MalayalamAsianet News Malayalam

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ന്യൂസിലന്‍ഡ് ഫൈനലില്‍

ഇംഗ്ലണ്ടിനെതിരായ നാലു മത്സര ടെസ്റ്റ് പരമ്പരയില്‍  രണ്ടെണ്ണമെങ്കിലും ജയിച്ചാല്‍ ഇന്ത്യക്ക് ഫൈനലിലെത്താം. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റ് തോറ്റാല്‍ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്താവും.  ന്യൂസിലന്‍ഡിന് 70ഉം ഓസ്ട്രേലിയക്ക് 69.2 ഉം വിജയശതമാനമാണുള്ളത്.

ICC World Test Championship: New Zealand quality for final
Author
Dubai - United Arab Emirates, First Published Feb 2, 2021, 5:23 PM IST

ദുബായ്: ഐ സി സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ എത്തുന്ന ആദ്യ ടീമായി ന്യൂസിലൻഡ്. ഓസ്ട്രേലിയ- ദക്ഷിണാഫ്രി ടെസ്റ്റ് പരമ്പര നീട്ടിവച്ചതോടെയാണ് ന്യൂസിലൻഡ് ഫൈനൽ ഉറപ്പാക്കിയത്. കൊവിഡ് പശ്ചാത്തലത്തിലാണ് ഓസ്ട്രേലിയ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ നിന്ന് പിൻമാറിയത്.

ഓസ്ട്രേലിയയുടെ സാധ്യതകള്‍ മങ്ങിയതോടെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ മികച്ച ജയം നേടിയാൽ ഇന്ത്യയ്ക്ക് ഫൈനല്‍ ഉറപ്പിക്കാം. നിലവില്‍ പോയന്‍റ് പട്ടികയില്‍ 71.7 വിജയശതമാവുമായി ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്.

ഇംഗ്ലണ്ടിനെതിരായ നാലു മത്സര ടെസ്റ്റ് പരമ്പരയില്‍  രണ്ടെണ്ണമെങ്കിലും ജയിച്ചാല്‍ ഇന്ത്യക്ക് ഫൈനലിലെത്താം. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റ് തോറ്റാല്‍ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്താവും.  ന്യൂസിലന്‍ഡിന് 70ഉം ഓസ്ട്രേലിയക്ക് 69.2 ഉം വിജയശതമാനമാണുള്ളത്.

68.7 പേഴ്സന്‍റേജ് പോയന്‍റുമായി നാലാം സ്ഥാനത്തുള്ള  ഇംഗ്ലണ്ടിനും ഫൈനലിലെത്താന്‍ സാധ്യതകളുണ്ട്. ഇന്ത്യെക്കെതിരായ പരമ്പരയില്‍ രണ്ട് ടെസ്റ്റെങ്കിലും ജയിച്ചാല്‍ മാത്രമെ ഇംഗ്ലണ്ടിന് സാധ്യതകളള്ളു. ജൂണിൽ ഇംഗ്ലണ്ടിലെ ലോര്‍ഡ്സിലാണ് ഫൈനല്‍.

Follow Us:
Download App:
  • android
  • ios