സിംബാബ്‌വെക്കെതിരെ 328 റണ്‍സിന്‍റെ പടുകൂറ്റന്‍ ജയം നേടിയെങ്കിലും നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യൻമാരായ ദക്ഷാണാഫ്രിക്ക പോയന്‍റ് പട്ടികയില്‍ ഒമ്പതാമതാണ്.
ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഓസ്ട്രേലിയ. വെസ്റ്റ് ഇന്‍ഡീസിനെതിരായ എവേ ടെസ്റ്റില്‍ നേടിയ വമ്പന്ഡ ജയത്തോടെ 12 പോയന്‍റും 100 പോയന്‍റ് ശതമാവും നേടിയാണ് ഓസ്ട്രേലിയ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
അതേസമയം നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യൻമാരായ ദക്ഷാണാഫ്രിക്ക സിംബാബ്‌വെക്കെതിരെ 328 റണ്‍സിന്‍റെ പടുകൂറ്റന്‍ ജയം നേടിയെങ്കിലും പോയന്‍റ് പട്ടികയില്‍ ഒമ്പതാമതാണ്. സിംബാബ്‌വെക്കെതിരായ ടെസ്റ്റ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമല്ലാത്തതിനാലാണ് ദക്ഷിണാഫ്രിക്ക ഒമ്പതാം സ്ഥാനത്ത് നില്‍ക്കുന്നത്.
ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ത്ത ഇംഗ്ലണ്ട് ആണ് 12 പോയന്‍റുമായി ഓസ്ട്രേലിയക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ളത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഒരു ജയവും ഒരു സമനിലയും അടക്കം 16 പോയന്‍റ് നേടിയ ശ്രീലങ്കയാണ് പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 66.67 പോയന്‍റ് ശതമാനമാണ് ശ്രീലങ്കക്കുള്ളത്. ശ്രീലങ്കക്കെതിരെ നേടിയ സമനില വഴി നാലു പോയന്‍റും 16.67 പോയന്‍റ് ശതമാനവുമായി ബംഗ്ലാദേശ് ആണ് നാലാമത്.
ഇംഗ്ലണ്ടിനെതിരെ കളിച്ച ആദ്യ ടെസ്റ്റില്‍ തോറ്റ ഇന്ത്യ അഞ്ചാമതും ഓസ്ട്രേലിയക്കെതിരെ തോറ്റ വെസ്റ്റ് ഇന്‍ഡീസ് ആറാമതുമാണ്. ന്യൂസിലന്‍ഡും പാകിസ്ഥാനും ഇതുവരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായുള്ള ടെസ്റ്റ് കളിക്കാത്തതിനാല്‍ ഏഴും എട്ടും സ്ഥാനങ്ങളിലും ദക്ഷിണാഫ്രിക്ക ഒമ്പതാം സ്ഥാനത്തുമാണ്.
നാളെ ബര്‍മിംഗ്ഹാമില്‍ തുടങ്ങുന്ന ഇന്ത്യക്കെിരായ രണ്ടാം ടെസ്റ്റില്‍ ജയിച്ചാല്‍ ഇംഗ്ലണ്ടിന് ഓസ്ട്രേലിയയെ മറികടന്ന് ഒന്നാമതെത്താനാവും. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ജയിച്ചാല്‍ ഓസീസിന് വീണ്ടും ഒന്നാമത് എത്താം. ഇംഗ്ലണ്ടിനെ വീഴ്ത്തിയാല്‍ ഇന്ത്യക്ക് ബംഗ്ലാദേശിനെ മറികടന്ന് നാലാം സ്ഥാനത്തേക്ക് കയറാനാവും.


