60 വിജയശതമാനമുള്ള ന്യൂസിലന്‍ഡിന് 36 പോയിന്റാണുള്ളത്. അഞ്ച് മത്സരങ്ങള്‍ മാത്രമാണ് അവര്‍ കളിച്ചത്.

ധരംശാല: ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര 4-1ന് ജയിച്ചതോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം മുറുകെ പിടിച്ചു. ധരംശാലയില്‍ നടന്ന അവസാന ടെസ്റ്റില്‍ ഇന്നിംഗ്‌സിലും 64 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം. സ്‌കോര്‍: ഇംഗ്ലണ്ട് 218 & 195 & ഇന്ത്യ 477. ജയത്തോടെ 4-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു. ഇതോടെ ഒന്നാം സ്ഥാനത്തിരിക്കുന്ന ഇന്ത്യക്ക് ഒമ്പത് മത്സരങ്ങളില്‍ 68.51 വിജയ ശതമാനത്തില്‍ 74 പോയിന്റായി. നേരത്തെ ഒന്നാമതുണ്ടായിരുന്ന ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റ് തോറ്റതോടെ രണ്ടാം സ്ഥാനത്തേക്ക് വീണിരുന്നു.

60 വിജയശതമാനമുള്ള ന്യൂസിലന്‍ഡിന് 36 പോയിന്റാണുള്ളത്. അഞ്ച് മത്സരങ്ങള്‍ മാത്രമാണ് അവര്‍ കളിച്ചത്. ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ വിജയിച്ചാല്‍ കിവീസിന് ഒന്നാമതെത്താന്‍ സാധിച്ചേക്കും. രണ്ട് തോല്‍വിയും കിവീസിന്റെ അക്കൗണ്ടിലായിട്ടുണ്ട്. 11 മത്സരം പൂര്‍ത്തിയാക്കിയ ഓസ്‌ട്രേലിയ മൂന്നാമതാണ്. 59.09 വിജയശതമാനത്തില്‍ 78 പോയിന്റുണ്ട് ഓസീസിന്. മൂന്ന് മത്സരം ഓസീസ് പരാജയപ്പെട്ടു. ഒരു ഡ്രോ. ഓസീസ് ജയിച്ചാലും ഇന്ത്യയെ മറികടക്കാനാകും.

ബംഗ്ലാദേശ്, പാകിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ് ടീമുകളാണ് നാലു മുതല്‍ ആറ് വരെയുള്ള സ്ഥാനങ്ങളില്‍. ദക്ഷിണാഫ്രിക്ക ഏഴാം സ്ഥാനത്തുള്ള പട്ടികയില്‍ ഇംഗ്ലണ്ടിന്റെ കാര്യമാണ് ഏറ്റവും കഷ്ടം. ഒമ്പത് മത്സരങ്ങളില്‍ മൂന്ന് ജയവും അഞ്ച് തോല്‍വിയുമുള്ള ഇംഗ്ലണ്ട് 21 പോയന്റും 19.44 വിജയശതമാനവുമായി എട്ടാം സ്ഥാനത്താണ്. മൂന്ന് ജയവും ആറ് തോല്‍വിയും ഒരു ഡ്രോയുമാണ് ഇംഗ്ലണ്ടിന്. ശ്രീലങ്ക മാത്രമാണ് ഇംഗ്ലണ്ടിന് മുന്നിലുള്ളത്.

അന്ന് ഞാന്‍ കളിമതിയാക്കും, പക്ഷേ..! ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് തുറന്നുപറഞ്ഞ് രോഹിത്

ധരംശാലയില്‍ അഞ്ച് വിക്കറ്റ് നേടിയ ആര്‍ അശ്വിനാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. പരമ്പരയില്‍ ആദ്യ ടെസ്റ്റില്‍ മാത്രമാണ് ഇംഗ്ലണ്ടിന് ജയിക്കാന്‍ സാധിച്ചിരുന്നത്. പ്രധാന താരങ്ങള്‍ ഇല്ലാതിരുന്നിട്ടും പിന്നീടുള്ള നാല് ടെസ്റ്റുകളും ജയിക്കാന്‍ ഇന്ത്യക്കായി. കുല്‍ദീപ് യാദവാണ് മത്സരത്തിലെ താരമായത്. അഞ്ച് ടെസ്റ്റില്‍ 712 റണ്‍സ് അടിച്ചുകൂട്ടിയ യശസ്വി ജെയ്‌സ്വാള്‍ പരമ്പരയിലെ താരവുമായി.