ശാസ്ത്രിയുടെ കീഴിലാണ് ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ മുന്നിട്ടുനിന്നിരുന്നത്. ശേഷിക്കുന്ന അവസാന ടെസ്റ്റില്‍ രാഹുല്‍ ദ്രാവിഡാണ് ഇന്ത്യയെ പരിശീലിപ്പിച്ചത്. ദീര്‍ഘകാലം ഇന്ത്യയുടെ പരിശീലകനായിരുന്ന ശാസ്ത്രിയുമായി ഇപ്പോഴത്തെ താരങ്ങളെല്ലാം ബന്ധം സൂക്ഷിക്കുന്നുണ്ട്.

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരെ (ENGvIND) ഏകദിന പരമ്പര നേടിയതോടെ ഇന്ത്യ ആഘോഷങ്ങള്‍ക്കും തുടക്കമിട്ടു. പ്ലയര്‍ ഓഫ് ദ മാച്ചായ റിഷഭ് പന്തിന് (Rishabh Pant) ആഘോഷിക്കാന്‍ കാരണങ്ങള്‍ ഏറെയായിരുന്നു. പന്തിന്റെ സെഞ്ചുറിയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 113 പന്തില്‍ പുറത്താവാതെ 125 റണ്‍സാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നേടിയത്. പ്ലയര്‍ ഓഫ് ദ മാച്ചായതിന് സമ്മാനമായി ലഭിച്ച ഷാംപെയ്ന്‍ മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിക്ക് (Ravi Shastri) നല്‍കിയും പന്ത് ശ്രദ്ധിക്കപ്പെട്ടു.

ശാസ്ത്രിയുടെ കീഴിലാണ് ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ മുന്നിട്ടുനിന്നിരുന്നത്. ശേഷിക്കുന്ന അവസാന ടെസ്റ്റില്‍ രാഹുല്‍ ദ്രാവിഡാണ് ഇന്ത്യയെ പരിശീലിപ്പിച്ചത്. ദീര്‍ഘകാലം ഇന്ത്യയുടെ പരിശീലകനായിരുന്ന ശാസ്ത്രിയുമായി ഇപ്പോഴത്തെ താരങ്ങളെല്ലാം ബന്ധം സൂക്ഷിക്കുന്നുണ്ട്. അതിന്റെ സാക്ഷ്യം കൂടിയാണ് മാഞ്ചസ്റ്ററില്‍ കണ്ടത്. ഇത്തവണത്തെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ കമന്റേറ്ററുടെ റോളിലായിരുന്നു ശാസ്ത്രി. ഓള്‍ഡ് ട്രഫോര്‍ഡിലെ നിറഞ്ഞ കാണികള്‍ക്ക് മുന്‍പില്‍ നിന്ന് രവി ശാസ്ത്രിക്ക് പന്ത് ഷാംപെയ്ന്‍ കൈമാറി. വീഡിയോ കാണാം... 

Scroll to load tweet…

പിന്നാലെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഷാംപെയ്ന്‍ രവി ശാസ്ത്രിക്ക് ഓഫര്‍ ചെയ്തു. എന്നാല്‍ കമന്ററി തിരക്കിനിടയില്‍ ശാസ്ത്രിക്ക് അത് സ്വീകരിക്കാനായില്ല. അദ്ദേഹം കോലിയോട് കോലിയോട് കൈവീശി കാണിക്കുന്നുണ്ടായിരുന്നു.

Scroll to load tweet…

സമ്മാനദാന ചടങ്ങിലും കളിക്കാരുടെ ഷാംപെയ്ന്‍ ആഘോഷം നിറഞ്ഞതോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പറഞ്ഞ് രോഹിത് ശര്‍മയ്ക്ക് ഋഷഭ് പന്തിനേയും ശിഖര്‍ ധവാനേയുമെല്ലാം നിര്‍ബന്ധിക്കേണ്ടതായി വന്നു.

Scroll to load tweet…