Asianet News MalayalamAsianet News Malayalam

ഇന്ത്യ ലോകകപ്പ് നേടിയാൽ വിശാഖപട്ടണം ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന് തെലുങ്ക് നടി; നിര്‍ത്തിപ്പൊരിച്ച് ആരാധകർ

എന്നാല്‍ ആരാധകരില്‍ നിന്ന് വിമര്‍ശനമേറ്റതോടെ നടി നിലപാട് മാറ്റി. ഇന്ത്യന്‍ ടീമിനോടുള്ള തന്‍റെ സ്നേഹം പ്രകടമാക്കാനാണ് അത്തരമൊരു പ്രസ്താവന നടത്തിയതെന്നാണ് നടിയുടെ വിശദീകരണം.

If India wins World Cup...Telugu actress Rekha Boj says She will run as naked in Visakhapatnam Beach
Author
First Published Nov 17, 2023, 2:01 PM IST

ഹൈദരാബാദ്: ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം നേടിയാല്‍ വിശാഖപട്ടണം ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന് പ്രഖ്യാപിച്ച് തെലുങ്ക് നടി രേഖ ബോജ്. എക്സിലൂടെയാണ് നടി പ്രഖ്യാപനം നടത്തിയത്. എന്നാല്‍ നടിയുടെ പ്രഖ്യാപനത്തിന് ആരാധകരില്‍ നിന്ന് പ്രതീക്ഷിച്ച പ്രതികരണമല്ല ലഭിച്ചത്. പ്രശസ്തിക്കുവേണ്ടിയുള്ള വിലകുറഞ്ഞ ശ്രമം മാത്രമാണിതെന്നാണ് നടിയുടെ പോസ്റ്റിന് താഴെ ആരാധകര്‍ കമന്‍റായി രേഖപ്പെടുത്തുന്നത്.

എന്നാല്‍ ആരാധകരില്‍ നിന്ന് വിമര്‍ശനമേറ്റതോടെ നടി നിലപാട് മാറ്റി. ഇന്ത്യന്‍ ടീമിനോടുള്ള തന്‍റെ സ്നേഹം പ്രകടമാക്കാനാണ് അത്തരമൊരു പ്രസ്താവന നടത്തിയതെന്നാണ് നടിയുടെ വിശദീകരണം. തന്‍റെ പ്രസ്താവനക്ക് പിന്നില്‍ വേറെ വ്യക്തി താല്‍പര്യമൊന്നുമില്ലെന്നും നടി എക്സിലെ പോസ്റ്റില്‍ വിശദീകരിച്ചു. കലയ ടാസ്മൈ നമ:, മാംഗല്യം, ദാമിനി വില്ല തുടങ്ങിയ സിനിമകളിലൂടെയാണ് രേഖ ബോജ് പ്രശസ്തയായത്.

കോലിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഞങ്ങള്‍ക്ക് ബാബറുണ്ട്; തുറന്നു പറഞ്ഞ് മുന്‍ പാക് താരം കമ്രാന്‍ അക്‌മല്‍

മുമ്പ് ബോളിവുഡ് നടിയായ പൂനം പാണ്ഡെയയും ഇന്ത്യ ലോകകപ്പ് ജയിച്ചാല്‍ നഗ്നയാവുമെന്ന് പ്രസ്താവന നടത്തിയിരുന്നു. ലോകകപ്പില്‍ തുടര്‍ച്ചയായ പത്ത് ജയങ്ങളുമായാണ് ഇന്ത്യ ഫൈനലിലെത്തിയത്. ബുധനാഴ്ച നടന്ന സെമിയില്‍ 70 റണ്‍സിന് ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് ഫൈനലിലെത്തിയ ഇന്ത്യ ഇന്നലെ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ച ഓസ്ട്രേലിയയെ ആണ് ഫൈനലില്‍ നേരിടുന്നത്. ആറാം കിരീടം തേടിയാണ് ഓസീസ് ഫൈനലിനിറങ്ങുന്നതെങ്കില്‍ മൂന്നാം കിരീടമാണ് രോഹിത് ശര്‍മയും സംഘവും ലക്ഷ്യമിടുന്നത്.

ലോകകപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമാണ് ഓസ്ട്രേലിയ. എട്ടാം തവണയാണ് ഓസീസ് ഫൈനലിലെത്തുന്നത്. അതില്‍ അഞ്ചുതവണ കിരീടം സ്വന്തമാക്കി. 1987, 99, 2003, 2007, 2015 വര്‍ഷങ്ങളിലായിരുന്നു ഓസ്‌ട്രേലിയ ജേതാക്കളായത്. 1983ലും 2011ലും കപ്പുയര്‍ത്തിയ ഇന്ത്യ ഫൈനലിലെത്തുന്നത് ഇത് നാലാം തവണയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios