പതിവില്‍ നിന്ന് വ്യത്യസ്തമായി സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലല്ല ഇത്തവണ മത്സരം തത്സമയം സംപ്രേഷണം ചെയ്യുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഉടമസ്ഥതതയിലുള്ള വയാകോം നെറ്റ്‌വര്‍ക്കിലുള്ള സ്പോര്‍ട്സ് 18 ചാനലാണ് മത്സരം ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുക.

ഹൈദരാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് നാളെ ഹൈദരാബാദില്‍ തുടക്കമാകും. അഞ്ച് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റിനാണ് നാളെ രാജീവ്ഗാന്ധി ഇന്‍റര്‍നാഷണൽ സ്റ്റേഡിയത്തില്‍ തുടക്കമാകുക. ഇന്ത്യൻ സമയം രാവിലെ 9.30നാണ് മത്സരം തുടങ്ങുക. 11.30ന് ആദ്യ സെഷൻ പൂര്‍ത്തിയാവും.

40 മിനിറ്റിന്‍റെ ലഞ്ച് ബ്രേക്കിന് ശേഷം 12.10നാണ് രണ്ടാം സെഷന്‍ തുടങ്ങുക. 2.10ന് രണ്ടാം സെഷന്‍ അവസാനിപ്പിച്ച് ചായക്ക് പിരിയും. 2.30 മുതല്‍ 4.30വരെയാണ് മൂന്നാമത്തെയും അവസാനത്തെയും സെഷന്‍.

ലൈവ് സംപ്രേഷണം

പതിവില്‍ നിന്ന് വ്യത്യസ്തമായി സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലല്ല ഇത്തവണ മത്സരം തത്സമയം സംപ്രേഷണം ചെയ്യുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഉടമസ്ഥതതയിലുള്ള വയാകോം നെറ്റ്‌വര്‍ക്കിലുള്ള സ്പോര്‍ട്സ് 18 ചാനലാണ് മത്സരം ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുക. ജിയോ സിനിമ ആപ്പിലൂടെ മത്സരം സൗജന്യമായി കാണാനാവും.

ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യൻ ടീമില്‍ വിരാട് കോലിയില്ലെന്നത് ആരാധകരെ നിരാശരാക്കിയിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാല്‍ കോലി ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. യുവതാരം രജത് പാടീദാറാണ് കോലിയുടെ പകരക്കാരനായി ടീമിലെത്തിയിരിക്കുന്നത്. ഇംഗ്ലണ്ട് നിരയില്‍ യുവതാരം ഹാരി ബ്രൂക്കും വ്യക്തിപരമായ കാരണങ്ങളാല്‍ പരമ്പരില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്.

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ മത്സരക്രമം

ഒന്നാം ടെസ്റ്റ്: 2024 ജനുവരി 25-29-ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയം.

രണ്ടാം ടെസ്റ്റ്: 2024 ഫെബ്രുവരി 02-06, വിശാഖപട്ടണത്തിലെ ഡോ വൈഎസ് രാജശേഖര റെഡ്ഡി സ്റ്റേഡിയം.

മൂന്നാം ടെസ്റ്റ്: 2024 ഫെബ്രുവരി 15-19, രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം.

നാലാം ടെസ്റ്റ്: 2024 ഫെബ്രുവരി 23-27, റാഞ്ചിയിലെ ഇന്‍റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം.

അഞ്ചാം ടെസ്റ്റ്: 2024 മാർച്ച് 7-11, ധരംശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക