ആദ്യ ദിനം കൂടുതലും സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും റണ്ണെടുത്ത കോലിയുടെ പ്രകടനത്തെ വിന്‍ഡീസ് മുന്‍ താരം ഇയാന്‍ ബിഷപ്പ് പ്രകീര്‍ത്തിച്ചിരുന്നു. റണ്ണിനായി ഓടുന്നതിനിടെ റണ്ണൗട്ടാവാതിരിക്കാന്‍ ക്രീസിലേക്ക് ഫുള്‍ ലെങ്ത് ഡൈവ് ചെയ്ത കോലിയുടെ പ്രതിബദ്ധത വിന്‍ഡീസ് യുവതാരങ്ങള്‍ കണ്ടുപഠിക്കണമെന്ന് ഇയാന്‍ ബിഷപ്പ് പറഞ്ഞിരുന്നു.

പോര്‍ട്ട് ഓഫ് സ്പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെന്ന നിലയിലാണ്. 87 റണ്‍സോടെ വിരാട് കോലിയും 36 റണ്‍സോടെ രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. കരിയറിലെ അഞ്ഞൂറാം രാജ്യാന്തര മത്സരത്തിനിറങ്ങിയ വിരാട് കോലി അര്‍ധസെഞ്ചുറി നേടി ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റ് താരമായിരുന്നു. ഇന്ന് 13 റണ്‍സ് കൂടി ടെസ്റ്റ് കരിയറിലെ 29-ാം സെഞ്ചുറി കുറിച്ചാല്‍ അഞ്ഞൂറാം മത്സരത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റ് താരമാവും.

ഈ വര്‍ഷം ഇന്ത്യക്കായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം കൂടിയാണ് കോലി. ഇതിനൊപ്പം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ രോഹിത് ശര്‍മക്കുശേഷം 2000 റണ്‍സ് തികക്കുന്ന ബാറ്ററെന്ന നേട്ടവും കോലി ഇന്നലെ സ്വന്തമാക്കിയിരുന്നു. ഇന്നലെ നാലാമനായി ക്രീസിലെത്തിയ കോലി 161 പന്തുകള്‍ നേരിട്ടാണ് 87 റണ്‍സുമായി ക്രീസിലുള്ളത്. എട്ട് ബൗണ്ടറികളാണ് കോലി പറത്തിയത്.

'മണിപ്പൂർ കത്തുമ്പോൾ അധികാരികൾ ഊര് ചുറ്റുന്നു', കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സി കെ വിനീത്

Scroll to load tweet…

ആദ്യ ദിനം കൂടുതലും സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും റണ്ണെടുത്ത കോലിയുടെ പ്രകടനത്തെ വിന്‍ഡീസ് മുന്‍ താരം ഇയാന്‍ ബിഷപ്പ് പ്രകീര്‍ത്തിച്ചിരുന്നു. റണ്ണിനായി ഓടുന്നതിനിടെ റണ്ണൗട്ടാവാതിരിക്കാന്‍ ക്രീസിലേക്ക് ഫുള്‍ ലെങ്ത് ഡൈവ് ചെയ്ത കോലിയുടെ പ്രതിബദ്ധത വിന്‍ഡീസ് യുവതാരങ്ങള്‍ കണ്ടുപഠിക്കണമെന്ന് ഇയാന്‍ ബിഷപ്പ് പറഞ്ഞിരുന്നു.

Scroll to load tweet…

ഇന്നലെ രാജ്യാന്തര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസതാരം ജാക് കാലിസിനെ മറികടന്ന് അഞ്ചാം സ്ഥാനത്തേക്ക് ഉയരാനും കോലിക്കായിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ 34357 റണ്‍സുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഒന്നാം സ്ഥാനത്ത്. കുമാര്‍ സംഗക്കാര(28016), റിക്കി പോണ്ടിംഗ്(27483), മഹേല ജയവര്‍ധനെ( 25957), എന്നിവര്‍ക്ക് പിന്നിലാണ് ഇപ്പോള്‍ വിരാട് കോലി( 25535*)

Scroll to load tweet…