ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ മത്സരത്തിൽ ഇന്ത്യ തോൽക്കണമെന്ന് പറഞ്ഞ് ഷിവാരി തുടർച്ചയായി ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ മത്സരത്തിൽ ഇന്ത്യ ജയിച്ചു.

ഇസ്ലാമാബാദ്: ട്വന്റി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ സിംബാബ്വെ അട്ടിമറി വിജയം നേടിയാല്‌‍ സിംബാബ്വെ പൗരനെ വിവാഹം കഴിയ്ക്കുമെന്ന് പാകിസ്ഥാൻ ചലച്ചിത്ര നടി സെഹർ ഷിൻവാരി. ട്വീറ്ററിലാണ് താരം ഇക്കാര്യം പറഞ്ഞത്. നവംബർ ആറിനാണ് ഇന്ത്യ-സിംബാബ്വെ മത്സരം. ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ മത്സരത്തിൽ ഇന്ത്യ തോൽക്കണമെന്ന് പറഞ്ഞ് ഷിവാരി തുടർച്ചയായി ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ മത്സരത്തിൽ ഇന്ത്യ ജയിച്ചു. അതിന് പിന്നാലെയാണ് ഇന്ത്യയെ തോൽപ്പിച്ചാൽ സിംബാബ്‌വെക്കാരനെ വിവാഹം കഴിക്കുമെന്ന പ്രഖ്യാപനവുമായി താരം രം​ഗത്തെത്തിയത്. അതേസമയം, താരത്തെ ട്രോളിയും നിരവധിയാളുകൾ രം​ഗത്തെത്തി.

ഇന്ത്യൻ ടീമിനെതിരെ താരം മുമ്പും പരിഹാസ ട്വീറ്റുമായി രം​ഗത്തെത്തിയിരുന്നു. ഈ ലോകകപ്പിൽ സിംബാബ്‌വെ പാകിസ്ഥാനെ ഒരു റണ്ണിന് തോൽപ്പിച്ചിരുന്നു. അതിന് ശേഷം ഒരാഴ്ച കഴിഞ്ഞാണ് താരം സോഷ്യൽമീഡിയയിൽ സജീവമാകുന്നത്. സിംബാബ്‌വെയോടേറ്റ അപ്രതീക്ഷിത തോൽവിയാണ് പാകിസ്ഥാന് തിരിച്ചടിയായത്. നിലവിൽ പാകിസ്ഥാന്റെ സെമി പ്രവേശനം പ്രതിസന്ധിയിലാണ്. 

Scroll to load tweet…