Asianet News MalayalamAsianet News Malayalam

പാക്കിസ്ഥാനുവേണ്ടി കളിക്കാന്‍ കഴിയാത്തതില്‍ ഇപ്പോഴും ദു:ഖമുണ്ടെന്ന് ഇമ്രാന്‍ താഹിര്‍

കരിയറിലെ ഭരിഭാഗം സമയവും ഞാന്‍ പാക്കിസ്ഥാനുവേണ്ടിയാണ് ക്രിക്കറ്റ് കളിച്ചത്. ഇന്ന് ഞാന്‍ എന്തായിരിക്കുന്നോ അതിന് പിന്നില്‍ ലാഹോറില്‍ കളിച്ചുവളര്‍ന്ന ആ നാളുകള്‍ക്ക് വലിയ പങ്കുണ്ട്. പക്ഷെ ജൂനിയര്‍ തലത്തിലും പാക് അണ്ടര്‍ 19 ടീമിനായും കളിച്ചിട്ടും ദേശീയ ടീമില്‍ അവസരം ലഭിക്കാത്തതില്‍ എനിക്ക് നിരാശയുണ്ട്.

Imran Tahir expressed his disappointment for not being able to play for Pakistan
Author
Johannesburg, First Published Jul 22, 2020, 9:31 PM IST

ജൊഹാനസ്ബര്‍ഗ്: പാക്കിസ്ഥാന്‍ ദേശീയ ടീമില്‍ കളിക്കാന്‍ കഴിയാത്തതില്‍ തനിക്കിപ്പോഴും ദു:ഖമുണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ ലെഗ് സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍. ജൂനിയര്‍ തലത്തിലും പാക് അണ്ടര്‍ 19 ടീമിനായും കളിച്ചിട്ടും പാക് ടീമില്‍ കളിക്കാന്‍ ഇമ്രാന്‍ താഹിറിനായിരുന്നില്ല. തുടര്‍ന്ന് 2006ല്‍ ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയ ആര്‍ച്ചര്‍ക്ക് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമില്‍ മികച്ച സ്പിന്നറില്ലാത്തത് അനുഗ്രഹമായി. 2011ലെ ലോകകപ്പിലാണ് താഹിര്‍ ആദ്യമായി ദക്ഷിണാഫ്രിക്കന്‍ ജേഴ്സി അണിഞ്ഞത്.

Imran Tahir expressed his disappointment for not being able to play for Pakistan
കരിയറിലെ ഭരിഭാഗം സമയവും ഞാന്‍ പാക്കിസ്ഥാനുവേണ്ടിയാണ് ക്രിക്കറ്റ് കളിച്ചത്. ഇന്ന് ഞാന്‍ എന്തായിരിക്കുന്നോ അതിന് പിന്നില്‍ ലാഹോറില്‍ കളിച്ചുവളര്‍ന്ന ആ നാളുകള്‍ക്ക് വലിയ പങ്കുണ്ട്. പക്ഷെ ജൂനിയര്‍ തലത്തിലും പാക് അണ്ടര്‍ 19 ടീമിനായും കളിച്ചിട്ടും ദേശീയ ടീമില്‍ അവസരം ലഭിക്കാത്തതില്‍ എനിക്ക് നിരാശയുണ്ട്. ഭാര്യ സുമയ്യ ദില്‍ദാറാണ് ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറാന്‍ കാരണമായതെന്നും ജിയോ സൂപ്പറിന് നല്‍കിയ അഭിമുഖത്തില്‍ താഹിര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കക്കാരിയാണ് താഹിറിന്റെ ഭാര്യ സുമയ്യ. 2006ല്‍ ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയ താഹിറിന് നാലുവര്‍ഷത്തിനുശേഷമാണ് മാനദണ്ഡങ്ങള്‍ പാലിച്ചശേഷം ദക്ഷിണാഫ്രിക്കക്കായി കളിക്കാന്‍ യോഗ്യത നേടിയത്.

പാക്കിസ്ഥാന്‍ വിടുക എന്നത് കഠിനമായ തീരുമാനമായിരുന്നുവെന്നും പക്ഷെ ദൈവാനുഗ്രഹം ഉള്ളതുകൊണ്ട് ദക്ഷിണാഫ്രിക്കക്കായി കളിക്കാനായെന്നും താഹിര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ കളിക്കാന്‍ കഴിഞ്ഞതിന്റെ മുഴുവന്‍ ക്രെഡിറ്റും ഭാര്യക്കാണെന്നും താഹിര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കക്കായി 95 ഏകദിനങ്ങള്‍ കളിച്ച താഹിര്‍ 156 വിക്കറ്റുകള്‍ നേടി. 2011, 2015 ലോകകപ്പുകളില്‍ കളിച്ച ദക്ഷിണാഫ്രിക്കക്കായി കളിച്ച താഹിര്‍ 2019ലെ ഏകദിന ലോകകപ്പോടെ ഏകദിനങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios