Asianet News MalayalamAsianet News Malayalam

ഇതുപോലൊരു ഫ്രാഞ്ചൈസി എന്റെ കരിയറിലുണ്ടായിട്ടില്ല; സിഎസ്‌കെയെ കുറിച്ച് ഇമ്രാന്‍ താഹിര്‍

ഇതുവരെ കളിച്ച മത്സരങ്ങളെല്ലാം രോമാഞ്ചമുണ്ടാക്കുന്നതായിരുന്നുവെന്ന് താഹിര്‍. സിഎസ്‌കെയുടെ ഓഫിഷ്യല്‍ വെബ്‌സൈറ്റിലാണ് താഹിര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

Imran Tahir talking on Chennai Super Kings
Author
Chennai, First Published May 1, 2020, 12:03 PM IST

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി കളിച്ച ഓരോ മത്സരവും ആവേശമായിരുന്നുവെന്ന് ദക്ഷിണാഫ്രിക്കന്‍ താരം ഇമ്രാന്‍ താഹിര്‍. ഇതുവരെ കളിച്ച മത്സരങ്ങളെല്ലാം രോമാഞ്ചമുണ്ടാക്കുന്നതായിരുന്നുവെന്ന് താഹിര്‍. സിഎസ്‌കെയുടെ ഓഫിഷ്യല്‍ വെബ്‌സൈറ്റിലാണ് താഹിര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

ചെന്നൈയ്ക്ക് വേണ്ടി ആദ്യമായി കളിക്കാനിറങ്ങിയതിനെ മറക്കാനായ നിമിഷം എന്നാണ് താഹിര്‍ വിശേഷിപ്പിച്ചത്. വെറ്ററന്‍ താരം തുടര്‍ന്നു... ''ടൂര്‍ണമെന്റില്‍ സിഎസ്‌കെയ്ക്കു വേണ്ടി ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളിലു തനിക്കു രോമാഞ്ചമുണ്ടാക്കിയിരുന്നു. എന്റെ മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമിക്കുക. ഓരോ താരത്തിന്റെയും വ്യക്തിഗത നേട്ടങ്ങള്‍ പോലും സിഎസ്‌കെ ആഘോഷമാക്കും. അതുതന്നെയാണ് സിഎസ്‌കെയെ മറ്റു ടീമുകളില്‍ നിന്ന് വ്യത്യസ്ഥമാക്കുന്നത്.

ഒരു സ്‌പെഷ്യല്‍ ടീമാണ് സിഎസ്‌ക. അങ്ങനെ ഒരു ടീമിനൊപ്പം കളിക്കാന്‍ കഴിഞ്ഞത് തന്നെ മഹാഭാഗ്യമായി കരുതുന്നു. ശരിക്കും കുടുംബം പോലെയാണ് സിഎസ്‌കെ. ജീവിതത്തില്‍ കരുതിയിരുന്നില്ല ഇങ്ങനെയൊരു ടീമിനൊപ്പം കളിക്കാന്‍ സാധിക്കുമെന്ന്. താരങ്ങളുടെ കുടുംബത്തിന് പോലും സിഎസ്‌കെയുടെ ഒരു വീടാണ്.'' താഹിര്‍ പറഞ്ഞു.

2018ല്‍ ഐപിഎല്ലിലേക്കു മടങ്ങിവരുന്നതിനു മുന്നോടിയായി തുറന്ന ബസില്‍ സിഎസ്‌കെ ടീമിനൊപ്പം കാണികളെ അഭിവാദ്യം ചെയ്തത് ഇപ്പോഴും മറക്കാനാവുന്നില്ലെന്നും താഹിര്‍ പറഞ്ഞു. ജീവിതത്തില്‍ അതിനു മുമ്പൊരിക്കലും താന്‍ അനുഭവിച്ചിട്ടില്ലാത്ത അനുഭവമായിരുന്നുവെന്നും താഹിര്‍ കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios