Asianet News MalayalamAsianet News Malayalam

IND v NZ : ബൗള്‍ഡായിട്ടും റിവ്യു, അശ്വിനെതിരെ വിമര്‍ശനവുമായി മുന്‍ ഓസീസ് താരം

നേരിട്ട ആദ്യ പന്ത് തന്നെ മുന്നോട്ടാഞ്ഞ് പ്രതിരോധിച്ച അശ്വിന് പിഴച്ചു. തൈപാഡില്‍ തട്ടിയ പന്ത് സ്റ്റംപിളക്കി. എന്നാല്‍ കീവീസ് താരങ്ങള്‍ വിക്കറ്റ് ആഘോഷം തുടങ്ങിയപ്പോള്‍ തന്നെ അശ്വിന്‍ ഡിആര്‍എസ് എടുത്തത് ഏവരെയും അമ്പരപ്പിച്ചിരുന്നു. റിവ്യുവിലും അശ്വിന്‍ ഔട്ടാണെന്ന് വ്യക്തമാവുകയും ചെയ്തു.

IND v NZ : Brad Hogg derides Ashwin for reviewing being bowled by Ajaz Patel
Author
Mumbai, First Published Dec 4, 2021, 7:26 PM IST

മുംബൈ: ന്യൂസിലന്‍ഡിനെതിരായ മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍(IND v NZ) അജാസ് പട്ടേലിന്‍റെ(Ajaz Patel) പന്തില്‍ ബൗള്‍ഡായിട്ടും അമ്പയറുടെ തീരുമാനത്തിനെതിരെ റിവ്യു(DRS) എടുത്ത ആര്‍ അശ്വിന്‍റെ(Ashwin) തീരുമാത്തെ വിമര്‍ശിച്ച് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ്(Brad Hogg). രണ്ടാം ദിനം ആദ്യ സെഷനില്‍ തുടക്കത്തിലെ വൃദ്ധിമാന്‍ സാഹയുടെ വിക്കറ്റ് നഷ്ടമായശേഷമാണ് അശ്വിന്‍ ക്രീസിലെത്തിയത്.

നേരിട്ട ആദ്യ പന്ത് തന്നെ മുന്നോട്ടാഞ്ഞ് പ്രതിരോധിച്ച അശ്വിന് പിഴച്ചു. തൈപാഡില്‍ തട്ടിയ പന്ത് സ്റ്റംപിളക്കി. എന്നാല്‍ കീവീസ് താരങ്ങള്‍ വിക്കറ്റ് ആഘോഷം തുടങ്ങിയപ്പോള്‍ തന്നെ അശ്വിന്‍ ഡിആര്‍എസ് എടുത്തത് ഏവരെയും അമ്പരപ്പിച്ചിരുന്നു. റിവ്യുവിലും അശ്വിന്‍ ഔട്ടാണെന്ന് വ്യക്തമാവുകയും ചെയ്തു.

എന്നാല്‍ അശ്വിന്‍റെ നടപടിയിലൂടെ ഇന്ത്യക്ക് ഒരു റിവ്യു ആണ് നഷ്ടമായതെന്നും ഔട്ടായത് എങ്ങനെയാണെന്ന് ഉറപ്പില്ലെങ്കില്‍ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലുള്ള ബാറ്ററോട് ചോദിക്കുകയായിരുന്നു അശ്വിന്‍ ആദ്യം ചെയ്യേണ്ടിയിരുന്നതെന്നും അല്ലാതെ നേരിട്ട് അമ്പയറോടെ റിവ്യു എടുക്കാന്‍ ആവശ്യപ്പെടുകയല്ലെന്നും ഹോഗ് പറഞ്ഞു.

ബൗള്‍ഡായപ്പോള്‍ സ്റ്റംപ് ചെയ്തതായിരിക്കുമെന്ന് കരുതിയാണ് അശ്വിന്‍ റിവ്യു എടുത്തതെന്നാണ് സൂചന. മത്സരത്തില്‍ ഇന്ത്യയുടെ പത്തുവിക്കറ്റും വീഴ്ത്തിയ അജാസ് പട്ടേല്‍ ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 325 റണ്‍സിന് മറുപടിയായി വെറും 62 റണ്‍സിന് ന്യൂസിലന്‍ഡ് ഓള്‍ ഔട്ടായി. രണ്ടാം ദിനം ന്യൂസിലന്‍ഡിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 62 റണ്‍സെടുത്തിട്ടുണ്ട്. മൂന്ന് ദിവസവും 10 വിക്കറ്റും ശേഷിക്കെ ഇന്ത്യക്കിപ്പോള്‍ 332 റണ്‍സിന്‍റെ ലീഡുണ്ട്.

Follow Us:
Download App:
  • android
  • ios