പുജാര 26നും രഹാനെ 35ഉം റൺസില്‍ മടങ്ങിയപ്പോള്‍ അരങ്ങേറ്റത്തിൽ ശ്രേയസ് സെഞ്ച്വറി തികച്ചു.അടുത്ത മാസം മൂന്നിന് മുംബൈ വാങ്കഡേ സ്റ്റേഡിയത്തിൽ തുടങ്ങുന്ന രണ്ടാം ടെസ്റ്റിൽ കോലി തിരിച്ചെത്തുമ്പോള്‍ ആരെ ഒഴിവാക്കും ?

കാണ്‍പൂര്‍: ന്യൂസിലന്‍ഡിനെതിരായ കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ കിട്ടിയ അവസരം മുതലാക്കി ശ്രേയസ് അയ്യര്‍(Shreyas Iyer) സെഞ്ച്വറി നേടിയതോടെ ഇന്ത്യന്‍ ക്യാംപിൽ ആശയക്കുഴപ്പം. അടുത്ത ടെസ്റ്റിൽ ക്യാപ്റ്റനായി വിരാട് കോലി(Virat Kohli) തിരിച്ചെത്തുമ്പോള്‍, ബാറ്റിംഗ് നിരയില്‍ നിന്ന് ആരെ ഒഴിവാക്കുമെന്നതാണ് ഇന്ത്യയുടെ പുതിയ തലവേദന.

ടെസ്റ്റ് ഫോര്‍മാറ്റിൽ കളി ജയിക്കാന്‍ 5 ബൗളര്‍മാര്‍ വേണമെന്നതാണ് വിരാട് കോലിയുടെനിലപാട്. വിക്കറ്റ് കീപ്പര്‍ അടക്കം 6 ബാറ്റര്‍മാര്‍ അന്തിമ ഇലവനിലെത്തുന്നത് പതിവ്. കോലി വിട്ടുനിന്ന കാൺപൂര്‍ ടെസ്റ്റിൽ ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലിനും മായങ്ക് അഗര്‍വാളിനും പുറമേ ബാറ്റര്‍മാരായി കളിച്ചത് ചേതേശ്വര്‍ പുജാര, അജിങ്ക്യാ രഹാനെ, ശ്രേയസ് അയ്യര്‍ എന്നിവര്‍.

പുജാര 26നും രഹാനെ 35ഉം റൺസില്‍ മടങ്ങിയപ്പോള്‍ അരങ്ങേറ്റത്തിൽ ശ്രേയസ് സെഞ്ച്വറി തികച്ചു.അടുത്ത മാസം മൂന്നിന് മുംബൈ വാങ്കഡേ സ്റ്റേഡിയത്തിൽ തുടങ്ങുന്ന രണ്ടാം ടെസ്റ്റിൽ കോലി തിരിച്ചെത്തുമ്പോള്‍ ആരെ ഒഴിവാക്കും ? ഒന്നുകിൽ തൊട്ടുമുന്‍പുള്ള ടെസ്റ്റിൽ നായകനായ രഹാനെയെ മാറ്റി തലമുറമാറ്റം പ്രഖ്യാപിക്കണം, അല്ലെങ്കില്‍ കാൺപൂരില്‍
സെഞ്ച്വറി നേടിയ ശ്രേയസിനെ ഒഴിവാക്കണം.

പുജാരയെ ഒഴിവാക്കി ബാറ്റിംഗ് ക്രമത്തിൽ അഴിച്ചുപണി വരുത്തുന്നതും, മായങ്കിന് പകരം പുജാരയെ ഓപ്പണറാക്കി, കോലി, രഹാനെ, ശ്രേയസ് എന്നിവര്‍ക്ക് ഒന്നിച്ച് അവസരം നൽകുന്നതും പരിഗണിച്ചേക്കാം.ഏതായാലും ദക്ഷിണാഫ്രിക്കന്‍ പര്യടനം വരാനിരിക്കെ നിര്‍ണായകമായ തീരുമാനം എടുക്കേണ്ട ചുമതലയാണ് രാഹുല്‍ ദ്രാവിഡിന