Asianet News MalayalamAsianet News Malayalam

നിസ്സാരം, ഇത് ഞാന്‍ നോക്കിക്കോളാം; ഡികെയെ വരെ ഐസാക്കി ഹാര്‍ദിക് പാണ്ഡ്യയുടെ ആംഗ്യം, ഫിനിഷിംഗ്- വീഡിയോ വൈറല്‍

വീണ്ടും ഡോട് ബോളിന് ശേഷം ദിനേശ് കാര്‍ത്തിക്കിന് ഹാര്‍ദിക് പാണ്ഡ്യയുടെ ആംഗ്യം, പിന്നാലെ കിടിലന്‍ ഫിനിഷിംഗും 

IND vs AUS 3rd T20I again Hardik Pandya stunned cricket world Watch his confidence after dot ball
Author
First Published Sep 26, 2022, 11:44 AM IST

ഹൈദരാബാദ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ ഡോട് ബോളായിട്ടും കൂളായി ക്രീസില്‍ നിന്ന് തൊട്ടടുത്ത പന്തില്‍ സിക്‌സറുമായി മത്സരം ഫിനിഷ് ചെയ്ത ഹാര്‍ദിക് പാണ്ഡ്യയുടെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. 'എല്ലാ ഞാന്‍ നോക്കിക്കോളാം' എന്ന തരത്തില്‍ പാണ്ഡ്യ നോണ്‍-സ്ട്രൈക്കര്‍ ദിനേശ് കാര്‍ത്തിക്കിനോട് ആംഗ്യം കാട്ടിയത് അന്ന് ആരാധകരുടെ മനംകവര്‍ന്നിരുന്നു. സമാനമായി ഓസ്ട്രലിയക്കെതിരായ ഹൈദരാബാദ് ടി20യിലും ഡികെയെ കാഴ്‌ചക്കാരനാക്കി ഡോട് ബോളിന് പിന്നാലെ മത്സരം ഫിനിഷ് ചെയ്തു ഹാര്‍ദിക് പാണ്ഡ്യ. ഇക്കുറിയുമുണ്ടായിരുന്നു 'ഫിനിഷിംഗ് ജോലി എനിക്ക് വിട്ടേക്ക്' എന്ന തരത്തില്‍ തലകൊണ്ട് ഡികെയ്‌ക്ക് പാണ്ഡ്യയുടെ സൂചന. 

ഓസീസിനെതിരായ മൂന്നാം ടി20യില്‍ അവസാന ഓവറില്‍ 11 റണ്‍സാണ് ഇന്ത്യക്ക് വേണ്ടിയിരുന്നത്. വിരാട് കോലിയും ഹാര്‍ദിക് പാണ്ഡ്യയുമായിരുന്നു ക്രീസില്‍. ഡാനിയേല്‍ സാംസിനെ ആദ്യ പന്തില്‍ ഗാലറിയിലെത്തിച്ച കോലിക്ക് തൊട്ടടുത്ത ബോളില്‍ പിഴച്ചു. ഫിഞ്ചിന്‍റെ കയ്യിലൊതുങ്ങി കോലിയുടെ ഷോട്ട്. ക്രീസിലേക്കെത്തിയത് 'ദ് ഫിനിഷര്‍' എന്ന് പേരുള്ള ദിനേശ് കാര്‍ത്തിക്. നേരിട്ട ആദ്യ പന്തില്‍ ഡികെ സിംഗിള്‍ നേടിയപ്പോള്‍ ഓവറിലെ നാലാം പന്തില്‍ ഹാര്‍ദിക്കിന് റണ്ണൊന്നും കണ്ടെത്താനായില്ല. ഇതിന് പിന്നാലെ 'ഞാന്‍ ഫിനിഷ് ചെയ്‌തോളാം, ഡികെ ഡോണ്ട് വറി' എന്ന തരത്തില്‍ ആംഗ്യം കാട്ടുകയായിരുന്നു ഹാര്‍ദിക് പാണ്ഡ്യ. പറഞ്ഞതുപോലെ തന്നെ അഞ്ചാം പന്തില്‍ ബൗണ്ടറിയുമായി പാണ്ഡ്യ ഇന്ത്യക്ക് മത്സരത്തില്‍ ആറ് വിക്കറ്റിന്‍റെ ജയവും പരമ്പരയും സമ്മാനിച്ചു. 

പാണ്ഡ്യ മുമ്പും...

ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിലും സമാനമായിരുന്നു ഹാര്‍ദിക് പാണ്ഡ്യയുടെ ആത്മവിശ്വാസവും ആറ്റിറ്റ്യൂഡും. അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ 7 റണ്‍സാണ് വേണ്ടിയിരുന്നത്. രവീന്ദ്ര ജഡേജയും ഹാര്‍ദിക് പാണ്ഡ്യയുമായിരുന്നു ക്രീസില്‍. ഇടംകൈയന്‍ സ്‌പിന്നര്‍ മുഹമ്മദ് നവാസിന്‍റെ ആദ്യ പന്തില്‍ ജഡേജ ബൗള്‍ഡായതോടെ ഇന്ത്യയൊന്ന് വിറച്ചു. പിന്നാലെ ക്രീസിലെത്തിയ ദിനേശ് കാര്‍ത്തിക് തൊട്ടടുത്ത പന്തില്‍ സിംഗിളെടുത്തു. ഇതോടെ ഇന്ത്യക്ക് ജയിക്കാന്‍ നാല് പന്തില്‍ ആറ് റണ്‍സ് വേണമെന്നായി. എന്നാല്‍ നവാസിന്‍റെ മൂന്നാം പന്തില്‍ സിംഗിളെടുക്കാന്‍ അവസരമുണ്ടെങ്കിലും ഹാര്‍ദിക് പാണ്ഡ്യ ഓടിയില്ല. പേടിക്കണ്ടാ, കാര്യങ്ങള്‍ ഞാന്‍ നോക്കിക്കോളാം, എന്ന് ഡികെയോട് ആംഗ്യം കാണിച്ച ഹാര്‍ദിക് തൊട്ടടുത്ത പന്തില്‍ സിക്‌സ് നേടി മത്സരം ഫിനിഷ് ചെയ്തു. 

ഇതെനിക്ക് വിട്ടേക്ക്, പാക്കലാം; ഡോട് ബോളിന് പിന്നാലെ ആംഗ്യം കാട്ടി പാണ്ഡ്യ, ആറ്റിറ്റ്യൂഡിനെ വാഴ്‌ത്തി ആരാധകര്‍

Follow Us:
Download App:
  • android
  • ios