Asianet News MalayalamAsianet News Malayalam

ദിനേശ് കാര്‍ത്തിക്കിന്‍റെ റോള്‍ എന്ത്? ടീം ഇന്ത്യയുടെ തന്ത്രത്തിനെതിരെ മാത്യൂ ഹെയ്‌ഡന്‍

ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ ദിനേശ് കാര്‍ത്തിക്കിനെ മറികടന്ന് അക്‌സര്‍ പട്ടേലിനെ നേരത്തെയിറക്കിയതിനെ ഹെയ്‌ഡന്‍ വിമര്‍ശിച്ചു

IND vs AUS T20Is Matthew Hayden questions Dinesh Karthik role in Indian XI
Author
First Published Sep 22, 2022, 10:06 AM IST

നാഗ്‌പൂര്‍: ഐപിഎല്‍ 2022ന് ശേഷം രാജ്യാന്തര ടി20യിലേക്ക് വമ്പന്‍ തിരിച്ചുവരവ് നടത്തിയ താരമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്. ഐപിഎല്ലിലെ ഫിനിഷിംഗ് മികവായിരുന്നു ഇതിന് കാരണം. എന്നാല്‍ മടങ്ങിവരവില്‍ ആശ്വാസകരമായ പ്രകടനമല്ല ഡികെയുടെ ബാറ്റില്‍ നിന്ന് കാണുന്നത്. ഇതില്‍ ശക്തമായ വിമര്‍ശനം നിലനില്‍ക്കേ തന്‍റെ നിരീക്ഷണങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് ഓസ്ട്രേലിയന്‍ ഇതിഹാസ ഓപ്പണര്‍ മാത്യൂ ഹെയ്‌ഡന്‍. 

ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ ദിനേശ് കാര്‍ത്തിക്കിനെ മറികടന്ന് അക്‌സര്‍ പട്ടേലിനെ നേരത്തെയിറക്കിയതിനെ ഹെയ്‌ഡന്‍ വിമര്‍ശിച്ചു. കാര്‍ത്തിക്കിന് കൂടുതല്‍ പന്തുകള്‍ നേരിടാന്‍ അവസരമൊരുക്കണം എന്നാണ് മുന്‍ താരത്തിന്‍റെ വാദം. 'ദിനേശ് കാര്‍ത്തിക്കിന്‍റെ ചുമതലയെ കുറിച്ച് ഞാന്‍ ചിന്തിക്കുകയായിരുന്നു. നിലവില്‍ കാര്‍ത്തിക് വഹിക്കുന്ന റോളിന് തക്കതായ പ്രകടനമല്ല കാഴ്‌ചവെക്കുന്നത്. ദിനേശ് കാര്‍ത്തിക്കിനെ ബഹുമാനിക്കാതിരിക്കുന്നില്ല. അദ്ദേഹം കൂടുതല്‍ നന്നായി ബാറ്റ് ചെയ്യണം. എന്നാല്‍ മറിച്ചാണ് സംഭവിക്കുന്നത്. കാര്‍ത്തിക് മികച്ച താരമാണ്. ഫിനിഷര്‍ എന്ന നിലയില്‍ ഡികെ വഹിക്കുന്ന റോളിനെയാണ് ഞാന്‍ ചോദ്യം ചെയ്യുന്നത്. ബാറ്റിംഗ് ഓര്‍ഡറില്‍ കാര്‍ത്തിക്കിനെ നേരത്തെയിറക്കണം' എന്നും ഹെയ്‌ഡന്‍ കൂട്ടിച്ചേര്‍ത്തു. 

ഈ വര്‍ഷം 19 രാജ്യാന്തര ടി20കളിലെ 15 ഇന്നിംഗ്‌സുകളില്‍ 199 റണ്‍സ് മാത്രമാണ് ദിനേശ് കാര്‍ത്തിക്കിന് നേടാനായത്. 1*, 30*, 6, 55, 5*, 0, 11, 12, 6, 41*, 7, 6, 12, 1*, 6 എന്നിങ്ങനെയായിരുന്നു സ്കോര്‍. 19.90 മാത്രമാണ് ബാറ്റിംഗ് ശരാശരിയെങ്കില്‍ സ്ട്രൈക്ക് റേറ്റ് 132.66. ഉയര്‍ന്ന സ്കോര്‍ 55. ഈ ഒരൊറ്റ അര്‍ധ സെഞ്ചുറി മാത്രമേ ഡികെയുടെ പേരിലുള്ളൂ. ഐപിഎല്ലിന് ശേഷം ഫിനിഷിംഗ് റോളിലേക്ക് വേണ്ടവിധത്തില്‍ ഉയരാന്‍ ഡികെയ്‌ക്കായിട്ടില്ല എന്ന വിമര്‍ശനം ശക്തം. ഫിനിഷറുടെ റോളില്‍ അവസാന ഓവറുകളില്‍ മാത്രം ദിനേശ് കാര്‍ത്തിക് ബാറ്റ് ചെയ്‌താല്‍ മതിയെന്നാണ് ടീം പദ്ധതികള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. തുടര്‍ച്ചയായി പരാജയപ്പെടുന്നതോടെ ടി20 ലോകകപ്പില്‍ ഡികെയെ ഏത് തരത്തിലാവും ടീം ഉപയോഗപ്പെടുത്തുക എന്ന ആകാംക്ഷയുണ്ട്. 

ഈ കളിയാണേല്‍ ലോകകപ്പിലും ഭൂമി തൊടില്ല! എയറില്‍ നിന്നിറങ്ങാതെ ഇന്ത്യന്‍ പേസര്‍മാര്‍; മുന്നറിയിപ്പുമായി രോഹിത്

Follow Us:
Download App:
  • android
  • ios