നേരത്തേ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സിൽ 231 റൺസിന് പുറത്തായി. 73 റൺസെടുത്ത ലിറ്റൺ ദാസാണ് ടോപ്സ്കോറർ

ധാക്ക: ബാംഗ്ലാദേശിനെതിരായ ധാക്ക ക്രിക്കറ്റ് ടെസ്റ്റിൽ ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. നാല് വിക്കറ്റിന് 45 റൺസ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിംഗ് നാലാം ദിനം ബാറ്റിംഗ് പുനരാരംഭിക്കുക. 26 റൺസുമായി അക്സർ പട്ടേലും മൂന്ന് റൺസുമായി ജയ്ദേവ് ഉനാദ്‌കട്ടുമാണ് ക്രീസിൽ. ആറ് വിക്കറ്റ് ശേഷിക്കേ ജയിക്കാൻ ഇന്ത്യക്ക് 100 റൺസ് കൂടി വേണം. രണ്ടാം ഇന്നിംഗ്‌സില്‍ 145 റൺസായിരുന്നു ടീം ഇന്ത്യയുടെ വിജയലക്ഷ്യം. ശുഭ്മാൻ ഗിൽ ഏഴും കെ എൽ രാഹുൽ രണ്ടും ചേതേശ്വർ പുജാര ആറും വിരാട് കോലി ഒന്നും റൺസിന് പുറത്തായി. ഇനി റിഷഭ് പന്തും ശ്രേയസ് അയ്യരും ക്രീസിലെത്താനുള്ളത് പ്രതീക്ഷയാണ്. 

നേരത്തേ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സിൽ 231 റൺസിന് പുറത്തായി. 73 റൺസെടുത്ത ലിറ്റൺ ദാസാണ് ടോപ്സ്കോറർ. സാകിര്‍ ഹസൻ അൻപത്തിയൊന്ന് റൺസെടുത്തു. വാലറ്റത്ത് 31 റൺസ് വീതമെടുത്ത് പൊരുതിയ നൂറൂൽ ഹസനും ടസ്കിൻ അഹമ്മദും നടത്തിയ പോരാട്ടമാണ് ബംഗ്ലാദേശ് സ്കോര്‍ 231ൽ എത്തിച്ചത്. അക്സ‍ർ പട്ടേൽ മൂന്നും മുഹമ്മദ് സിറാജും രവിചന്ദ്രന്‍ അശ്വിനും രണ്ട് വിക്കറ്റ് വീതവും നേടി. ഉമേഷ് യാദവും ജയദേവ് ഉനദ്‌കട്ടും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

തുടർച്ചയായ രണ്ടാംദിനവും ബംഗ്ലാദേശ് താരങ്ങളോട് കയർത്ത് വിരാട് കോലി വിവാദത്തിലായി. രണ്ടാം ഇന്നിംഗ്സിൽ 22 പന്തിൽ ഒരു റൺസെടുത്ത് കോലി പുറത്തായതിന് പിന്നാലെയായിരുന്നു സംഭവം. മെഹ്ദി ഹസന്‍ മിര്‍സക്കായിരുന്നു വിക്കറ്റ്. പുറത്തായതിന്‍റെ നിരാശയിൽ നില്‍ക്കുന്നതിനിടെ തൈജുല്‍ ഇസ്‌ലാമിന്‍റെ ആഘോഷമാണ് കോലിയെ ചൊടിപ്പിച്ചത്. ഉടന്‍ തന്നെ ബംഗ്ലാദേശ് നായകന്‍ ഷാകിബ് അല്‍ ഹസനും അമ്പയർമാരും ഇടപെട്ടു. തൈജുലിനുനേരെ നോക്കി പരുഷമായ വാക്കുകൾ പറഞ്ഞാണ് കോലി മടങ്ങിയത്. നേരത്തേ ബംഗ്ലാദേശ് താരങ്ങൾ സമയം പാഴാക്കിയപ്പോഴും കോലി ചൂടുള്ള വാക്കുകളുമായി എത്തിയിരുന്നു. 

എടികെയെ തളച്ചു; ക്രിസ്‌മസ് ജയവുമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്