Asianet News MalayalamAsianet News Malayalam

ഇംഗ്ലണ്ട് ടീമിന് ആശ്വാസം; ചെന്നൈയിലെത്തിയ താരങ്ങളെല്ലാം കൊവിഡ് നെഗറ്റീവ്

എല്ലാ മൂന്ന് ദിവസം കൂടുമ്പോഴും കൊവിഡ് പരിശോധന തുടരും. ആറ് ദിവസത്തെ ക്വാറന്റീന് ശേഷമാണ് താരങ്ങൾ പരിശീലനം തുടങ്ങുക. 

IND vs ENG all england players came in chennai tests negative for Covid 19
Author
Chennai, First Published Jan 28, 2021, 9:57 AM IST

ചെന്നൈ: ഇന്ത്യക്കെതിരായ ക്രിക്കറ്റ് പരമ്പരയ്‌ക്കായി ചെന്നൈയിലെത്തിയ എല്ലാ ഇംഗ്ലണ്ട് താരങ്ങളുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ശ്രീലങ്കയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ഇംഗ്ലീഷ് താരങ്ങൾ ചെന്നൈയിൽ എത്തിയത്. 

IND vs ENG all england players came in chennai tests negative for Covid 19

എല്ലാ മൂന്ന് ദിവസം കൂടുമ്പോഴും കൊവിഡ് പരിശോധന തുടരും. ആറ് ദിവസത്തെ ക്വാറന്റീന് ശേഷമാണ് താരങ്ങൾ പരിശീലനം തുടങ്ങുക. ചെന്നൈയില്‍ ഫെബ്രുവരി അഞ്ചിന് ഒന്നാം ടെസ്റ്റിന് തുടക്കമാവും. പരമ്പരയിൽ നാല് ടെസ്റ്റുകളാണുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിന്റെ ഫൈനലിൽ സ്ഥാനമുറപ്പാക്കാൻ ഇന്ത്യക്ക് ഏറെ നിർണായകമാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര. 

ഓരോ മാസത്തെയും താരങ്ങളെ തെരഞ്ഞെടുക്കാന്‍ ഐസിസി, റിഷഭ് പന്തും സിറാജും പട്ടികയില്‍

ഇംഗ്ലണ്ട് സ്‌ക്വാഡ്: ജോ റൂട്ട് (ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, മൊയീന്‍ അലി, ജയിംസ് ആന്‍ഡേഴ്‌സണ്‍, ഡൊമിനിക് ബെസ്, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്‌ലര്‍, സാക്ക് ക്രൗളി, ബെന്‍ ഫോക്‌സ്, ഡാന്‍ ലോറന്‍സ്, ജാക്ക് ലീച്ച്, ഡോം സിബ്ലി, ബെന്‍ സ്റ്റോക്‌സ്, ഒല്ലി സ്‌റ്റോണ്‍, ക്രിസ് വോക്‌സ്.

ഇന്ത്യന്‍ സ്‌ക്വാഡ്: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, മായങ്ക് അഗര്‍വാള്‍, അജിങ്ക്യ രഹാനെ (ഉപനായകന്‍), റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, കുല്‍ദീപ് യാദവ്. 

ഐപിഎല്‍ മിനി താരലേലത്തിന്‍റെ തീയതിയായി, ഏറ്റവും കൂടുതല്‍ തുക കൈവശമുള്ളത് പഞ്ചാബ്

Follow Us:
Download App:
  • android
  • ios