Asianet News MalayalamAsianet News Malayalam

ഇം​ഗ്ലണ്ട് പരമ്പരക്ക് മുമ്പ് ഇന്ത്യ പരീശീലന മത്സരം കളിക്കും

അടുത്ത മാസം നാലിന് ഇം​ഗ്ലണ്ടിനെതിരെ തുടങ്ങുന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരക്ക് മുമ്പ് പരിശീലന മത്സരം വേണമെന്ന് ബിസിസിഐ നിരന്തരം ആവശ്യപ്പെട്ടിരുന്നു. പരിശീലന മത്സരത്തിന്റെ അഭാവം ന്യൂസിലൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്ക് തിരിച്ചടിയായ പശ്ചാത്തലത്തിലായിരുന്നു ഇത്.

Ind vs Eng: Indian team to play warm-up game from July 20 to 22
Author
London, First Published Jul 2, 2021, 5:52 PM IST

ലണ്ടൻ ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് പരിശീലന മത്സരം വേണമെന്ന ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ(ബിസിസിഐ) ആവശ്യം ഒടുവിൽ ഇം​ഗ്ലൺ് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് അം​ഗീകരിച്ചു. ടെസ്റ്റ് പരമ്പരക്ക് മുമ്പ് കൗണ്ടി ടീമുമായി ത്രിദിന പരിശീലന മത്സരം നടത്താമെന്ന് ഇം​ഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് സമ്മതിച്ചു. ഈ മാസം 20 മുതൽ 22 വരെയായിരിക്കും പരിശീലന മത്സരം. എന്നാൽ ഏത് കൗണ്ടി ടീമുമായാണ് പരിശീലന മത്സരം കളിക്കുക എന്നത് ഇപ്പോൾ തീരുമാനമായിട്ടില്ല.

അടുത്ത മാസം നാലിന് ഇം​ഗ്ലണ്ടിനെതിരെ തുടങ്ങുന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരക്ക് മുമ്പ് പരിശീലന മത്സരം വേണമെന്ന് ബിസിസിഐ നിരന്തരം ആവശ്യപ്പെട്ടിരുന്നു. പരിശീലന മത്സരത്തിന്റെ അഭാവം ന്യൂസിലൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്ക് തിരിച്ചടിയായ പശ്ചാത്തലത്തിലായിരുന്നു ഇത്. ഇം​ഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര കളിച്ചുവന്ന ന്യൂസിലൻഡിന് ഫൈനലിൽ ഇന്ത്യക്കെതിരെ വ്യക്തമായ മുൻതൂക്കം ലഭിച്ചിരുന്നു.

അതുകൊണ്ടുതന്നെ ഇം​ഗ്ലണ്ടിനെതിരായ പരമ്പരക്ക് മുമ്പെങ്കിലും പരിശീലന മത്സരം വേണമെന്ന് ബിസിസിഐ ഇം​ഗ്ലീഷ് ക്രിക്കറ്റ് ബോർഡിനോട് അഭ്യർത്ഥിച്ചത്. എന്നാൽ പരിശീലന മത്സരം കളിക്കാനായി മാത്രം കൗണ്ടി ടീം അം​ഗങ്ങളെ ബയോ ബബ്ബിളിൽ പ്രവേശിപ്പിക്കുക പ്രായോ​ഗികമല്ലെന്ന് പറഞ്ഞാണ് ബിസിസിഐയുടെ ആവശ്യം ഇം​ഗ്ലീഷ് ബോർഡ് നിരസിച്ചത്. ടീം അം​ഗങ്ങൾ തമ്മിൽ പരസ്പരം ടീമായി തിരിഞ്ഞ് പരീശീലന മത്സരം കളിക്കുക എന്നത് മാത്രമാണ് പ്രായോ​ഗികമെന്നും ഇം​ഗ്ലീഷ് ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിക്കുശേഷവും പരിശീലന മത്സരം ആവശ്യമാണെന്ന് ഇന്ത്യൻ നായകൻ വിരാട് കോലി ആവശ്യപ്പെട്ടിരുന്നു. ഫൈനലിലെ തോൽവിക്കുശേഷം വിശ്രമത്തിലാണ് ഇന്ത്യൻ ടീം ഇപ്പോൾ. ഈ മാസം 14നാണ് ടീം അം​ഗങ്ങൾ വീണ്ടും പരിശീലനം പുനരാരംഭിക്കുക.

Follow Us:
Download App:
  • android
  • ios