ശുഭ്‌മാന്‍ ഗില്‍ കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ ബാറ്റ് ചെയ്യുന്നത് കാണാന്‍ വളരെ ആനന്ദകരം എന്നായിരുന്നു വിഖ്യാത കമന്‍റേറ്റര്‍ ഹര്‍ഷാ ഭോഗ്‌ലെയുടെ ട്വീറ്റ്

ഹൈദരാബാദ്: ഏകദിന ഫോര്‍മാറ്റില്‍ സ്വപ്‌ന ഫോമിലൂടെ ബാറ്റ് വീശുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍. ശ്രീലങ്കയ്ക്ക് എതിരെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയ ഗില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഹൈദരാബാദില്‍ മൂന്നക്കം തികച്ച് കുതിക്കുകയാണ്. ഏകദിന ഫോര്‍മാറ്റിലെ മൂന്നാം സെഞ്ചുറി നേടിയ ഗില്ലിനെ പ്രശംസ കൊണ്ട് മൂടുകയാണ് ക്രിക്കറ്റ് പ്രേമികള്‍. 

ശുഭ്‌മാന്‍ ഗില്‍ കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ ബാറ്റ് ചെയ്യുന്നത് കാണാന്‍ വളരെ ആനന്ദകരം എന്നായിരുന്നു വിഖ്യാത കമന്‍റേറ്റര്‍ ഹര്‍ഷാ ഭോഗ്‌ലെയുടെ ട്വീറ്റ്. ഗില്‍ ഇപ്പോള്‍ സ്ഥിരത കാട്ടുന്നതായും ഭോഗ്‌ലെ പറയുന്നു. തുടര്‍ച്ചയായ രണ്ടാം ഏകദിന സെഞ്ചുറി നേടിയ ഗില്ലിനെ പ്രശംസിച്ച് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താനും രംഗത്തെത്തി. ഓപ്പണിംഗ് സ്ഥാനം ഗില്‍ ഇതോടെ ഉറപ്പിക്കുന്നു എന്നാണ് പത്താന്‍റെ വാക്കുകള്‍. ഗില്ലിന്‍റെ ബാറ്റിംഗ് മികവിനെ പ്രശംസിച്ച് നിരവധി ആരാധകരും രംഗത്തെത്തി. കാര്യവട്ടത്ത് ഗില്‍ 97 പന്തില്‍ 116 റണ്‍സ് നേടി കയ്യടി വാങ്ങിയിരുന്നു. ഏകദിന ഫോര്‍മാറ്റില്‍ വിരാട് കോലിയെ ഓര്‍മ്മിപ്പിച്ചാണ് ഗില്ലിന്‍റെ കുതിപ്പ് എന്ന് ആരാധകര്‍ പറയുന്നു. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ശ്രീലങ്കക്കെതിരായ അവസാന ഏകദിനത്തില്‍ സെഞ്ചുറി നേടിയതിന് പിന്നാലെ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും സെഞ്ചുറി നേടിയ ഗില്‍ ഏകദിനത്തില്‍ അതിവേഗം 1000 റണ്‍സ് തികക്കുന്ന ബാറ്ററെന്ന റെക്കോര്‍ഡ് അടിച്ചെടുത്തു. 87 പന്തില്‍ കരിയറിലെ മൂന്നാം ഏകദിന സെഞ്ചുറിയിലെത്തിയ ഗില്‍ വെറും 19 ഇന്നിംഗ്സുകളില്‍ നിന്ന് 1000 റണ്‍സ് പൂര്‍ത്തിയാക്കി. 24 ഇന്നിംഗ്സുകളില്‍ 1000 റണ്‍സ് പിന്നിട്ട വിരാട് കോലിയെയും ശിഖര്‍ ധവാനെയുമാണ് ഗില്‍ മറികടന്നത്.

റിഷഭ് പന്തിന്‍റെ ചികില്‍സ; ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്ത