മുഹമ്മദ് ഷമിയുടെയും മുഹമ്മദ് സിറാജിന്‍റേയും ആദ്യ സ്‌പെല്‍ റായ്‌പൂരില്‍ ആരാധകര്‍ക്ക് ബൗളിംഗ് വിരുന്നായി

റായ്‌പൂര്‍: എല്ലാവരും മത്സരിച്ച് പന്തെറിയുക, വിക്കറ്റ് വീഴ്‌ത്തുക, റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാണിക്കുക! ഇതാണ് ഇന്ത്യന്‍ പേസര്‍മാരില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്ന പ്രകടനം. ന്യൂസിലന്‍ഡിന് എതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ തകര്‍ത്തെറിഞ്ഞപ്പോള്‍ കിവീസ് 34.3 ഓവറില്‍ 108 റണ്‍സില്‍ പുറത്തായി. ഇന്ത്യന്‍ പേസര്‍മാരുടെ പ്രകടനത്തെ ഇതോടെ പുകഴ്‌ത്തുകയാണ് ആരാധകര്‍. ഷമി മൂന്നും പാണ്ഡ്യയും വാഷിംഗ്‌ടണും രണ്ട് വീതവും സിറാജും ഷര്‍ദ്ദുലും കുല്‍ദീപും ഓരോ വിക്കറ്റും നേടിയപ്പോള്‍ കിവീസ് ഇന്നിംഗ്‌സ് 108 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 

മുഹമ്മദ് ഷമിയുടെയും മുഹമ്മദ് സിറാജിന്‍റേയും ആദ്യ സ്‌പെല്‍ റായ്‌പൂരില്‍ ആരാധകര്‍ക്ക് ബൗളിംഗ് വിരുന്നായി. 
ആദ്യ ഓവറില്‍ തന്നെ ന്യൂസിലന്‍ഡിന് പ്രഹരം നല്‍കിയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ തുടങ്ങിയത്. ആദ്യ ഓവറില്‍ മുഹമ്മ് ഷമി ഓപ്പണര്‍ ഫിന്‍ അലനെ(5 പന്തില്‍ 0) ബൗള്‍ഡാക്കി. പിന്നക്കണ്ടത് ഹെന്‍‌റി നിക്കോള്‍സിനെ(20 പന്തില്‍ 2) സ്ലിപ്പില്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ കൈകളിലെത്തിച്ച മുഹമ്മദ് സിറാജിന്‍റെ തകര്‍പ്പന്‍ പന്ത്. ഏഴാം ഓവറില്‍ വീണ്ടും പന്തെടുത്തപ്പോള്‍ ഡാരില്‍ മിച്ചലിനെ(3 പന്തില്‍ 1) ഒറ്റകൈയന്‍ റിട്ടേണ്‍ ക്യാച്ചില്‍ ഷമി മടക്കി. 

പത്താം ഓവറിലെ നാലാം പന്തില്‍ ദേവോണ്‍ കോണ്‍വേയെ(16 പന്തില്‍ 7) ഹാര്‍ദിക് പാണ്ഡ്യ വണ്ടര്‍ റിട്ടേണ്‍ ക്യാച്ചില്‍ പറഞ്ഞയച്ചു. തൊട്ടടുത്ത ഓവറില്‍ നായകന്‍ ടോം ലാഥമിനെ(17 പന്തില്‍ 1) ഷര്‍ദ്ദുല്‍ ഠാക്കൂര്‍ പറഞ്ഞയച്ചപ്പോള്‍ 15 റണ്‍സ് മാത്രമാണ് ന്യൂസിലന്‍ഡിന് ഉണ്ടായിരുന്നത്. വെറും 15 റണ്ണിന് അഞ്ച് വിക്കറ്റ് നഷ്‌ടമായ കിവികളെ ഗ്ലെന്‍ ഫിലിപ്‌സും മൈക്കല്‍ ബ്രേസ്‌വെല്ലും മിച്ചല്‍ സാന്‍റ്‌നറും കഷ്‌ടപ്പെട്ട് 100 കടത്തി. 30 പന്തില്‍ 22 റണ്‍സെടുത്ത ബ്രേസ്‌വെല്ലിനെ ഷമിയും 39 പന്തില്‍ 27 റണ്‍സെടുത്ത സാന്‍റ്‌നറെ പാണ്ഡ്യയും 52 പന്തില്‍ 36 റണ്‍സെടുത്ത ഫിലിപ്‌സിനെ വാഷിംഗ്‌ടണ്‍ സുന്ദറും പുറത്താക്കി. ഇതോടെ 31.1 ഓവറില്‍ 103-8 എന്ന സ്‌കോറിലായി ന്യൂസിലന്‍ഡ്. ലോക്കീ ഫെര്‍ഗ്യൂസനെ(9 പന്തില്‍ 1) സുന്ദറും ബ്ലെയര്‍ ടിക്‌നെറിനെ(7 പന്തില്‍ 2) കുല്‍ദീപും പുറത്താക്കിയതോടെ കിവീസ് ഇന്നിംഗ്‌സ് അവസാനിക്കുകയായിരുന്നു. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

അഞ്ച് വിക്കറ്റ് നഷ്ടമായത് വെറും 15 റണ്‍സിന്! മോശം റെക്കോര്‍ഡിന്റെ പട്ടികയില്‍ ന്യൂസിലന്‍ഡ്