Asianet News MalayalamAsianet News Malayalam

വീണ്ടും 'കുല്‍ചാ'! ജീവന്‍മരണ പോരിന് നിര്‍ണായക മാറ്റവുമായി ഇന്ത്യ; ലഖ്‌നൗവില്‍ ടോസ് വീണു

ഓപ്പണിംഗില്‍ ശുഭ്‌മാന്‍ ഗില്ലും ഇഷാന്‍ കിഷനും കഴിഞ്ഞ മത്സരത്തില്‍ റണ്‍സേറെ വഴങ്ങിയ അര്‍ഷ്‌ദീപ് സിംഗും സ്ഥാനം നിലനിര്‍ത്തി

IND vs NZ 2nd T20I Toss and Playing XI New Zealand choose to bat first as India makes one change
Author
First Published Jan 29, 2023, 6:38 PM IST

ലഖ്‌നൗ: ന്യൂസിലന്‍ഡിന് എതിരായ ട്വന്‍റി 20 പരമ്പരയിലെ ജീവന്‍മരണ പോരാട്ടത്തില്‍ ഇന്ത്യന്‍ ടീം അല്‍പസമയത്തിനകം ഇറങ്ങും. രണ്ടാം ടി20യില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് നായകന്‍ മിച്ചല്‍ സാന്‍റ്‌നര്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ ട്വന്‍റി 20 ഇരുപത്തിയൊന്ന് റണ്‍സിന് വിജയിച്ച ന്യൂസിലന്‍ഡ് മാറ്റങ്ങളില്ലാതെ ഇറങ്ങുമ്പോള്‍ നീലപ്പടയില്‍ മാറ്റമുണ്ട്. പേസര്‍ ഉമ്രാന്‍ മാലിക്കിന് പകരം സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തി. ഓപ്പണിംഗില്‍ ശുഭ്‌മാന്‍ ഗില്ലും ഇഷാന്‍ കിഷനും കഴിഞ്ഞ മത്സരത്തില്‍ 51 റണ്‍സ് വഴങ്ങിയ പേസര്‍ അര്‍ഷ്‌ദീപ് സിംഗും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. 

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സ്‌പിന്‍ ദ്വയം കുല്‍ചാ(കുല്‍ദീപ് യാദവ്-യുസ്‌വേന്ദ്ര ചാഹല്‍) ഒന്നിക്കുന്നത്. ഇരുവരും ഒന്നിച്ച് വീണ്ടും കളിക്കുന്നത് കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയായിരുന്നുവെന്ന് ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ടോസ് വേളയില്‍ വ്യക്തമാക്കി. മികച്ച ഫോമിലുള്ള വാഷിംഗ്‌ടണ്‍ സുന്ദറിനെ പാണ്ഡ്യ പ്രശംസിച്ചു. 

ഇന്ത്യന്‍ ടീം: Shubman Gill, Ishan Kishan(w), Rahul Tripathi, Suryakumar Yadav, Hardik Pandya(c), Deepak Hooda, Washington Sundar, Shivam Mavi, Kuldeep Yadav, Yuzvendra Chahal, Arshdeep Singh

കിവീസ് ടീം: Finn Allen, Devon Conway(w), Mark Chapman, Glenn Phillips, Daryl Mitchell, Michael Bracewell, Mitchell Santner(c), Ish Sodhi, Jacob Duffy, Lockie Ferguson, Blair Tickner

മത്സരം കാണാനുള്ള വഴികള്‍

ലഖ്‌നൗവില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. സ്റ്റാര്‍ സ്പോര്‍ട്സിലൂടെയും ഡിസ്നി+ഹോട്സ്റ്റാറിലൂടെയും ഇന്ത്യയില്‍ മത്സരം തല്‍സമയം കാണാം. അതേസമയം ന്യൂസിലന്‍ഡില്‍ സ്‌കൈ സ്പോര്‍ട്സ് ന്യൂസിലന്‍ഡാണ് മത്സരത്തിന്‍റെ സംപ്രേഷകര്‍. ഓസ്‌ട്രേലിയയില്‍ ഫോക്സ് സ്പോര്‍ട്സിലൂടെയും മത്സരം തല്‍സമയം കാണാം. ലഖ്‌നൗവില്‍ ഇതുവരെ നടന്ന അഞ്ച് ടി20കള്‍ ആദ്യ ബാറ്റ് ചെയ്തവരാണ് ജയിച്ചത്. 

Follow Us:
Download App:
  • android
  • ios