ജിം ലേക്കറും അനില്‍ കുംബ്ലെയും മാത്രമാണ് ടെസ്റ്റില്‍ ഒരു ഇന്നിംഗ്‌സിലെ മുഴുവന്‍ വിക്കറ്റുകളും മുമ്പ് വീഴ്‌ത്തിയിട്ടുള്ളൂ

മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ ഒരിന്നിംഗ്‌സില്‍ 10 വിക്കറ്റ് (10 Wicket in an Test Innings) എന്ന നാഴികക്കല്ല് സ്വന്തമാക്കിയ ന്യൂസിലന്‍ഡ് സ്‌പിന്നര്‍ അജാസ് പട്ടേലിനെ (Ajaz Patel) അഭിനന്ദിച്ച് മുന്‍ഗാമിയും ഇതിഹാസ സ്‌പിന്നറുമായ അനില്‍ കുംബ്ലെ (Anil Kumble). 10 വിക്കറ്റ് ക്ലബിലേക്ക് അജാസിന് സ്വാഗതം എന്നാണ് കുംബ്ലെയുടെ ട്വീറ്റ്. ജിം ലേക്കറും ( Jim Laker) അനില്‍ കുംബ്ലെയും മാത്രമാണ് ടെസ്റ്റില്‍ ഒരു ഇന്നിംഗ്‌സിലെ മുഴുവന്‍ വിക്കറ്റുകളും മുമ്പ് വീഴ്‌ത്തിയിട്ടുള്ളൂ. 

അജാസിന്‍റെ 10 വിക്കറ്റ് പ്രകടനത്തില്‍ 325-10 എന്ന സ്‌കോറില്‍ മുംബൈയില്‍ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് അവസാനിച്ചു. 47.5 ഓവറില്‍ 119 റണ്‍സിനാണ് അജാസ് ഇന്ത്യയുടെ 10 വിക്കറ്റുകളും കവര്‍ന്നത്. 12 മെയ്‌ഡന്‍ ഓവറുകള്‍ അജാസ് എറിഞ്ഞു. 

സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാളിനും(311 പന്തില്‍ 150), അര്‍ധ സെഞ്ചുറി കുറിച്ച അക്‌സര്‍ പട്ടേലിനും(128 പന്തില്‍ 52) 44 റണ്‍സെടുത്ത ശുഭ്‌മാന്‍ ഗില്ലിനും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനില്‍ക്കാനായത്. ചേതേശ്വര്‍ പൂജാര, വിരാട് കോലി, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ പൂജ്യത്തില്‍ പുറത്തായി. ശ്രേയസ് അയ്യര്‍ 18 ഉം വൃദ്ധിമാന്‍ സാഹ 27 ഉം ജയന്ത് യാദവ് 12 ഉം മുഹമ്മദ് സിറാജ് നാലും റണ്‍സെടുത്ത് പുറത്തായി. ന്യൂസിലന്‍ഡ് ബൗളര്‍മാരില്‍ ഏറ്റവും കൂടുതല്‍ ഓവര്‍ പന്തെറിഞ്ഞത് അജാസാണ്. 

Scroll to load tweet…

അജാസ് പട്ടേലിന് പത്തില്‍ പത്ത്, റെക്കോര്‍ഡ്; മായങ്ക് അഗര്‍വാളിന്റെ കരുത്തില്‍ ഇന്ത്യ

Ajaz Patel : പത്തില്‍ 10! ചരിത്രത്തിലെ മൂന്നാമന്‍; ഇന്ത്യയെ എറിഞ്ഞിട്ട് അജാസ് പട്ടേല്‍ എലൈറ്റ് പട്ടികയില്‍