Asianet News MalayalamAsianet News Malayalam

IND vs NZ | കൊല്‍ക്കത്ത പിച്ച് അവന് അനുകൂലമാണ്, ടീമില്‍ ഉള്‍പ്പെടുത്തണം: ഗൗതം ഗംഭീര്‍

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ രണ്ട് താരങ്ങള്‍ക്ക് ഇതിനകം ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കി

IND vs NZ 3rd T20I Gautam Gambhir suggests one change in Team India playing XI
Author
Kolkata, First Published Nov 21, 2021, 2:19 PM IST

കൊല്‍ക്കത്ത: ടി20 പരമ്പര ഇതിനകം നേടിയതിനാല്‍ ന്യൂസിലന്‍ഡിനെതിരെ(IND vs NZ 3rd T20I) കൊല്‍ക്കത്തയില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍(Team India) മാറ്റമുറപ്പാണ്. ഈഡന്‍ ഗാര്‍ഡനില്‍(Eden Gardens Kolkata) രോഹിത് ശര്‍മ്മയും(Rohit Sharma) കൂട്ടരും ഒന്നിലധികം മാറ്റങ്ങള്‍ക്ക് മുതിര്‍ന്നേക്കും. എന്നാല്‍ ഒരൊറ്റ മാറ്റമാണ് ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ മുന്‍താരം ഗൗതം ഗംഭീര്‍(Gautam Gambhir) കാണുന്നത്. കൊല്‍ക്കത്തയിലെ പിച്ച് ഈ താരത്തിന് അനുകൂലമാണ് എന്നതാണ് ഗംഭീര്‍ ഇത് പറയുന്ന കാരണം. 

സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന് വിശ്രമം നല്‍കി പകരം ആവേശ് ഖാനെ കളിപ്പിക്കും എന്നാണ് പ്രതീക്ഷയെന്ന് ഗംഭീര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു. ഐപിഎല്‍ 2021ല്‍ ഹര്‍ഷല്‍ പട്ടേലിന് പിന്നില്‍ ഉയര്‍ന്ന രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനായിരുന്നു ആവേശ്. 16 മത്സരങ്ങളില്‍ 7.37 ഇക്കോണമിയില്‍ 24 വിക്കറ്റാണ് ആവേശ് വീഴ്‌ത്തിയത്. 

'ബൗളിംഗ് പരിഗണിച്ചാല്‍ ഭുവനേശ്വര്‍ കുമാറിന് വിശ്രമം നല്‍കി ആവേശ് ഖാനെ കളിപ്പിക്കാവുന്നതാണ്. കൊല്‍ക്കത്തയിലെ വിക്കറ്റ് അദേഹത്തിന് അനുകൂലമാണ്. അതിനാല്‍ മത്സരത്തില്‍ ആവേശ് കളിക്കുന്നത് കാണാന്‍ ആഗ്രഹമുണ്ട്. സീരിസ് ഇതിനകം നേടിയതിനാല്‍ രാജ്യാന്തര തലത്തില്‍ ആവേശിന്‍റെ കഴിവ് പരിശോധിക്കാന്‍ ഉചിതമായ അവസരമാണിത്. ഇതാണ് ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷിക്കുന്ന ഏക മാറ്റം' എന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. 

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ രണ്ട് താരങ്ങള്‍ക്ക് ഇതിനകം ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കി. വെങ്കടേഷ് അയ്യര്‍ക്ക് ആദ്യ ടി20യിലും ഹര്‍ഷല്‍ പട്ടേലിന് രണ്ടാം മത്സരത്തിലും ഇന്ത്യ അവസരം നല്‍കി. ഹര്‍ദിക്കിന് പകരമെത്തിയ വെങ്കടേഷ് ഇതുവരെ പന്തെറിഞ്ഞില്ലെങ്കിലും രണ്ട് മത്സരത്തിലായി 16 റണ്‍സ് നേടി. അതേസമയം റാഞ്ചിയില്‍ രണ്ട് വിക്കറ്റുമായി ഹര്‍ഷല്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌‌കാരം കരസ്ഥമാക്കി. 

ഇന്ത്യ-ന്യൂസിലൻഡ് ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് കൊൽക്കത്തയിൽ നടക്കും. വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. ഇന്ന് ജയിച്ചാല്‍ രോഹിത്തിനും കൂട്ടര്‍ക്കും പരമ്പര തൂത്തുവാരാം. എന്നാല്‍ വാശിയേറിയ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് ആശ്വാസ ജയമാണ് ന്യൂസിലൻഡ് ഉന്നമിടുന്നത്. ജയ്‌പൂരിലും റാഞ്ചിയിലും ജയിച്ച് പരമ്പര ഇതിനകം സ്വന്തമാക്കിയതിനാൽ ഇന്ത്യൻ പ്ലേയിംഗ് ഇലവനില്‍ മാറ്റം ഉറപ്പാണ്. 

Ab de Villiers | വിക്കറ്റെടുക്കുന്ന വീഡിയോയുമായി എ ബി ഡിവില്ലിയേഴ്‌സിന് ആശംസ; പുലിവാല്‍ പിടിച്ച് അവാന

Follow Us:
Download App:
  • android
  • ios