Asianet News MalayalamAsianet News Malayalam

IND vs NZ : 'ക്ലാസില്‍' നിന്ന് പുറത്തായി അജിങ്ക്യ രഹാനെയും ചേതേശ്വർ പൂജാരയും; ടീമില്‍ നിന്ന് ആരാദ്യം?

കാണ്‍പൂര്‍ ടെസ്റ്റില്‍ ടീമിന്‍റെ വിശ്വാസം കാക്കാനാവാതെ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും വൈസ് ക്യാപ്റ്റന്‍ ചേതേശ്വര്‍ പൂജാരയും 

IND vs NZ Ajinkya Rahane or Cheteshwar Pujara Who will sit out in Mumbai Test
Author
Kanpur, First Published Nov 28, 2021, 6:04 PM IST

കാണ്‍പൂര്‍: തുടരെ ബാറ്റിംഗിൽ പരാജയപ്പെടുന്ന അജിങ്ക്യ രഹാനെയുടെയും(Ajinkya Rahane) ചേതേശ്വർ പൂജാരയുടേയും(Cheteshwar Pujara) നില ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍(Team India) പരുങ്ങലിൽ. ന്യൂസിലന്‍ഡിനെതിരായ കാണ്‍പൂര്‍ ടെസ്റ്റിന്‍റെ(India vs New Zealand 1st Test ) രണ്ട് ഇന്നിംഗ്‌സിലും ഇരു താരങ്ങളും പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. മുംബൈ ടെസ്റ്റില്‍ നായകന്‍ വിരാട് കോലി(Virat Kohli) തിരിച്ചെത്തുമ്പോൾ ഇവരില്‍ ഒരാളെ ടീമിൽ നിന്ന് ഒഴിവാക്കേണ്ടിവരും.

ന്യൂസിലന്‍ഡിനെതിരായ കാണ്‍പൂര്‍ ടെസ്റ്റില്‍ വെറും 49 റൺസിന്‍റെ ലീഡ് മാത്രം നേടി രണ്ടാമത് ബാറ്റെടുത്ത ഇന്ത്യക്ക് രണ്ടാമിന്നിംഗ്‌സിൽ തുണയാകാൻ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമായില്ല. അജിങ്ക്യ രഹാനെ വെറും 4 റൺസില്‍ പുറത്തായി. രണ്ട് വർഷമായി മോശം പ്രകടനം തുടരുന്ന രഹാനെ അവസാന 29 ഇന്നിംഗ്‌സുകളിൽ വെറും 683 റൺസാണ് നേടിയത്. ഇതില്‍ രണ്ട് അർധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും മാത്രമെങ്കില്‍ ബാറ്റിംഗ് ശരാശരി 24.4. കാണ്‍പൂരില്‍ രണ്ടിന്നിംഗ്‌സിലും പരാജയപ്പെട്ട രഹാനെ അടുത്ത മത്സരത്തിൽ വിരാട് കോലി തിരിച്ചെത്തുമ്പോൾ ടീമിലുണ്ടാകുമോയെന്ന് കണ്ടറിയണം.

മോശം പ്രകടനം തുടരുന്ന ചേതേശ്വർ പൂജാര ഇന്ന് 22 റൺസുമായി മടങ്ങി. അതും മോശം റെക്കോർഡുകളിലൊന്ന് സ്വന്തം പേരിൽ കുറിച്ച്. 2019 മുതൽ തുടരെ 39-ാം ഇന്നിംഗ്‌സിലാണ് പൂജാര ഒരു സെഞ്ച്വറി പോലുമില്ലാതെ പുറത്തായത്. നേരത്തെ 2013 മുതൽ 2016 വരെ 37 കളികളിലും സമാനമായി സെഞ്ച്വറിയില്ലാതെ പൂജാര നിരാശപ്പെടുത്തിയിട്ടുണ്ട്. രണ്ടിന്നിംഗ്‌സിലും ഇന്ത്യക്ക് തുണയായ അരങ്ങേറ്റക്കാരൻ ശ്രേയസ് അയ്യറെ മുംബൈയില്‍ നടക്കുന്ന അടുത്ത മത്സരത്തിൽ പുറത്തിരുത്താനാവില്ല. യുവതാരങ്ങൾ വിളികാത്ത് പുറത്തിരിക്കുമ്പോൾ രഹാനെയുടെയും പൂജാരയുടെയും ഭാവി തുലാസിലാണ്.

അതേസമയം കാണ്‍പൂര്‍ ടെസ്റ്റ് അവസാന ദിനത്തിലേക്ക് പ്രവേശിക്കുകയാണ്. ഇന്ത്യ മുന്നോട്ടുവെച്ച 284 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ന്യൂസിലന്‍ഡ് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ 4/1 എന്ന നിലയിലാണ്. ടോം ലാമും(2*), വില്യം സോമര്‍വില്ലുമാണ്(0*) ക്രീസില്‍. 13 പന്തില്‍ രണ്ട് റണ്‍സെടുത്ത വില്‍ യങ്ങിനെ രവിചന്ദ്ര അശ്വിന്‍ എല്‍ബിയില്‍ കുടുക്കി. അവസാന ദിവസം ഒമ്പത് വിക്കറ്റ് കയ്യിലിരിക്കേ ജയിക്കാന്‍ കിവികള്‍ക്ക് 280 റണ്‍സ് വേണം. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറിയും അര്‍ധസെഞ്ച്വറിയുമായി ശ്രേയസ് അയ്യരാണ് ഇന്ത്യക്ക് മികച്ച ലീഡ് സമ്മാനിച്ചത്. 

IND vs NZ : അശ്വിന്‍ വട്ടംകറക്കല്‍ തുടങ്ങി, കിവീസ് സമ്മര്‍ദത്തില്‍; കാണ്‍പൂര്‍ ടെസ്റ്റ് അവസാനദിനത്തിലേക്ക്

Follow Us:
Download App:
  • android
  • ios