വ്യക്തിപരമായ ചില കാരണങ്ങളാലാണ് രോഹിത്തിന് സ്‌ക്വാഡിനൊപ്പം യാത്ര ചെയ്യാന്‍ കഴിയാതിരുന്നത് എന്ന് ടീം വൃത്തങ്ങള്‍

ഗുവാഹത്തി: ടി20 ലോകകപ്പിന് മുമ്പത്തെ അവസാന പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നേടാന്‍ ടീം ഇന്ത്യ ഇന്ന് ഗുവാഹത്തിയില്‍ ഇറങ്ങുകയാണ്. മഴയുടെ ആശങ്കകള്‍ക്കിടെ മറ്റൊരു സംശയവും ആരാധകരെ പിടികൂടിയിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പ്രാക്‌ടീസ് സെഷനും വാര്‍ത്താസമ്മേളനവും മിസ് ചെയ്‌തതോടെയാണിത്. എന്നാല്‍ അഭ്യൂഹങ്ങള്‍ക്കിടെ ഗുവാഹത്തിയില്‍ ഹിറ്റ്‌മാന്‍ ലാന്‍ഡ് ചെയ്തു എന്നതാണ് പുതിയ വിവരം. മത്സരത്തിന് മണിക്കൂറുകള്‍ മാത്രം മുമ്പാണ് രോഹിത്തിന്‍റെ വരവ്. 

ശനിയാഴ്‌ച രാത്രിയാണ് രോഹിത് ശര്‍മ്മ ഗുവാഹത്തിയില്‍ ലാന്‍ഡ് ചെയ്തത്. വ്യക്തിപരമായ ചില കാരണങ്ങളാലാണ് രോഹിത്തിന് സ്‌ക്വാഡിനൊപ്പം യാത്ര ചെയ്യാന്‍ കഴിയാതിരുന്നത് എന്നും ഇന്ത്യന്‍ ടീമിനോട് ചേര്‍ന്ന വൃത്തങ്ങള്‍ ഇന്‍സൈഡ്‌സ്പോര്‍ടിനോട് പറഞ്ഞു. പരിക്കൊന്നും രോഹിത്തിനില്ല എന്നും ടീം വൃത്തങ്ങള്‍ വ്യക്തമാക്കി. പരിശീലനം നഷ്‌ടമായെങ്കിലും ഇന്ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20യില്‍ ഹിറ്റ്‌മാന്‍ ഇറങ്ങും. ഇന്ന് വിജയിച്ചാല്‍ ഇന്ത്യക്ക് ഒരു മത്സരം ബാക്കിനില്‍ക്കേ പരമ്പര സ്വന്തമാക്കാം. 

മഴതന്നെ മഴ

അതേസമയം ഇന്നത്തെ മത്സരത്തിന് മഴയുടെ ഭീഷണിയുണ്ട്. മത്സരസമയത്ത് മഴയ്ക്ക് 40 ശതമാനം സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അതിനാല്‍ത്തന്നെ ഓവറുകള്‍ വെട്ടിച്ചുരുക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയേക്കാം. മത്സരത്തിന്‍റെ ടിക്കറ്റുകളെല്ലാം വിറ്റുപോയിട്ടുണ്ട്. 2020 ജനുവരി അഞ്ചിന് ശ്രീലങ്കയ്ക്ക് എതിരെയാണ് ഈ വേദിയില്‍ അവസാന മത്സരം നടന്നത്. എന്നാല്‍ അന്ന് കനത്ത മഴമൂലം മത്സരം ഉപേക്ഷിച്ചിരുന്നു. 

ടി20യില്‍ ഇതിന് മുമ്പ് 21 തവണ ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ ഇന്ത്യയുടെ പേരിലാണ്. 12 വിജയങ്ങള്‍ ഇന്ത്യ അക്കൗണ്ടിലാക്കി. എട്ട് മത്സരങ്ങളില്‍ പ്രോട്ടീസ് ജയിച്ചു. ഒരു മത്സരത്തില്‍ ഫലമുണ്ടായില്ല. അധികം റണ്‍സൊഴുകുന്ന പിച്ച് അല്ല ഗുവാഹത്തിയിലേത്.

ബാബര്‍ മികച്ച താരം, പക്ഷേ ക്യാപ്റ്റന്‍സി ഭാരം ചര്‍ച്ച ചെയ്യാന്‍ പിസിബി തയ്യാറാവണം; ആവശ്യപ്പെട്ട് മിയാന്‍ദാദ്