Asianet News MalayalamAsianet News Malayalam

പരമ്പര ജയിക്കാന്‍ ഇന്ത്യ, രണ്ടാം ടി20 ഉടന്‍; ടോസ് അറിയാം

ഇന്ന് വിജയിച്ചാല്‍ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ഒരു കളി ബാക്കിനില്‍ക്കേ ഇന്ത്യക്ക് സ്വന്തമാക്കാം

IND vs SA 2nd T20I Toss and Playing XI South Africa Cricket Team opt to bowl
Author
First Published Oct 2, 2022, 6:36 PM IST

ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20യില്‍ ഇന്ത്യന്‍ ടീം അല്‍പസമയത്തിനകം ബാറ്റിംഗിന് ഇറങ്ങും. മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബാ ബാവുമ ബൗളിംഗ് തെരഞ്ഞെടുത്തു. പ്രോട്ടീസ് നിരയില്‍ സ്‌പിന്നര്‍ ഷംസിക്ക് പകരം പേസര്‍ ലുങ്കി എന്‍ഗിഡി ഇലവനിലെത്തി. അതേസമയം ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല. ബര്‍സാപര സ്റ്റേഡിയത്തില്‍ ഏഴ് മണിക്ക് മത്സരം ആരംഭിക്കും. ഇന്ന് വിജയിച്ചാല്‍ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ഒരു കളി ബാക്കിനില്‍ക്കേ ഇന്ത്യക്ക് സ്വന്തമാക്കാം. 

ഇന്ത്യന്‍ ഇലവന്‍: KL Rahul, Rohit Sharma(c), Virat Kohli, Suryakumar Yadav, Rishabh Pant(w), Dinesh Karthik, Axar Patel, Ravichandran Ashwin, Harshal Patel, Deepak Chahar, Arshdeep Singh

ദക്ഷിണാഫ്രിക്ക ഇലവന്‍: Quinton de Kock(w), Temba Bavuma(c), Rilee Rossouw, Aiden Markram, David Miller, Tristan Stubbs, Wayne Parnell, Keshav Maharaj, Kagiso Rabada, Anrich Nortje, Lungi Ngidi

മത്സരം മുടക്കുമോ മഴ; ഗുവാഹത്തിയില്‍ ആശങ്ക 

ടി20യില്‍ ഇതിന് മുമ്പ് 21 തവണ ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ ഇന്ത്യയുടെ പേരിലാണ്. 12 വിജയങ്ങള്‍ ഇന്ത്യ അക്കൗണ്ടിലാക്കി. എട്ട് മത്സരങ്ങളില്‍ പ്രോട്ടീസ് ജയിച്ചു. ഒരു മത്സരത്തില്‍ ഫലമുണ്ടായില്ല. അധികം റണ്‍സൊഴുകുന്ന പിച്ച് അല്ല ഗുവാഹത്തിയിലേത്. കനത്ത മഴ ആശങ്കകള്‍ക്കിടെയാണ് ഇന്ന് മത്സരം നടക്കുന്നത്. മത്സരസമയം മഴ പെയ്യാന്‍ 40 ശതമാനം സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മത്സരത്തിനിടെ മഴ പെയ്‌താല്‍ മത്സരം വെട്ടിച്ചുരുക്കേണ്ടിവന്നേക്കും. 

രണ്ടാം ടി20: ഗുവാഹത്തിയില്‍ മഴയ്‌ക്ക് പുറമെ മറ്റൊരു കനത്ത ആശങ്കയും

Follow Us:
Download App:
  • android
  • ios