ദക്ഷിണാഫ്രിക്കയില്‍ കളിച്ച ഏഴ് മത്സരങ്ങളില്‍ 5 എണ്ണം ജയിച്ചതും ഇന്ത്യയാണ്. രണ്ടെണ്ണത്തില്‍ ദക്ഷിണാഫ്രിക്ക ജയിച്ചു. കഴിഞ്ഞ വര്‍ഷം അവസാനം നടന്ന മൂന്ന് മത്സരം പരമ്പരയിലും ഇന്ത്യയായിരുന്നു 2-1ന് ജയിച്ചത്. 

ജൊഹാനസ്ബര്‍ഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരക്ക് ഞായറാഴ്ച തുടക്കമാകും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇരു ടീമുകളും ഏറ്റുമുട്ടുക. രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, കെ എല്‍ രാഹുല്‍ എന്നിവരുടെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയെ നയിക്കുന്നത്.

ഓസ്ട്ര്ലേയക്കെതിരായ ടി20 പരമ്പരയില്‍ തിളങ്ങിയ യുവതാരങ്ങളെല്ലാം ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലും ഇന്ത്യക്കായി കളിക്കുന്നുണ്ട്. പരസ്പരമുള്ള പോരാട്ടങ്ങളില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്കാണ് മുന്‍തൂക്കം. ഇതുവരെ കളിച്ച 24 മത്സരങ്ങളില്‍ 13ലും ജയിച്ചത് ഇന്ത്യയായിരുന്നു. 10 എണ്ണത്തില്‍ ദക്ഷിണാഫ്രിക്ക ജയിച്ചു. ഒരു മത്സരം ഫലമില്ലാതെ അവസാനിച്ചു.

ഗംഭീറുമായുള്ള വാക് പോര്; പരസ്യ പ്രതികരണം നടത്തി പെരുമാറ്റച്ചട്ടം ലംഘിച്ചു; ശ്രീശാന്തിനെതിരെ നിയമനടപടി വരുന്നു

ദക്ഷിണാഫ്രിക്കയില്‍ കളിച്ച ഏഴ് മത്സരങ്ങളില്‍ 5 എണ്ണം ജയിച്ചതും ഇന്ത്യയാണ്. രണ്ടെണ്ണത്തില്‍ ദക്ഷിണാഫ്രിക്ക ജയിച്ചു. കഴിഞ്ഞ വര്‍ഷം അവസാനം നടന്ന മൂന്ന് മത്സരം പരമ്പരയിലും ഇന്ത്യയായിരുന്നു 2-1ന് ജയിച്ചത്.

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര 4-1ന് ജയിച്ചാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ എത്തുന്നത്. ലോകകപ്പ് തോല്‍വിയുടെ ക്ഷീണം മായ്ക്കാനിയില്ലെങ്കിലും ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് മുമ്പ് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഈ വിജയത്തിലൂടെ ഇന്ത്യന്‍ നിരക്ക് കഴിഞ്ഞു. ക്യാപ്റ്റനെന്ന നിലയില്‍ സൂര്യകുമാര്‍ യാദവിനും നിര്‍ണായകമാണ് ഈ പരമ്പര.

ഓസ്ട്രേലിയക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയെയും കീഴടക്കി പരമ്പര നേടിയാല്‍ അടുത്ത ലോകകപ്പില്‍ ഇന്ത്യയുടെ ടി20
ടീം ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താനും സൂര്യകുമാറിനാവും. ഇതിനൊപ്പം ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകസ്ഥാനത്തേക്കും സൂര്യകുമാറിനെ പരിഗണിക്കാനുള്ള സാധ്യതയുണ്ട്.

'അവന്‍ ഐപിഎല്‍ ലേലത്തിനെത്തിയാല്‍ 6-8 കോടി രൂപ ഉറപ്പ്', കൊല്‍ക്കത്ത നോട്ടമിടേണ്ട താരത്തെക്കുറിച്ച് ആകാശ് ചോപ്ര

ഇന്ത്യയുടെ ടി20 ടീം: യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, തിലക് വർമ്മ, സൂര്യകുമാർ യാദവ് (സി), റിങ്കു സിംഗ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ (വി.കെ.), ജിതേഷ് ശർമ്മ (വി.കെ.), രവീന്ദ്ര ജഡേജ (വി.സി.), വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ദീപക് ചാഹർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക