ഇന്നുകൂടി തോറ്റാല്‍ അഞ്ച് മത്സര പരമ്പര ഇന്ത്യക്ക് നഷ്ടമാവും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ദക്ഷിണാഫ്രിക്ക പരമ്പരയില്‍ 2-0ന് മുന്നിലാണ്. ഇന്ന് തോറ്റാല്‍ നാട്ടില്‍ തുടര്‍ച്ചയായി വിവിധ പോര്‍മാറ്റുകളില്‍ 16 പരമ്പര വിജയങ്ങളെന്ന റെക്കോര്‍ഡും ഇന്ത്യക്ക് നഷ്ടമാവും.

വിശാഖപട്ടണം: ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യക്കെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക((India vs South Africa, 3rd T20I)) ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ഇന്ത്യക്ക് ടോസ് നഷ്ടമാവുന്നത്. വിശാഖപട്ടണത്തെ പിച്ചിൽ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമാണ് 80% മത്സരങ്ങളിലും ജയിച്ചിട്ടുള്ളത്.

ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. അക്സര്‍ പട്ടേലിന് പകരം രവി ബിഷ്ണോയി ഇന്ത്യന്‍ ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ടീമില്‍ മാറ്റങ്ങളൊന്നുമില്ല. പേസര്‍ ഉമ്രാന്‍ മാലിക്ക് അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കണം.

Scroll to load tweet…

രണ്ടാം മത്സരം കളിച്ച ടീമില്‍ ദക്ഷിണാഫ്രിക്കയും മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ക്വിന്‍റണ്‍ ഡീ കോക്കിന് പകരം ഹെന്‍റിച്ച് ക്ലാസന്‍ തന്നെ ഇന്നും ദക്ഷിണാഫ്രിക്കക്കായി കളിക്കും. ഇന്നുകൂടി തോറ്റാല്‍ അഞ്ച് മത്സര പരമ്പര ഇന്ത്യക്ക് നഷ്ടമാവും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ദക്ഷിണാഫ്രിക്ക പരമ്പരയില്‍ 2-0ന് മുന്നിലാണ്. ഇന്ന് തോറ്റാല്‍ നാട്ടില്‍ തുടര്‍ച്ചയായി വിവിധ പോര്‍മാറ്റുകളില്‍ 16 പരമ്പര വിജയങ്ങളെന്ന റെക്കോര്‍ഡും ഇന്ത്യക്ക് നഷ്ടമാവും.

Scroll to load tweet…

ആദ്യ രണ്ട് മത്സരങ്ങളിലും ബൗളർമാരുടെ മോശം പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. പുതിയ നായകൻ റിഷഭ് പന്തിന്‍റെ
ക്യാപ്റ്റൻസിയിലെ പിഴവുകളും തോൽവിക്ക് കാരണമായതിനാല്‍ പന്തും കടുത്ത സമ്മര്‍ദ്ദത്തിലാണ്.