ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് ഫൈനല്‍ തോല്‍വിയുടെ ആഘാതം മറികടക്കാനും ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര ജയം കൊണ്ട് ഇന്ത്യക്ക് കഴിയുമെന്നും ഇര്‍ഫാന്‍ പത്താന്‍ സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ചണ്ഡീഗഡ്: ദക്ഷിണാഫ്രിക്കക്കെതിരായ വൈറ്റ് ബോള്‍ സീരീസില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ജസ്പ്രീത് ബുമ്രയും 26ന് ബോക്സിങ് ഡേ ദിനത്തില്‍ തുടങ്ങുന്ന ടെസ്റ്റ് പരമ്പരില്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും. കഴിഞ്ഞ മാസം ലോകകപ്പ് ഫൈനലിനുശേഷം ആദ്യമായാണ് കോലിയും ബുമ്രയും രോഹിത്തും ഇന്ത്യക്കായി കളിക്കാനിറങ്ങുന്നത്.

ഓസ്ട്രേലിയയില്‍ തുടര്‍ച്ചയായി പരമ്പര നേടി ചരിത്രം സൃഷ്ടിച്ചെങ്കിലും ഇന്ത്യക്കിപ്പോഴും ദക്ഷിണാഫ്രിക്കയില്‍ ഒരു ടെസ്റ്റ് പരമ്പര നേടാനായിട്ടില്ല.1992 മുതല്‍ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര കളിക്കുന്ന ഇന്ത്യക്ക് ഇതുവരെ നടത്തിയ എട്ട് ടെസ്റ്റ് പരമ്പരകളില്‍ ഒന്നില്‍ പോലും ജയിക്കാനായില്ല. 2006ലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി ഒരു ടെസ്റ്റില്‍ പോലും ജയിക്കുന്നത്. അന്ന് ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് ആയിരുന്നു.

2010-11ല്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേട്ടത്തിന്‍റെ അടുത്തെത്തിയെങ്കിലും 1-1ന് പരമ്പര സമനിലയായി. 2018ലും 2022ലും ഓരോ ടെസ്റ്റ് ജയിച്ചെങ്കിലും പരമ്പര നഷ്ടമായി. ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലുമെല്ലാം പരമ്പര നേടിയിട്ടുള്ള ഇന്ത്യക്ക് ഇത്തവണ ദക്ഷിണാഫ്രിക്കയില്‍ പരമ്പര നേടിയാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരുടെ നിരയിലെത്തുമെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

Date Actions വിജയ് ഹസാരെ ട്രോഫി: രാജസ്ഥാനെതിരെ നാണംകെട്ട തോല്‍വി; കേരളം ക്വാര്‍ട്ടറില്‍ പുറത്ത്

ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് ഫൈനല്‍ തോല്‍വിയുടെ ആഘാതം മറികടക്കാനും ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര ജയം കൊണ്ട് ഇന്ത്യക്ക് കഴിയുമെന്നും ഇര്‍ഫാന്‍ പത്താന്‍ സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇംഗ്ലണ്ടില്‍ തിളങ്ങിയതുപോലെ ദക്ഷിണാഫ്രിക്കയിലും ബാറ്റിംഗില്‍ തിളങ്ങാന്‍ രോഹിത്തിനായാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവും. ദക്ഷിണാഫ്രിക്കയില്‍ ന്യൂ ബോള്‍ കളിക്കുക എന്നതാകും രോഹിത്തിന് മുന്നിലെ വലിയ വെല്ലുവിളി. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമാകുക രോഹിത്തിന്‍റെയും കോലിയുടെയും ബാറ്റിംഗ് പ്രകടനമാകുമെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു. 2022ല്‍ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ പരിക്കു മൂലം രോഹിത്തിന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക