വണ്‍ ഡൗണായി ക്യാപറ്റന്‍ രോഹിത് ശര്‍മ തന്നെ ഇറങ്ങണം. നാലാം നമ്പറില്‍ ശ്രേയസ് അയ്യരെയാണ് ചോപ്ര നിര്‍ദേശിക്കുന്നത്. അഞ്ചാമനായി ദീപക് ഹൂഡയും കളിക്കണം. ഈ സാഹചര്യത്തില്‍ സഞ്ജുവിന് ആദ്യ ഇലവനില്‍ സാധ്യത കുറവാണ്.
ലഖ്നൗ: ശ്രീലങ്കക്കെതിരായി ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന്(India vs Sri Lanka, 1st T20I) ഇന്ത്യ ഇന്നിറങ്ങുകയാണ്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. വിരാട് കോലിയുടെയും(Virat Kohli) റിഷഭ് പന്തിന്‍റെയും(Rishabh Pant) അഭാവത്തില്‍ മലയാളി താരം സഞ്ജു സാംസണും(Sanju Samson) ഇന്ത്യന്‍ ടീമിലുണ്ട്. മത്സരത്തല്ലേന്ന് സഞ്ജുവിനെക്കുറിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ(Rohit Sharma) പറഞ്ഞ നല്ലവാക്കുകള്‍ ആദ്യ മത്സരത്തില്‍ സഞ്ജു കളിക്കുമെന്ന പ്രതീക്ഷ കൂട്ടിയിട്ടുമുണ്ട്.
എന്നാല്‍ ആദ്യ മത്സരത്തിനുള്ള സാധ്യതാ ഇലവനെ തെരഞ്ഞെടുത്ത മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര( Aakash Chopra) സഞ്ജുവിന് പകരം മറ്റൊരു യുവതാരത്തിനാണ് ആദ്യ ഇലവനില്‍ അവസരം പ്രവചിക്കുന്നത്. ഇഷാന്‍ കിഷനും റുതുരാജ് ഗെയ്ക്‌വാദും തന്നെ ശ്രീലങ്കക്കെതിരെയും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യണമെന്നാണ് ചോപ്രയുടെ അഭിപ്രായം. കാരണം, കിഷനും റുതുരാജും വരുന്നത് ഇടം കൈ വലം കൈ ഓപ്പണിംഗ് സഖ്യം ഉറപ്പാക്കുമെന്നും ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും റുതുരാജിനെ പരമ്പരയില്‍ മുഴുവന്‍ കളിപ്പിക്കണമെന്നും ആകാശ് ചോപ്ര തന്‍റെ യുട്യൂബ് വീഡിയോയില്‍ പറഞ്ഞു.
'കൈവിടില്ല, അവന്‍ ലോകകപ്പ് പദ്ധതികളുടെ ഭാഗം'; സഞ്ജു സാംസണെ കുറിച്ച് രോഹിത് ശര്‍മ
വണ്‍ ഡൗണായി ക്യാപറ്റന്‍ രോഹിത് ശര്‍മ തന്നെ ഇറങ്ങണം. നാലാം നമ്പറില്‍ ശ്രേയസ് അയ്യരെയാണ് ചോപ്ര നിര്‍ദേശിക്കുന്നത്. അഞ്ചാമനായി ദീപക് ഹൂഡയും കളിക്കണം. ഈ സാഹചര്യത്തില്‍ സഞ്ജുവിന് ആദ്യ ഇലവനില്‍ സാധ്യത കുറവാണ്. കാരണം സഞ്ജു ടോപ് ഓര്‍ഡര്‍ ബാറ്ററാണ്. അതുകൊണ്ട് തന്നെ സഞ്ജുവിനെ മധ്യനിരയില്‍ കളിപ്പിക്കാനുള്ള സാധ്യത വിരളമാണെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.
മൂന്ന് മതുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങലില്‍ രോഹിത്, അയ്യര്‍, ഹൂഡ എന്നിവരുള്ളപ്പോള്‍ പിന്നെ എന്തിനാണ് സഞ്ജു. ടോപ് ഓര്‍ഡറില്‍ കളിപ്പിക്കാതിരിക്കുകയാണെങ്കില്‍ സഞ്ജുവിന്‍റെ അവസരം നശിപ്പിക്കുകയായിരിക്കും ചെയ്യുന്നത്. അതിന് പകരം ടോപ് ഓര്‍ഡറില്‍ നിലവില്‍ കളിക്കുന്നവര്‍ക്ക് അവസരം നല്‍കുന്നതാണ് നല്ലതെന്നും ചോപ്ര പറഞ്ഞു. ആറാം നമ്പറില്‍ വെങ്കടേഷ് അയ്യരാണ് കളിക്കേണ്ടതെന്നും ചോപ്ര പറഞ്ഞു.
വാനിന്ദു ഹസരങ്കയും ഇന്ത്യക്കെതിരെ കളിക്കില്ല; സഞ്ജുവിന് നല്ല സമയമെന്ന് സോഷ്യല്‍ മീഡിയ
അതേസമയം, എട്ട് മാസത്തിനപ്പുറം ഓസ്ട്രേലിയയിൽ ടി20 ലോകകപ്പ് നടക്കാനിരിക്കേ സഞ്ജു സാംസണും മലയാളികള്‍ക്കും ഏറെ പ്രതീക്ഷ നൽകുന്ന വാക്കുകളാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്നലെ സഞ്ജുവിനെക്കുറിച്ച് പങ്കുവച്ചത്. ഒറ്റയ്ക്ക് കളി ജയിപ്പിക്കാൻ കഴിയുന്ന താരമാണ് സഞ്ജുവെന്ന് രോഹിത് പ്രശംസിച്ചു. ഓസ്ട്രേലിയൻ സാഹചര്യങ്ങൾക്ക് അനുയോജ്യനായ സഞ്ജുവിന് ആത്മവിശ്വാസവും പിന്തുണയും നൽകും. ലോകകപ്പ് ടീമിലേക്ക് സഞ്ജുവിനെ പരിഗണിക്കുമെന്നും ഇന്ത്യൻ ക്യാപ്റ്റൻ വ്യക്തമാക്കിയിരുന്നു.
