ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയാണ് താരത്തിന് കൊവിഡ് ബാധിക്കുന്നത്. ഏറ്റവും ഒടുവില്‍ നടത്തിയ പരിശോധനയിലും ഹസരങ്ക കൊവിഡ് പോസിറ്റീവാണ്. ഓസീസ് പര്യടനത്തിനിടെ കുശാല്‍ മെന്‍ഡിസ്, ബിനൂര ഫെര്‍ണാണ്ടോ എന്നിവരും കൊവിഡ് പോസിറ്റീവായിരുന്നു. 

ലഖ്‌നൗ: ഇന്ത്യക്കെതിരായ ടി20 (IND vs SL) പരമ്പര നാളെ ആരംഭിക്കാനിരിക്കെ ശ്രീലങ്കയ്ക്ക് കനത്ത നഷ്ടം. അവരുടെ സൂപ്പര്‍താരം വാനിന്ദു ഹസരങ്കയ്ക്ക് (Wanindu Hasarnaga) ഇന്ത്യക്കെതിരായ ടി20 പരമ്പര നഷ്ടമാവും. താരം ഇപ്പോഴും കൊവിഡില്‍ നിന്ന് മുക്തനായിട്ടില്ല. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയാണ് താരം കൊവിഡ് ബാധിക്കുന്നത്. ഏറ്റവും ഒടുവില്‍ നടത്തിയ പരിശോധനയിലും ഹസരങ്ക കൊവിഡ് പോസിറ്റീവാണ്. ഓസീസ് പര്യടനത്തിനിടെ കുശാല്‍ മെന്‍ഡിസ്, ബിനൂര ഫെര്‍ണാണ്ടോ എന്നിവരും കൊവിഡ് പോസിറ്റീവായിരുന്നു. പിന്നാലെ ഓസ്‌ട്രേലിയക്കെതിരെ അവസാന മൂന്ന് ടി20കളില്‍ ഹസരങ്ക കളിച്ചിരുന്നില്ല.

Scroll to load tweet…

ആദ്യ മത്സരത്തില്‍ 38ന് മൂന്ന് വിക്കറ്റും, രണ്ടാം ടി20യില്‍ 33ന് രണ്ട് വിക്കറ്റും താരം വീഴ്ത്തിയിരുന്നു. നിലവില്‍ ഐസിസി ടി20 ബൗളര്‍മാരുടെ റാങ്കിംഗില്‍ നാലാം സ്ഥാനത്തുള്ള താരമാണ് ഹസരങ്ക. താരത്തിന്റെ ചെറുതായൊന്നുമല്ല ശ്രീലങ്കയെ അലട്ടുക. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇന്ത്യ ശ്രീലങ്കയില്‍ പര്യടനം നടത്തിയപ്പോള്‍ ഹസരങ്കയുടെ ഓള്‍റൗണ്ട് പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. 

Scroll to load tweet…

മൂന്നു ട്വന്റി20 മത്സരങ്ങളില്‍നിന്നായി ഹസരംഗ ഏഴു വിക്കറ്റാണ് വീഴ്ത്തിയത്. പിന്നാലെ താരം റാങ്കിംഗില്‍ രണ്ടാമതെത്തുകയും ചെയ്തു. സഞ്ജു സാംസണെതിരെ മികച്ച റെക്കോര്‍ഡാണ് ഹസരങ്കയ്ക്കുള്ളത്. 11 പന്തുകളില്‍ മൂന്ന് തവണ സഞ്ജുവിന്റെ വിക്കറ്റെടുക്കാന്‍ ഹസരങ്കയ്ക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ സമയം മികച്ചതാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. 

നേരത്തെ, രമേശ് മെന്‍ഡിസ്, നുവാന്‍ തുഷാര, അവിഷ്‌ക ഫെര്‍ണാണ്ടോ എന്നിവരെ ഒഴിവാക്കിയാണ് ശ്രീലങ്ക ഇന്ത്യക്കെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചത്. പരിക്കുമൂലമാണ് മൂന്ന് പേരെയും ഒഴിവാക്കിയത്. മൂവരും ഓസ്‌ട്രേലിയക്കെതിരെ കളിച്ചിരുന്നു. ദസുന്‍ ഷനക നായകനാകുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ചരിത് അസലങ്കയാണ്.

18 അംഗ ടീമില്‍ പാതും നിസങ്ക, കുശാല്‍ മെന്‍ഡിസ്, ദിനേശ് ചണ്ഡിമല്‍, ധനുഷ്‌ക ഗുണതിലക എന്നിവരുമുണ്ട്. ഓസീസിനെതിരായ ടി20 പരമ്പരയില്‍ 1-4ന്റെ തോല്‍വി വഴങ്ങിയശേഷമാണ് ശ്രീലങ്ക ഇന്ത്യയെ നേരിടാനിറങ്ങുന്നത്. 

Scroll to load tweet…

ആദ്യ നാലു മത്സരങ്ങളും തോറ്റ് പരമ്പര കൈവിട്ട ലങ്ക അവസാന മത്സരത്തില്‍ ജയിച്ച് ആത്മവിശ്വാസം തിരിച്ചുപിടിച്ചു. അതേസമയം, വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ സമ്പൂര്‍ണ ജയംനേടിയാണ് ഇന്ത്യ ലങ്കയെ നേരിടാനിറങ്ങുന്നത്.