ആരാധകരുടെ പിന്തുണയ്‌ക്ക് സാമൂഹ്യമാധ്യമങ്ങളിലൂടെ നന്ദിയറിയിക്കുകയായിരുന്നു ശിഖര്‍ ധവാന്‍

അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്‌ക്ക് (India vs West Indies ODI Series) മുമ്പ് ടീം ഇന്ത്യയില്‍ (Team India) കൊവിഡ് വ്യാപനം (Covid-19) എന്ന ഞെട്ടിക്കുന്ന വാര്‍ത്ത കഴിഞ്ഞ രാത്രി പുറത്തുവന്നിരുന്നു. ശിഖര്‍ ധവാന്‍ (Shikhar Dhawan), ശ്രേയസ് അയ്യര്‍ (Shreyas Iyer), റുതുരാജ് ഗെയ്‌ക്‌വാദ് (Ruturaj Gaikwad), നവദീപ് സെയ്‌നി (Navdeep Saini) എന്നിവരാണ് കൊവിഡ് സ്ഥിരീകരിക്കപ്പെട്ട താരങ്ങള്‍. ഇവരില്‍ ധവാന്‍ തന്‍റെ ആരോഗ്യനിലയെ കുറിച്ച് പ്രതികരിച്ചു. 

ആരാധകരുടെ പിന്തുണയ്‌ക്ക് സാമൂഹ്യമാധ്യമങ്ങളിലൂടെ നന്ദിയറിയിക്കുകയായിരുന്നു ശിഖര്‍ ധവാന്‍. 'നിങ്ങളുടെ ആശംസകള്‍ക്ക് നന്ദി. ഞാന്‍ സുഖമായിരിക്കുന്നു, ലഭിക്കുന്ന സ്‌നേഹത്തില്‍ വിനീതനാണെന്നും' ധവാന്‍ ട്വിറ്ററില്‍ കുറിച്ചു. 

മൂന്ന് താരങ്ങളും ഒരു റിസര്‍വ് താരവും(നവദീപ് സെയ്‌നി) അടക്കം ഏഴ് പേര്‍ കൊവിഡ് പോസിറ്റീവായതോടെ മായങ്ക് അഗര്‍വാളിനെ വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിലുള്‍പ്പെടുത്തിയിട്ടുണ്ട്. പരമ്പരയ്‌ക്കായി ജനുവരി 31ന് അഹമ്മദാബാദിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ഇവിടെ നടത്തിയ പരിശോധനയില്‍ മഹാമാരി സ്ഥിരീകരിക്കുകയായിരുന്നു. ഫീല്‍ഡിംഗ് കോച്ച് ടി ദിലീപ്, സെക്യൂരിറ്റി ലെയ്സണ്‍ ഓഫിസര്‍ ബി ലോകേഷ്, മസാജ് തെറാപിസ്റ്റ് രാജീവ് കുമാര്‍ എന്നിവരാണ് ഇന്ത്യന്‍ ക്യാംപില്‍ കൊവിഡ് സ്ഥിരീകരിച്ച മറ്റുള്ളവര്‍. 

Scroll to load tweet…

അഹമ്മദാബാദില്‍ ഈ മാസം 6, 9, 11 തിയതികളിലാണ് ഇന്ത്യ-വിന്‍ഡീസ് ഏകദിന പരമ്പര. ഇതിന് ശേഷം കൊല്‍ക്കത്തയില്‍ 16, 18, 20 തിയതികളില്‍ ടി20 മത്സരങ്ങള്‍ നടക്കും. ധവാനും ഗെയ്‌ക്‌വാദിനും ആദ്യ ഏകദിനങ്ങള്‍ നഷ്‌ടമായേക്കും എന്നതിനാല്‍ നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം മായങ്കിന് ഓപ്പണിംഗില്‍ അവസരമൊരുങ്ങും. 

ഇന്ത്യ ഏകദിന ടീം: രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, റുതുരാജ് ഗെയ്‌ക്‌വാദ്, ശിഖര്‍ ധവാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ദീപക് ഹൂഡ, ദീപക് ചാഹര്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, രവി ബിഷ്‌ണോയ്, യുസ്‌വേന്ദ്ര ചഹല്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ, ആവേശ് ഖാന്‍, മായങ്ക് അഗര്‍വാള്‍. 

Ranji Trophy : തിരുവനന്തപുരത്തും മത്സരം; കേരളം എലീറ്റ് ഗ്രൂപ്പ് എയിൽ, രഞ്ജി ട്രോഫി മത്സരക്രമമായി