31 പന്തില്‍ ഏഴ് സിക്സും ഒരു ഫോറും സഹിതം സൂര്യകുമാര്‍ 65 റണ്‍സെടുത്ത് ഇന്നിംഗ്സിലെ അവസാന പന്തില്‍ പുറത്തായപ്പോള്‍ 19 പന്തില്‍ 35 റണ്‍സെടുത്ത വെങ്കടേഷ് പുറത്താവാതെ നിന്നു. ഇരുവരുടെയും ബാറ്റിംഗ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 184 റണ്‍സടിച്ചപ്പോള്‍ വിന്‍ഡീസിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20 മത്സരവും(India-West Indies) ജയിച്ച് ഇന്ത്യ ഏകദിന പരമ്പരക്ക് പിന്നാലെ ടി20 പരമ്പരയും തൂത്തുവാരിയത് മധ്യനിരയില്‍ സൂര്യകുമാര്‍ യാദവിന്‍റെയും(Suryakumar Yadav) വെങ്കടേഷ് അയ്യരുടെയും(Venkatesh Iyer) ബാറ്റിംഗ് മികവിലായിരുന്നു. പതിനാലാം ഓവറില്‍ 93-4 എന്ന സ്കോറില്‍ പരുങ്ങിയ ഇന്ത്യ ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ ആറോവറില്‍ 91 റണ്‍സടിച്ച് കൂറ്റന്‍ സ്കോറിലേക്ക് നയിച്ചു.
31 പന്തില്‍ ഏഴ് സിക്സും ഒരു ഫോറും സഹിതം സൂര്യകുമാര്‍ 65 റണ്‍സെടുത്ത് ഇന്നിംഗ്സിലെ അവസാന പന്തില്‍ പുറത്തായപ്പോള്‍ 19 പന്തില്‍ 35 റണ്‍സെടുത്ത വെങ്കടേഷ് പുറത്താവാതെ നിന്നു. ഇരുവരുടെയും ബാറ്റിംഗ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 184 റണ്‍സടിച്ചപ്പോള്‍ വിന്‍ഡീസിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 17 റണ്‍സ് ജയത്തോടെ ഇന്ത്യ ടി20 പരമ്പര 3-0ന് തൂത്തുവാരി. സൂര്യകുമാര്‍ യാദവാണ് കളിയിലെയും പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
വാശിയേറിയ മത്സരത്തിനിടയിയിലും ഇരു ടീമിലെയും കളിക്കാര്‍ തമ്മിലുള്ള സൗഹൃദ നിമിഷങ്ങളും ആരാധകരുടെ ഹൃദയം കവര്‍ന്നിരുന്നു. അത്തരമൊരു നിമിഷമായിരുന്നു വിന്‍ഡീസ് നായകന്‍ കെയ്റോണ്‍ പൊള്ളാര്‍ഡ് അമ്പയറോട് സംസാരിച്ചു നില്‍ക്കെ പൊള്ളാര്‍ഡിന്‍റെ തോളില്‍ തലചായ്ച്ചു മയങ്ങുന്ന സൂര്യകുമാറിന്‍റെ ചിത്രം.
Also Read: ജിങ്കാനോടുള്ള കലിപ്പടങ്ങുന്നില്ല; 21-ാം നമ്പര്‍ ജേഴ്‌സി തിരിച്ചുകൊണ്ടുവരണമെന്ന് മഞ്ഞപ്പട
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സില്‍ സഹതാരങ്ങളാണ് ഇരുവരും. ഇത്തവണ ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് മുംബൈ നിലനിര്‍ത്തിയ നാലു കളിക്കാരില്‍ സൂര്യകുമാറും പൊള്ളാര്‍ഡുമുണ്ട്. പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ട സൂര്യകുമാര്‍ മത്സരശേഷം പൊള്ളാര്‍ഡിനെ ആലിംഗനം ചെയ്യുന്ന ചിത്രവും തോളില്‍ തല ചായ്ച്ചു കിടക്കുന്ന ചിത്രവും പങ്കുവെച്ച് ട്വിറ്ററില്‍ കുറിച്ചത് സാഹോദര്യം തുടരും എന്നായിരുന്നു. സൂര്യയുടെ ട്വീറ്റിന് താഴെ നിരവധി ആരാധകരാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്.
