ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധങ്ങള്‍ ഒരു ദശകമായി നിലച്ചതിനാല്‍ സീനിയര്‍ തലത്തില്‍ ഇതുവരെ പാക്കിസ്ഥാനില്‍ കളിക്കാന്‍ കോലിക്ക് കഴിഞ്ഞിട്ടില്ല. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ രണ്ട് അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ കോലിക്ക് പക്ഷെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങാനായിരുന്നില്ല.

കറാച്ചി: ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് പുറത്തായ വിരാട് കോലി(Virat Kohli) സമീപകാലത്ത് ബാറ്റിംഗിലും മികച്ച പ്രകടനമല്ല നടത്തുന്നത്. ടി20, ഏകദിന, ക്യാപ്റ്റന്‍ സ്ഥാനത്തിന് പുറമെ ടെസ്റ്റ് നായക പദവി കൂടി നഷ്ടമായ കോലി രാജ്യാന്തര ക്രിക്കറ്റില്‍ സെഞ്ചുറി നേടിയിട്ട് രണ്ടര വര്‍ഷമായി. 2019 നവംബറിലായിരുന്നു കോലിയുടെ അവസാന രാജ്യാന്തര സെഞ്ചുറി. ടെസ്റ്റിലും ഏകദിനത്തിലുമായി 70 സെഞ്ചുറികള്‍ സ്വന്തം പേരിലുള്ള കോലിയുടെ സെഞ്ചുറിക്കായുള്ള കാത്തിരിപ്പ് നീളുന്നതിനിടെ അങ്ങ് പാക്കിസ്ഥാനില്‍ നിന്നൊരു ആരാധകന്‍റെ സന്ദേശം ഇന്ത്യന്‍ ആരാധകരുടെയും ഹൃദയം കവരുന്നതായി.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് (PSL)മത്സരത്തിനിടെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ കോലിയുടെ ചിത്രവുമായി(Virat Kohli Photo) നില്‍ക്കുന്ന ലാഹോര്‍ സ്വദേശിയുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. കോലി ബാറ്റ് ചെയ്യുന്ന പോസ്റ്ററിന് താഴെ താങ്കള്‍ പാക്കിസ്ഥാനില്‍ സെഞ്ചുറി നേടുന്നത് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നെഴുതിയ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തത്.

Also Read: 'എന്റെ സമ്മര്‍ദ്ദം പോലും കോലി ഇല്ലാതാക്കി'; മുന്‍ നായകന്റെ സവിശേഷ ഇന്നിംഗ്‌സിനെ കുറിച്ച് രോഹിത്

ചിത്രം പങ്കുവെച്ച മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍(Shoaib Akhtar) ട്വിറ്ററില്‍ കുറിച്ചത് ഗദ്ദാഫി സ്റ്റേഡിയത്തില്‍ ആരോ സ്നേഹം വിടര്‍ത്തുന്നു എന്നായിരുന്നു.

Scroll to load tweet…

ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധങ്ങള്‍ ഒരു ദശകമായി നിലച്ചതിനാല്‍ സീനിയര്‍ തലത്തില്‍ ഇതുവരെ പാക്കിസ്ഥാനില്‍ കളിക്കാന്‍ കോലിക്ക് കഴിഞ്ഞിട്ടില്ല. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ രണ്ട് അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ കോലിക്ക് പക്ഷെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങാനായിരുന്നില്ല.

Also Read: അനായാസ ക്യാച്ച് ഭുവി നിലത്തിട്ടു, അരിശം തീര്‍ത്ത് രോഹിത്, അത് വേണ്ടായിരുന്നുവെന്ന് ആരാധകര്‍

ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും തിളങ്ങാതിരുന്ന കോലി പക്ഷെ രണ്ടാം മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടി ടീമിന്‍റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. രണ്ടാം ടി20യും ജയിച്ച് പരമ്പര നേടിയതിന് പിന്നാലെ കോലിക്ക് ബിസിസിഐ 10 ദിവസത്തെ വിശ്രമം അനുവദിച്ചിരുന്നു. ഇതോടെ ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലും കോലി കളിക്കില്ല.

അടുത്തമാസം ആരംഭിക്കുന്ന ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലാവും കോലി കളിക്കുക. തന്‍റെ നൂറാമത്തെ ടെസ്റ്റിനാണ് കോലി ശ്രീലങ്കക്കെതിരെ ഇറങ്ങുന്നത്. ഇതുവരെ 99 ടെസ്റ്റുകള്‍ കളിച്ച കോലി 27 സെഞ്ചുറിയും 28 അര്‍ധസെഞ്ചുറിയും അടക്കം 50.39 ശരാശരിയില്‍ 7962 റണ്‍സ് നേടിയിട്ടുണ്ട്. ഏകദിനങ്ങളില്‍ 43 സെഞ്ചുറിയടക്കം 12311 റണ്‍സും ടി20യില്‍ 30 അര്‍ധസെഞ്ചുറി അടക്കം 3296 റണ്‍സും നേടിയിട്ടുള്ള കോലി മൂന്ന് ഫോര്‍മാറ്റിലും അമ്പതിന് മുകളില്‍ ശരാശരിയുള്ള ഒരേയൊരു ക്രിക്കറ്ററാണ്.