ദീപക് ഹൂഡയാണ് ഏകദിന ടീമിലെ പുതുമുഖം. കുല്‍ദീപ് യാദവ് ഏകദിന ടീമിലും വാഷിംഗ്ടണ്‍ സുന്ദര്‍ ഏകദിന-ടി20 ടീമിലും തിരിച്ചെത്തി. വെങ്കിടേഷ് അയ്യരെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കി.
അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കായി (India vs West Indies ODI Series) ഇന്ത്യൻ താരങ്ങൾ (Team India) അഹമ്മദാബാദിലെത്തി. മൂന്ന് ദിവസത്തെ ക്വാറന്‍റീന് ശേഷം താരങ്ങൾ പരിശീലനം തുടങ്ങും. ശനിയാഴ്‌ചയാണ് മൂന്ന് ഏകദിനങ്ങളുടെ പരമ്പരയ്ക്ക് തുടക്കമാവുക. തുടർന്ന് കൊൽക്കത്തയിൽ മൂന്ന് ട്വന്‍റി 20യും നടക്കും.
ദീപക് ഹൂഡയാണ് ഏകദിന ടീമിലെ പുതുമുഖം. കുല്‍ദീപ് യാദവ് ഏകദിന ടീമിലും വാഷിംഗ്ടണ്‍ സുന്ദര്‍ ഏകദിന-ടി20 ടീമിലും തിരിച്ചെത്തി. വെങ്കിടേഷ് അയ്യരെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കി. മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, ആര്‍ അശ്വിന്‍ എന്നിവര്‍ക്ക് വിശ്രമം നല്‍കിയപ്പോള്‍ രവീന്ദ്ര ജഡേജ, ഹര്‍ദിക് പാണ്ഡ്യ എന്നിവരെ പരിക്കില്‍ നിന്ന് മുക്തരാവാത്തതിനാല്‍ ടീമിലേക്ക് പരിഗണിച്ചില്ല.
ഏകദിന ടീം: രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, റുതുരാജ് ഗെയ്‌ക്‌വാദ്, ശിഖര്‍ ധവാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ദീപക് ഹൂഡ, ദീപക് ചാഹര്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, രവി ബിഷ്‌ണോയ്, യുസ്‌വേന്ദ്ര ചഹല്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ, ആവേശ് ഖാന്‍.
വിന്‍ഡീസ് ടീം: കീറോണ്‍ പൊള്ളാര്‍ഡ്, ഫാബിയന്‍ അലന്‍, ക്രൂമ ബോന്നര്‍, ഡാരന്‍ ബ്രാവോ, ഷംമ്ര ബൂക്‌സ്, ജേസണ്‍ ഹോള്‍ഡര്‍, ഷായ് ഹോപ്പ്, അകീല്‍ ഹൊസെയ്ന്‍, അല്‍സാരി ജോസഫ്, ബ്രന്‍ഡണ്‍ കിംഗ്, നിക്കോളാസ് പുരാന്‍, കെമര്‍ റോച്ച്, റൊമാരിയോ ഷെഫേര്‍ഡ്, ഒഡീന്‍ സ്‌മിത്ത്, ഹെയ്‌ഡന്‍ വാല്‍ഷ്.
