ഇന്ത്യ ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ലങ്കക്ക് തുടക്കത്തിലെ അടിതെറ്റി. ഒരു റണ്‍സെടുത്ത ഓപ്പണര്‍ വിഷ്മി ഗുണരത്നെയെ ദീപ്തി ശര്‍മ പുറത്താക്കി. ക്യാപ്റ്റന്‍ ചമരി അത്തപത്തുവും(16), ഹര്‍ഷിത മാധവിയും(10) ചേര്‍ന്ന് ലങ്കക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ഇരുവരെയും പുറത്താക്കി രാധാ യാദവ് ലങ്കയുടെ നടുവൊടിച്ചു.

കൊളംബോ: ശ്രീലങ്കൻ വനിതകൾക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യൻ വനിതൾക്ക് 34 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 138 റൺസ് എടുത്തപ്പോള്‍ ശ്രീലങ്കയുടെ മറുപടി 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സിലൊതുങ്ങി. രണ്ട് വിക്കറ്റെടുത്ത രാധാ യാദവാണ് ശ്രീലങ്കയെ പിടിച്ചു കെട്ടിയത്. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 138-6, ശ്രീലങ്ക 20 ഓവറില്‍104-5.

ഇന്ത്യ ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ലങ്കക്ക് തുടക്കത്തിലെ അടിതെറ്റി. ഒരു റണ്‍സെടുത്ത ഓപ്പണര്‍ വിഷ്മി ഗുണരത്നെയെ ദീപ്തി ശര്‍മ പുറത്താക്കി. ക്യാപ്റ്റന്‍ ചമരി അത്തപത്തുവും(16), ഹര്‍ഷിത മാധവിയും(10) ചേര്‍ന്ന് ലങ്കക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ഇരുവരെയും പുറത്താക്കി രാധാ യാദവ് ലങ്കയുടെ നടുവൊടിച്ചു.

ജൂലൻ ഗോസ്വാമിയായി അനുഷ്‍ക ശര്‍മ, 'ഛക്ദ എക്സ്‍പ്രസ്' ചിത്രീകരണം തുടങ്ങി

നാലാം നമ്പറിലെത്തിയ കവിഷ ദില്‍ഹാരി(49 പന്തില്‍ 47*) പൊരുതിയെങ്കിലും മറ്റാര്‍ക്കും പിന്തുണ നല്‍കാനായില്ല. നിലാക്ഷി ഡിസില്‍വ(8), അമാ കാഞ്ചന(11) എന്നിവരെ കൂടി നഷ്ടമായതോടെ 86-5ലേക് വീണ ലങ്ക ജയത്തിനായുള്ള ശ്രമം അവസാനിപ്പിച്ചു. ഇന്ത്യക്കായി രാധാ യാദവ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ദീപ്തി ശര്‍മയും പൂജ വസ്ട്രക്കറും ഷഫാലി വര്‍മയും ഓരോ വിക്കറ്റെടുത്തു.

Scroll to load tweet…

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കവും പിഴച്ചു. സ്കോര്‍ ബോര്‍ഡില്‍ 17 റണ്‍സെത്തിയപ്പോഴേക്കും സ്മൃതി മന്ഥാനയും(1), ഷബിനേനി മേഖ്നയും(0) ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തി. ഓപ്പണര്‍ ഷെഫാലി വര്‍മയും(31) ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും(22) നടത്തിയ പോരാട്ടമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോറിനുള്ള അടിത്തറയിട്ടത്. പിന്നീട് ജെമീമ റോഡ്രിഗസ്(27 പന്തില്‍ 36*), റിച്ച ഘോഷ്(11), പൂജ വസ്ട്രക്കര്‍(14), ദീപ്തി ശര്‍മ(8 പന്തില്‍ 17) എന്നിവരെ കൂട്ടുപിടിച്ച് നടത്തിയ പോരാട്ടമാണ് ഇന്ത്യയെ 138 റണ്‍സിലെത്തിച്ചത്.

ശ്രീലങ്കക്കായി ഇനോക രണ്‍വീര മൂന്നും ഒഷാഡി രണസിംഗെ രണ്ടും വിക്കറ്റെടുത്തു.മൂന്ന് മത്സര പരമ്പരയിലെ രണ്ടാം മത്സരം ശനിയാഴ്ച നടക്കും.