Asianet News MalayalamAsianet News Malayalam

ന്യൂസിലന്‍ഡ് എയെ എറിഞ്ഞിട്ട് സഞ്ജുവിന്റെ നീലപ്പട; രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 220 റണ്‍സ് വിജയലക്ഷ്യം

തുടക്കത്തില്‍ തന്നെ ന്യൂസിലന്‍ഡ് ഓപ്പണര്‍ ചാഡ് ബൗസിനെ (15) ന്യൂസിലന്‍ഡിന് നഷ്ടമായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ ഡെയ്ന്‍ ക്ലിവര്‍ (6) നിരാശപ്പെടുത്തിയതോടെ ന്യൂസിലന്‍ഡ് രണ്ടിന് 63 എന്ന നിലയിലായി.

India A need 220 runs to win against New Zealand A in second ODI
Author
First Published Sep 25, 2022, 1:07 PM IST

ചെന്നൈ: ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ സഞ്ജു സംസണ്‍ നയിക്കുന്ന ഇന്ത്യ എയ്ക്ക് 220 റണ്‍സ് വിജയലക്ഷ്യം. ചെന്നൈ ചിദംബരം സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡിനെ ഹാട്രിക് ഉള്‍പ്പെടെ നാല് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവാണ് തകര്‍ത്തത്. ജോ കാര്‍ട്ടര്‍ (72), രചിന്‍ രവീന്ദ്ര (61) എന്നിവരാണ് ന്യൂസിലന്‍ഡിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തവര്‍. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 1-0ന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

തുടക്കത്തില്‍ തന്നെ ന്യൂസിലന്‍ഡ് ഓപ്പണര്‍ ചാഡ് ബൗസിനെ (15) ന്യൂസിലന്‍ഡിന് നഷ്ടമായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ ഡെയ്ന്‍ ക്ലിവര്‍ (6) നിരാശപ്പെടുത്തിയതോടെ ന്യൂസിലന്‍ഡ് രണ്ടിന് 63 എന്ന നിലയിലായി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന രവീന്ദ്ര- കാര്‍ട്ടര്‍ സഖ്യമാണ് സന്ദര്‍ശകരെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 53 റണ്‍സ് കൂട്ടിചേര്‍ത്തു. രവീന്ദ്രയെ പുറത്താക്കി ഋഷി ധവാന്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. 

പിടിച്ചുനിന്നത് രോഹന്‍ കുന്നുമ്മല്‍ മാത്രം, സൗത്ത് സോണിന് തോല്‍വി; ദുലീപ് ട്രോഫി വെസ്റ്റ് സോണിന്

അതേ ഓവറില്‍ ക്യാപ്റ്റന്‍ റോബര്‍ട്ട് ഒ ഡണ്ണലിനേയും (0) പുറത്താക്കി ധവന്‍ ഇന്ത്യയെ മത്സരത്തിലേക്ക് കൊണ്ടുവന്നു. പിന്നീടെത്തിയവരില്‍ സീന്‍ സോളിയക്ക് (28) മാത്രമാണ് അല്‍പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. ഇതിനിടെ കാര്‍ട്ടറും മടങ്ങി. വാലറ്റത്തെ കുല്‍ദീപ് കറക്കി വീഴ്ത്തിയതോടെ കിവീസ് 219ന് അവസാനിച്ചു. സോളിയക്ക് പുറമെ ലോഗന്‍ വാന്‍ ബീക് (4), ജോ വാല്‍ക്കര്‍ (0), ജേക്കബ് ഡഫി (0) എന്നിവരെയും കുല്‍ദീപ് മടക്കി. മൈക്കല്‍ റിപ്പോണ്‍ (10) പുറത്താവാതെ നിന്നു. 

കുല്‍ദീപിന് പുറമെ ധവാന്‍, രാഹുല്‍ ചാഹര്‍ എന്നിവര്‍ രണ്ടും ഉമ്രാന്‍ മാലിക്, രജന്‍ഗാഡ് ബാവ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. നേരത്തെ മൂന്ന് മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. തിലക് വര്‍മ, രാഹുല്‍ ചാഹര്‍, രാജ് ബാവ എന്നിവര്‍ ടീമിലെത്തി. രാഹുല്‍ ത്രിപാഠി, ഷഹബാസ് അഹമ്മദ്, കുല്‍ദീപ് സെന്‍ എന്നിവരാണ് പുറത്തിരിക്കുന്നത്. 

കടക്ക് പുറത്ത്! എതിര്‍ താരത്തോട് അച്ചടക്കമില്ലാതെ പെരുമാറി; ജയ്‌സ്വാളിനെ ഗ്രൗണ്ടില്‍ പുറത്താക്കി രഹാനെ- വീഡിയോ

ഇന്ത്യ എ ടീം: പൃഥ്വി ഷാ, റിതുരാജ് ഗെയ്കവാദ്, സഞ്ജു സാംസണ്‍, രജത് പടിധാര്‍, തിലക് വര്‍മ, റിഷി ധവാന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, രാഹുല്‍ ചാഹര്‍, കുല്‍ദീപ് യാദവ്, രാജ് ബാവ, ഉമ്രാന്‍ മാലിക്ക്. 

ന്യൂസിലന്‍ഡ് എ: ചാഡ് ബൗസ്, റചിന്‍ രവീന്ദ്ര, ഡെയ്ന്‍ ക്ലീവര്‍, ജോ കാര്‍ട്ടര്‍, റോബര്‍ട്ട് ഒ ഡണ്ണല്‍, ടോം ബ്രൂസ്, സീന്‍ സോളിയ, മൈക്കല്‍ റിപ്പോണ്‍, ലോഗന്‍ വാന്‍ ബീക്ക്, ജോ വാള്‍ക്കര്‍, ജേക്കബ് ഡഫി.
 

Follow Us:
Download App:
  • android
  • ios