അഭിമന്യു ഈശ്വരന്‍ നായകനാകുന്ന ടീമില്‍ അഫ്ഗാനെതിരെ കളിച്ച വാഷിംഗ്ടണ്‍ സുന്ദറും അര്‍ഷ്ദീപ് സിംഗും ഇടം നേടി. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ മാത്രമാണ് തിലക് വര്‍മ കളിച്ചത്.

മുംബൈ: ഇംഗ്ലണ്ട് ലയണ്‍സിനെിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിലെ രണ്ടും മൂന്നും മത്സരങ്ങള്‍ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ കളിച്ച റിങ്കു സിംഗും തിലക് വര്‍മയും ഇന്ത്യ എ ടീമിലെത്തിയപ്പോള്‍ മലയാളി താരം സഞ്ജു സാംസണെ പരിഗണിച്ചില്ല.

അഭിമന്യു ഈശ്വരന്‍ നായകനാകുന്ന ടീമില്‍ അഫ്ഗാനെതിരെ കളിച്ച വാഷിംഗ്ടണ്‍ സുന്ദറും അര്‍ഷ്ദീപ് സിംഗും ഇടം നേടി. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ മാത്രമാണ് തിലക് വര്‍മ കളിച്ചത്. വിരാട് കോലി തിരിച്ചെത്തിയതോടെ തിലകിന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നഷ്ടമായിരുന്നു. അതേസമയം അഫ്ഗാനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ അര്‍ധസെഞ്ചുറിയുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം റിങ്കും സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തി ശ്രദ്ധനേടിയിരുന്നു.

ബൗളര്‍ ആരുമാവട്ടെ, അവസാന 4 ഓവറിൽ അവനെതിരെ ഫീല്‍ഡ് സെറ്റ് ചെയ്യുക അസാധ്യം, തുറന്നു പറഞ്ഞ് അശ്വിന്‍

24ന് അഹമ്മദാബാദിലാണ് മൂന്ന് മത്സര പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റ് തുടങ്ങുന്നത്. റിങ്കുവിനെ രണ്ടാമത്തെ ടെസ്റ്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിനുള്ള ടീമിനൊപ്പമെ റിങ്കു ചേരു എന്നാണ് കരുതുന്നത്. 17ന് ആരംഭിച്ച ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് വിജയപ്രതീക്ഷയിലാണിപ്പോള്‍. 490 റണ്‍സ് വിജയലക്ഷ്യവുമായി അവസാന ദിനം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 180-4 എന്ന നിലയിലാണ്.

ദ്രാവിഡിന്‍റെ വാക്കുകൾക്ക് പുല്ലുവില, രഞ്ജി ട്രോഫിയിൽ കളിക്കാതെ വീണ്ടും ഇഷാൻ കിഷൻ; തിരിച്ചുവരവ് സാധ്യത മങ്ങി

രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യ എ സ്ക്വാഡ്: അഭിമന്യു ഈശ്വരൻ (ക്യാപ്റ്റൻ), സായ് സുദർശൻ, രജത് പാടിദാർ, സർഫറാസ് ഖാൻ, തിലക് വർമ്മ, കുമാർ കുശാഗ്ര, വാഷിംഗ്ടൺ സുന്ദർ, സൗരഭ് കുമാർ, അർഷ്ദീപ് സിംഗ്, തുഷാർ ദേശ്പാണ്ഡെ, വിദ്വത് കവരപ്പ, ഉപേന്ദ്ര. യാദവ്, ആകാശ് ദീപ്, യാഷ് ദയാൽ.

മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യ എ സ്ക്വാഡ്: അഭിമന്യു ഈശ്വരൻ (ക്യാപ്റ്റൻ), സായ് സുദർശൻ, രജത് പാടിദാർ, തിലക് വർമ്മ, റിങ്കു സിംഗ്, കുമാർ കുശാഗ്ര, വാഷിംഗ്ടൺ സുന്ദർ, ഷംസ് മുലാനി, അർഷ്ദീപ് സിംഗ്, തുഷാർ ദേശ്പാണ്ഡെ, വിദ്വത് കവരപ്പ, ഉപേന്ദ്ര. യാദവ്, ആകാശ് ദീപ്, യാഷ് ദയാൽ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക