Asianet News MalayalamAsianet News Malayalam

സൗരഭ് കുമാറിന് ആറ് വിക്കറ്റ്; ബംഗ്ലാദേശ് എയ്‌ക്കെതിരായ ചതുര്‍ദിന ടെസ്റ്റ് പരമ്പര ഇന്ത്യ എക്ക്

ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 252നെതിരെ ഇന്ത്യ ഒമ്പതിന് 562 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ക്യാപ്റ്റന്‍ അഭിമന്യൂ ഇശ്വരന്റെ (157) സെഞ്ചുറിയാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

India A won unofficial test series against Bangladesh A after innings win 
Author
First Published Dec 9, 2022, 1:58 PM IST

ധാക്ക: ബംഗ്ലാദേശ് എയ്‌ക്കെതിരായ ചതുര്‍ദിന ടെസ്റ്റ് പരമ്പര ഇന്ത്യ എയ്ക്ക്. സില്‍ഹട് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്നിംഗ്‌സിനും 123 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്. സ്‌കോര്‍: ബംഗ്ലാദേശ് 252 & 187. ഇന്ത്യ 562 ഡി. ആറ് വിക്കറ്റ് നേടിയ ജയന്ത് യാദവാണ് രണ്ടാം ഇന്നിംഗ്‌സില്‍  ബംഗ്ലാദേശിനെ തകര്‍ത്തത്. ആദ്യ ഇന്നിംഗ്‌സില്‍ മുകേഷ് കുമാര്‍ ആറ് വിക്കറ്റ് വീഴ്ത്തിയിരുന്നു. ആദ്യ മത്സരം സമനിലയായിരുന്നു. 

93  റണ്‍സുമായി പുറത്താവാതെ നിന്ന ഷദ്മാന്‍ ഇസ്ലാമിന് മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ തിളങ്ങാന്‍ സാധിച്ചത്. ഷഹദത് ഹുസൈന്‍ (29), ജകേര്‍ അലി (22), മഹ്മുദുള്‍ ഹസന്‍ ജോയ് (10), സാകിര്‍ ഹസന്‍ (12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. മൊമിനുള്‍ ഹഖ് (6), മുഹമ്മദ് മിതുന്‍ (0), സുമോണ്‍ ഖാന്‍ (8), ഹസന്‍ മുറാദ് (0), ആഷിഖുര്‍ സമാന്‍ (6), മുസ്ഫിക് ഹസന്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സൗരഭിന് പുറമെ ഉമേഷ് യാദവ്, നവ്ദീപ് സൈനി എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. 

ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 252നെതിരെ ഇന്ത്യ ഒമ്പതിന് 562 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ക്യാപ്റ്റന്‍ അഭിമന്യൂ ഇശ്വരന്റെ (157) സെഞ്ചുറിയാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 248 പന്തില്‍ രണ്ട് സിക്‌സും 14 ഫോറും ഉള്‍പ്പെടെയാണ് അഭിമന്യു 157 റണ്‍സെടുത്തത്. ജയന്ത് യാദവ് (83), ശ്രീകര്‍ ഭരത് (77), സൗരഭ് കുമാര്‍ (55), ചേതേശ്വര്‍ പൂജാര (52), നവ്ദീപ് സൈനി (50) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. യഷ്വസി ജയ്‌സ്വാള്‍ (12), യഷ് ദുള്‍ (17), സര്‍ഫറാസ് ഖാന്‍ (0), ഉമേഷ് യാദവ് (18) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.  മുകേഷ് കുമാര്‍ (18) നവ്ദീപിനൊപ്പം പുറത്താവാതെ നിന്നു. ഹസന്‍ മുറാദ്, മുഷ്ഫിക് ഹസന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശിന് ഇന്ത്യ 252 പുറത്താക്കിയിരുന്നു. 80 റണ്‍സ് നേടിയ ഷഹാദത് ഹുസൈന്‍ (80), ജകേര്‍ അലി (62) എന്നിവരാണ് ബംഗ്ലാദേശ് നിരയില്‍ തിളങ്ങിയത്. സാകിര്‍ ഹസന്‍ (46), ഷദ്മാന്‍ ഇസ്ലാം (4), മഹ്മുദുല്‍ ഹസന്‍ ജോയ് (12), മൊമിനുള്‍ ഹഖ് (15), മിതുന്‍ (4), സുമോന്‍ ഖാന്‍ (4), ആഷിഖുര്‍ റഹ്മാന്‍ (21), മുശ്ഫിക് ഹസന്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഹസന്‍ മുറാദ് (0) പുറത്താവാതെ നിന്നു. മുകേഷിനെ കൂടാതെ ഉമേഷ് യാദവ്, ജയന്ത് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

കണക്കിലെ പെരുമയുമായി ബ്രസീല്‍; കണക്കുക്കൂട്ടല്‍ തെറ്റിക്കാന്‍ മൊറോക്കോ; കവിത വിരിയിക്കാന്‍ അര്‍ജന്‍റീന

Follow Us:
Download App:
  • android
  • ios