ജയ് കുമാറിന്റെ മികച്ച പ്രകടനം 72.29 മീറ്ററും. അജയ് രാജിനെക്കാള്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള നാല് താരങ്ങള്‍ ഫൈനലില്‍ മത്സരിക്കുന്നുണ്ട്. 

നെയ്‌റോബി: ഇരുപത് വയസ്സില്‍ താഴെയുള്ളവരുടെ ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ പ്രതീക്ഷയുമായി ഇന്ത്യന്‍ താരങ്ങളായ അജയ് രാജ് സിംഗ് റാണയും ജയ് കുമാറും ഇന്നിറങ്ങും. 12 താരങ്ങളുള്ള ജാവലിന്‍ ത്രോ ഫൈനലിലാണ് ഇരുവരും മത്സരിക്കുന്നത്. 74.75 മീറ്ററാണ് അജയ് രാജിന്റെ മികച്ച ദൂരം. 

ജയ് കുമാറിന്റെ മികച്ച പ്രകടനം 72.29 മീറ്ററും. അജയ് രാജിനെക്കാള്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള നാല് താരങ്ങള്‍ ഫൈനലില്‍ മത്സരിക്കുന്നുണ്ട്. ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ രോഹന്‍ കാംബ്ലേ സെമി ഫൈനലിലേക്ക് യോഗ്യത നേടി. 55.00 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് രോഹന്റെ നേട്ടം. 

ഷോട്ട് പുട്ട് ഫൈനലില്‍ അമന്‍ദീപ് സിംഗ് അവസാന സ്ഥാനത്തായി. 17.08 മീറ്റര്‍ ദൂരം കണ്ടെത്താനേ അമന്‍ദീപിന് കഴിഞ്ഞുള്ളൂ. 19.73 മീറ്റര്‍ ദൂരം കണ്ടെത്തിയ ക്യൂബയുടെ യുവാന്‍ കാര്‍ലേ ഗോമസിനാണ് സ്വര്‍ണം. പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഫൈനലില്‍ പ്രിയാ മോഹന്‍ നാളെയിറങ്ങും.