Asianet News MalayalamAsianet News Malayalam

ഓസ്‌ട്രേലിയ നാണംകെട്ടു! ഇന്‍ഡോറില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം, പരമ്പര; ഒന്നാം റാങ്ക് നിലനിര്‍ത്തി ലോകകപ്പിന്

വിജയലക്ഷ്യത്തിലേക്ക് ഓസീസ് ബാറ്റ് ചെയ്യുന്നതിനെ മഴയെത്തി. ഇതോടെ വിജയലക്ഷ്യം 33 ഓവറില്‍ 317 റണ്‍സായി പുതുക്കി നിശ്ചയിച്ചു. എന്നാല്‍ ഓസീസ് 28.2 ഓവറില്‍ 217 റണ്‍സിന് എല്ലാവരും പുറത്തായി.

india beat australia by 99 runs and won odi series after indore win saa
Author
First Published Sep 24, 2023, 10:09 PM IST

ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പര ഇന്ത്യക്ക്. ഇന്‍ഡോറില്‍ നടന്ന രണ്ടാം ഏകദിനം 99 റണ്‍സിന് ജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സാണ് നേടിയത്. ശുഭ്മാന്‍ ഗില്‍ (104), ശ്രേയസ് അയ്യര്‍ (105), സൂര്യകുമാര്‍ യാദവ് (72), കെ എല്‍ രാഹുല്‍ (52) എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. വിജയലക്ഷ്യത്തിലേക്ക് ഓസീസ് ബാറ്റ് ചെയ്യുന്നതിനെ മഴയെത്തി. ഇതോടെ വിജയലക്ഷ്യം 33 ഓവറില്‍ 317 റണ്‍സായി പുതുക്കി നിശ്ചയിച്ചു. എന്നാല്‍ ഓസീസ് 28.2 ഓവറില്‍ 217 റണ്‍സിന് എല്ലാവരും പുറത്തായി. സീന്‍ അബോട്ടാണ് (54) ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതമെടുത്തു. 

മോശം തുടക്കമാണ് ഓസീസിന് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ ഒമ്പത് റണ്‍സ് മാത്രമുള്ളപ്പോള്‍ മാത്യു ഷോര്‍ട്ട് (9), സ്റ്റീവന്‍ സ്മിത്ത് (0) എന്നിവരെ പ്രസിദ്ധ് കൃഷ്ണ പുറത്താക്കി. പിന്നീട് ഡേവിഡ് വാര്‍ണര്‍ (53) - മര്‍നസ് ലബുഷെയ്ന്‍ (27) സഖ്യം 80 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ലബുഷെയ്‌നിനെ പുറത്താക്കി അശ്വിന്‍ ബ്രേക്ക് ത്രൂ നല്‍കി. പിന്നീടെത്തിയ ജോഷ് ഇന്‍ഗ്ലിസ് (6), അലക്‌സ് ക്യാരി (14), കാമറൂണ്‍ ഗ്രീന്‍ (19), ആഡം സാംപ (5) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതിനിടെ വാര്‍ണറും മടങ്ങി. സീന്‍ അബോട്ട് () വാലറ്റത്ത് തിളങ്ങിയെങ്കിലും വിജയത്തിലേക്ക് നയിക്കാനായില്ല. ജോഷ് ഹേസല്‍വുഡ് (23), സ്‌പെന്‍സര്‍ ജോണ്‍സണ്‍ () എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. 

നേരത്തെ, ടോസ് നേടി ബൗളിംഗെടുക്കാനുള്ള തീരുമാനം ശരിയാണെന്ന് തെളിയിച്ചാണ് ഓസീസ് തുടങ്ങിയത്. നാലാം ഓവറില്‍ തന്നെ റുതുരാജ് ഗെയ്കവാദിനെ (8) ഹേസല്‍വുഡ് വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിയുടെ കൈകളിലേക്കയച്ചു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഗില്‍ - ശ്രേയസ് സഖ്യം 200 റണ്‍സ് കൂട്ടിചേര്‍ത്തു. പരിക്കില്‍ മോചിതനായി ടീമിലെത്തിയ ശ്രേയസ് ആദ്യം സെഞ്ചുറി പൂര്‍ത്തിയാക്കി. 90 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്സും 11 ഫോറും നേടി. എന്നാല്‍ സീന്‍ അബോട്ടിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിക്ക് ക്യാച്ച് നല്‍കി ശ്രേയസ് മടങ്ങി. താരത്തിന്റെ മൂന്നാം ഏകദിന സെഞ്ചുറിയാണിത്. വൈകാതെ ഗില്‍ തന്റെ ആറാം സെഞ്ചുറിയും പൂര്‍ത്തിയാക്കി. സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ ഗില്‍ ഗ്രീനിന് വിക്കറ്റ് നല്‍കി ഗില്‍ മടങ്ങി. താരത്തിന്റെ ഇന്നിംഗ്‌സില്‍ നാല് സിക്സും ആറ് ഫോറുമുണ്ടായിരുന്നു.

അഞ്ചാമനായി ക്രീസിലെത്തിയ ഇഷാന്‍ കിഷന്‍ (18 പന്തില്‍ 31) നിര്‍ണായക സംഭാവന നല്‍കി. രാഹുലിനൊപ്പം 59 റണ്‍സ് ചേര്‍ക്കാന്‍ ഇഷാനായി. എന്നാല്‍ ഇഷാനെ പുറത്താക്കി സാംപ ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ സൂര്യകുമാറും ബൗളര്‍മാരെ വെറുതെ വിട്ടില്ല. രാഹുലിനൊപ്പം 59 റണ്‍സ് കൂട്ടിചേര്‍ക്കാനും സൂര്യക്കായി. രാഹുലിനെ സാംപ ബൗള്‍ഡാക്കി. മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്. ക്യാപ്റ്റന്‍ മടങ്ങിയെങ്കിലും രവീന്ദ്ര ജഡേജയെ () കൂട്ടുപിടിച്ച് സൂര്യ സ്‌കോര്‍ 400ന് അടുത്തെത്തിച്ചു.
 

Follow Us:
Download App:
  • android
  • ios