നാലിന് 158 എന്ന നിലയില്‍ നാലാം ദിനം ക്രീസിലിറങ്ങിയ ബംഗ്ലാദേശിന് ഷാന്‍റോയും ഷാക്കിബും ചേര്‍ന്ന് നാലാം ദിനം തുടക്കത്തില്‍ പ്രതീക്ഷ നല്‍കിയെങ്കിലും അശ്വിനും ജഡേജയും പന്തെടുത്തതോടെ ബംഗ്ലാദേശ് മുട്ടുമടക്കി.

ചെന്നൈ: ബംഗ്ലാദേശിനെതിരായ ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ 280 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി ഇന്ത്യ. 515 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ബംഗ്ലാദേശ് നാലാം ദിനം 234 റണ്‍സിന് ഓള്‍ ഔട്ടായി. 82 റണ്‍സെടുത്ത ക്യാപ്റ്റൻ നജ്മുള്‍ ഹൗസൈന്‍ ഷാന്‍റോ മാത്രമാണ് ബംഗ്ലാദേശിനായി പൊരുതിയത്. ഇന്ത്യക്കായി ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ അശ്വിന്‍ രണ്ടാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് വീഴ്ത്തി കളിയുടെ താരമായി. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റെടുത്തു. ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം ടെസ്റ്റ് 27ന് കാണ്‍പൂരില്‍ തുടങ്ങും. സ്കോര്‍ ഇന്ത്യ276, 287-4, ബംഗ്ലാദേശ് 149, 234.

Scroll to load tweet…

നാലിന് 158 എന്ന നിലയില്‍ നാലാം ദിനം ക്രീസിലിറങ്ങിയ ബംഗ്ലാദേശിന് ഷാന്‍റോയും ഷാക്കിബും ചേര്‍ന്ന് നാലാം ദിനം തുടക്കത്തില്‍ പ്രതീക്ഷ നല്‍കിയെങ്കിലും അശ്വിനും ജഡേജയും പന്തെടുത്തതോടെ ബംഗ്ലാദേശ് മുട്ടുമടക്കി. പൊരുതി നോക്കിയ ഷാക്കിബ് അല്‍ ഹസനെ(25) ഷോര്‍ട്ട് ലെഗ്ഗില്‍ യശസ്വി ജയ്സ്വാളിന്‍റെ കൈകളിലെത്തിച്ചാണ് അശ്വിന്‍ ബംഗ്ലാദേശിന്‍റെ തകര്‍ച്ചക്ക് തുടക്കമിട്ടത്. പിന്നാലെ ലിറ്റണ്‍ ദാസിനെ(1) ജഡേജ പുറത്താക്കി. മെഹ്ദി ഹസന്‍ മിറാസിനെ(8) പുറത്താക്കി അശ്വിന്‍ അഞ്ച് വിക്കറ്റ് തികച്ചതിന് പിന്നാലെ ടസ്കിന്‍ അഹമ്മദിനെക്കൂടി പുറത്താക്കി വിക്കറ്റ് നേട്ടം ആറാക്കി. ഹസന്‍ മെഹ്മൂദിനെ വീഴ്ത്തി ജഡേജ ബംഗ്ലാദേശ് ഇന്നിംഗ്സ് അവസാനിപ്പിച്ചു.

Scroll to load tweet…

മുഹമ്മദ് സിറാജ് വേണമെങ്കില്‍ ഓഫ് സ്പിന്നും എറിയുമെന്ന് രോഹിത് ശര്‍മ, അത് നടക്കില്ലെന്ന് അമ്പയര്‍

ഇന്നലെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ബംഗ്ലാദേശ് നന്നായിട്ടായിരുന്നു തുടങ്ങിയത്. ഒന്നാം വിക്കറ്റില്‍ സാകിര്‍ ഹസന്‍ (33) - ഷദ്മാന്‍ ഇസ്ലാം (35) സഖ്യം 62 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സാക്കിറിനെ പുറത്താക്കി ജസ്പ്രീത് ബുമ്ര ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. അധികം വൈകാതെ ഷദ്മാന്‍ ഇസ്ലാമിനെ ആര്‍ അശ്വിനും തിരിച്ചയച്ചു. തുടര്‍ന്നെത്തിയ മൊമിനുല്‍ ഹഖ് (13), മുഷ്ഫിഖുര്‍ റഹീം (13) എന്നിവരെയും അശ്വിന്‍ തന്നെ മടക്കിയതോടെ 146-4ലേക്ക് വീണു. പിന്നീടെത്തിയ ഷാക്കിബ് അല്‍ ഹസന്‍ ക്യാപ്റ്റണ്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോക്കൊപ്പം ക്രീസില്‍ നില്‍ക്കുമ്പോഴാണ് അമ്പയര്‍ വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തിയത്

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക