പോയന്‍റ് പട്ടികയില്‍ നിലവില്‍ ഒന്നാമതാമെങ്കിലും നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യ(+0.647) ന്യൂസിലന്‍ഡിന്(+1.200) പിന്നില്‍ രണ്ടാമതാണ്.

ദുബായ്: ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്നലെ പാകിസ്ഥാനെതിരെ നേടിയ വമ്പന്‍ ജയത്തോടെ ഇന്ത്യ സെമിയിലേക്ക് ഒരു കാലെടുത്തുവെച്ചെങ്കിലും ഇതുവരെ സെമിയിലെത്തിയെന്ന് ഉറപ്പ് പറയാറായിട്ടില്ല. ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യ സെമി കാണാതെ പുറത്താവാന്‍ ഇപ്പോഴും നേരിയ സാധ്യതകളുണ്ട്. എന്നാല്‍ നിലവിലെ ഫോമും മറ്റ് ടീമുകളുടെ പ്രകടനങ്ങളും കണക്കിലെടുക്കുമ്പോള്‍ അതിന് ഒരു ശതമാനം സാധ്യത മാത്രമെയുള്ളൂവെന്ന് മാത്രം. ഇന്ത്യ സെമി കാണാതെ പുറത്താവാനുള്ള സാധ്യതകള്‍ എന്തൊക്കെയെന്ന് നോക്കാം.

ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ന് നടക്കുന്ന ന്യൂസിലന്‍ഡ്-ബംഗ്ലാദേശ് മത്സരമായിരിക്കും ഗ്രൂപ്പ് എയിലെ സെമി ഫൈനലിസ്റ്റുകളെ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാകുക. ഇന്നത്തെ മത്സരത്തില്‍ ബംഗ്ലാദേശ് ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാല്‍ പാകിസ്ഥാന് നേരിയ പ്രതീക്ഷയാകും. എന്നാല്‍ അവസാന മത്സരത്തില്‍ ബംഗ്ലാദേശ് പാകിസ്ഥാനെ തോല്‍പ്പിക്കുകയും ഇന്ത്യ ന്യൂസിലന്‍ഡിനോട് തോല്‍ക്കുകയും ചെയ്താല്‍ ഇന്ത്യക്കും ബംഗ്ലാദേശിനും ന്യൂസിലന്‍ഡിനും 4 പോയന്‍റ് വീതമാകും. പാകിസ്ഥാന്‍ സെമി കാണാതെ പുറത്താകുന്നതിനൊപ്പം നെറ്റ് റണ്‍ റേറ്റാവും പിന്നീട് സെമിയിലെത്തുന്ന ടീമുകളേതൊക്കെയെന്ന് തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകുക.

വിജയാഘോഷത്തിനിടെ കോലി ബാറ്റുയർത്തി അഭിവാദ്യം ചെയ്തത് രോഹിത്തിനെയോ സൂര്യകുമാറിനെയോ അല്ല; അത് മുൻ പരിശീലകനോട്

പോയന്‍റ് പട്ടികയില്‍ നിലവില്‍ ഒന്നാമതാണെങ്കിലും നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യ(+0.647) ന്യൂസിലന്‍ഡിന്(+1.200) പിന്നില്‍ രണ്ടാമതാണ്. പാകിസ്ഥാനെതിരെ നേടിയ 60 റണ്‍സിന്‍റെ കൂറ്റന്‍ ജയമാണ് ന്യൂസിലന്‍ഡിന് തുണയായത്. അതേസമയം, മൂന്നാം സ്ഥാനത്തുള്ള ബംഗ്ലാദേശ്(-0.408) നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യക്കും ന്യൂസിലന്‍ഡിനും ഏറെ പിന്നിലാണ്. ഇന്നത്തെ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെയും അവസാന മത്സരത്തില്‍ പാകിസ്ഥാനെതിരെയും വമ്പന്‍ ജയം നേടിയാല്‍ മാത്രമെ ബംഗ്ലാദേശിന് നെറ്റ് റണ്‍ റേറ്റില്‍ ഇന്ത്യയെ മറികടക്കാനാവു.

'വിരാട് കോലിക്ക് അതിൽ ഇടപെടേണ്ട കാര്യമില്ലായിരുന്നു'; ഔട്ടാവാതിരുന്നത് ഭാഗ്യം കൊണ്ടെന്ന് തുറന്നുപറഞ്ഞ് ഗവാസ്കർ

നിലവിലെ ഫോമില്‍ ബംഗ്ലാദേശ് ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കാനുള്ള സാധ്യത വിരളമാണെന്നതും പാകിസ്ഥാന്‍ അവസാന മത്സരത്തില്‍ അഭിമാനം കാക്കാനെങ്കിലും വിജയത്തിനായി പോരാടുമെന്നതും ഇന്ത്യക്ക് അനുകൂലമാണ്. അതുകൊണ്ട് തന്നെ ന്യൂസിലന്‍ഡിനെതിരായ അവസാന മത്സരത്തില്‍ വമ്പന്‍ തോല്‍വി വഴങ്ങാതിരുന്നാല്‍ പോലും ഇന്ത്യക്ക് സെമി ടിക്കറ്റ് ഉറപ്പാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക