ഇന്ത്യയില്‍ ഇന്നിംഗ്‌സ് തോല്‍വി കണക്കിലെടുത്താന്‍ ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ മൂന്നാമത്തെ പരാജയമാണിത്. 1997-98ല്‍ കൊല്‍ക്കത്തയില്‍ ഇന്നിംഗ്‌സിനും 219 റണ്‍സിനും തോറ്റതാണ് ഏറ്റവും വലിയ തോല്‍വി.
നാഗ്പൂര്‍: ഇന്ത്യക്കെതിരെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ നാണംകെട്ട തോല്‍വിയാണ് ഓസ്‌ട്രേലിയ ഏറ്റുവാങ്ങിയത്. ഇന്നിംഗ്‌സിനും 132 റണ്‍സിനുമായിരുന്നു ഓസീസിന്റെ തോല്‍വി. ഇതോടെ നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. ടെസ്റ്റില്‍ ഒന്നാകെ ഏഴ് വിക്കറ്റ് വീഴ്ത്തുന്നതിനൊപ്പം 70 റണ്‍സും നേടിയ രവീന്ദ്ര ജഡേജയാണ് പ്ലയര്‍ ഓഫ് ദി മാച്ച്. പരമ്പര ജയത്തോടെ തുടങ്ങാനായതില്‍ സന്തോഷമെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തമാക്കി.,
രണ്ടാം ടെസ്റ്റിന് മുമ്പ് ഒരു ഉപദേശവും രോഹിത് ഓസീസ് ടീമിന് നല്‍കുന്നുണ്ട്. രോഹിത്തിന്റെ വാക്കുകള്‍... ''കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ പിച്ചുകളില്‍ കളിക്കുക അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണ്. റണ്‍സ് നേടണമെങ്കില്‍ വ്യക്തകമായ പദ്ധതികള്‍ ഉണ്ടായിരിക്കണം. മുംബൈയില്‍ ജനിച്ചുവളര്‍ന്ന എനിക്ക്് ടേണുള്ള പിച്ചില്‍ കളിക്കാന്‍ ഒരുപാട് തവണ സാധിച്ചിട്ടുണ്ട്. ബൗളറില്‍ എപ്പോഴും സമ്മര്‍ദ്ദമുണ്ടാക്കാന്‍ സാധിക്കണം. കാലുകള്‍ നന്നായി ചലിപ്പിച്ച് വേണം കളിക്കാന്‍. റിവേഴ്‌സ് സ്വീപ്പ്, സ്വീപ്പ്.. ഇങ്ങനെ ഏത് ഷോട്ടുകളാണോ കളിക്കാന്‍ കഴിയുന്നത്, അത് കളിച്ച് ബൗളര്‍മാരെ ആശയക്കുഴപ്പത്തിലാക്കണം. ആദ്യ ഇന്നിംഗ്‌സില്‍ ഓസീസിനെ രണ്ട് റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലേക്ക് തള്ളിവിടാനായതിലൂടെ മത്സരം കയ്യിലായി. ഇതോടെ അവര്‍ സമ്മര്‍ദ്ദത്തിലായി. ടീമില്‍ മികച്ച സ്പിന്നര്‍മാരുണ്ടെന്ന് അറിയാം. എന്നാല്‍ ഇത്തരം പിച്ചുകളില്‍ തിളങ്ങുന്ന പേസര്‍മാരും ഉള്‍പ്പെട്ടതാണ് ഇന്ത്യന്‍ ടീം.'' രോഹിത് പറഞ്ഞു.
ആധികാരിക ജയത്തോടെ പരമ്പരയില്‍ തുടങ്ങാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും രോഹിത് വ്യക്തമാക്കി. ''പരമ്പരയില്‍ ജയത്തോടെ തുടങ്ങാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ടീമിന് വേണ്ടി സംഭാവന ചെയ്യാന്‍ സാധിച്ചതിലും ഏറെ സംതൃപ്തി. ടെസ്റ്റ് ക്യാപ്റ്റനായ ശേഷം രണ്ട് മത്സരങ്ങള്‍ മാത്രമാണ് കളിക്കാന്‍. ഇംഗ്ലണ്ടില്‍ കൊവിഡ് പിടിപെട്ടതിനെ തുടര്‍ന്ന് കളിക്കാനായില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പരിക്ക് പ്രശ്‌നമായി. ബംഗ്ലാദേശിനെതിരേയും ഇതായിരുന്നു അവസ്ഥ. എന്നാല്‍ ഈ പരമ്പരയ്ക്ക് വേണ്ടി മാനസികമായി തയ്യാറെടുത്തിരുന്നു.'' രോഹിത് വ്യക്തമാക്കി.
ഇന്ത്യയില്‍ ഇന്നിംഗ്‌സ് തോല്‍വി കണക്കിലെടുത്താന്‍ ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ മൂന്നാമത്തെ പരാജയമാണിത്. 1997-98ല്‍ കൊല്‍ക്കത്തയില്‍ ഇന്നിംഗ്‌സിനും 219 റണ്‍സിനും തോറ്റതാണ് ഏറ്റവും വലിയ തോല്‍വി. 2012-13ല്‍ ഹൈദരാബാദില്‍ ഇന്നിംഗ്‌സിനും 135 റണ്‍സിനും തോറ്റത് രണ്ടാമത്. മുന്നാം സ്ഥാനത്ത് നാഗ്പൂരിലെ തോല്‍വിയും.
