മത്സരം നടന്നില്ലെങ്കില്‍ എന്ത് ചെയ്യുമെന്നാണ് ആരാധകര്‍ ചോദിക്കുന്ന ചോദ്യം. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിലെ പോലെ ഇരു ടീമുകളും പോയിന്റ് പങ്കുവെക്കേണ്ടി വരും. സൂപ്പര്‍ ഫോറിലെത്തുന്ന നാല് ടീമുകളും പരസ്പരം നേര്‍ക്കുനേര്‍ വരുന്നത്.

കൊളംബൊ: ഇന്ത്യ - പാകിസ്ഥാന്‍ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരം റിസര്‍വ് ഡേയിലും പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മത്സരം നടക്കുന്ന കൊളംബോയില്‍ രാവിലെ മുതല്‍ ശക്തമായ മഴയാണ്. നിലവില്‍ നേരിയ ശമനമുണ്ടെങ്കിലും മൂന്ന് മണിക്ക് ആരംഭിക്കേണ്ട മത്സരം ഇപ്പോഴും തുടങ്ങാനായിട്ടില്ല. ഗ്രൗണ്ട് ഇപ്പോഴും മുഴുവന്‍ മൂടിയിട്ടിരിക്കുകയാണ്. ഉച്ചയ്ക്ക് ശേഷം അത് 97 ശതമാനമായി കുറയും. വൈകുന്നേരം 80 ശതമാനം മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ പ്രവചനം. ഈ സാഹചര്യത്തില്‍ മത്സരം പൂര്‍ത്തിയാക്കുക സാധ്യമല്ലെന്നാണ് വിലയിരുത്തല്‍.

മത്സരം നടന്നില്ലെങ്കില്‍ എന്ത് ചെയ്യുമെന്നാണ് ആരാധകര്‍ ചോദിക്കുന്ന ചോദ്യം. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിലെ പോലെ ഇരു ടീമുകളും പോയിന്റ് പങ്കുവെക്കേണ്ടി വരും. സൂപ്പര്‍ ഫോറിലെത്തുന്ന നാല് ടീമുകളും പരസ്പരം നേര്‍ക്കുനേര്‍ വരുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന രണ്ട് ടീമുകളാണ് ഫൈനല്‍ കളിക്കുക. സൂപ്പര്‍ ഫോറില്‍ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. മത്സരം ഉപേക്ഷിച്ചാല്‍ ഇന്ത്യക്ക് ഒരു പോയിന്റ് ലഭിക്കും. ബംഗ്ലാദേശിനെതിരെ ആദ്യ മത്സരം ജയിച്ച പാകിസ്ഥാന്‍ മൂന്ന് പോയിന്റാവും. ശ്രീലങ്കയ്ക്ക് രണ്ട് പോയിന്റുണ്ട്. രണ്ട് മത്സരങ്ങളും തോറ്റ ബംഗ്ലാദേശ് അവസാന സ്ഥാനത്താണ്. അവരുടെ സാധ്യതകളും ഏറെക്കുറെ അവസാനിച്ചെന്ന് പറയാം.

ഇന്ത്യക്ക് ഇനി ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരെ മത്സരമുണ്ട്. ഇരുവരേയും തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് അഞ്ച് പോയിന്റോടെ ഫൈനലിലെത്താം. എന്നാല്‍ അടുത്ത മത്സരങ്ങൡ പരാജയപ്പെട്ടാല്‍ കാര്യങ്ങള്‍ അപകടത്തിലാവും. മാത്രമല്ല, ശേഷിക്കുന്ന മത്സരങ്ങള്‍ മഴ മുടക്കിയാലും രോഹിത് ശര്‍മയും സംഘവും പ്രതിസന്ധിയിലാവും. നാളെയാണ് ഇന്ത്യ-ശ്രീലങ്ക മത്സരം നടക്കേണ്ടത്. മഴ തിമിര്‍ത്ത് പെയ്യുന്ന സാഹചര്യത്തില്‍ മത്സരം നടക്കുമോ എന്ന് കണ്ടറിയണം. ആതിഥേയരായ ശ്രീലങ്കയാവട്ടെ ബംഗ്ലാദേശിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ്. ലങ്കയുടെ ഹോംഗ്രൗണ്ടില്‍ അവരെ തോല്‍പ്പിക്കുക പ്രയാസമുള്ള കാര്യമാണ്.

മത്സരം മുടങ്ങിയാല്‍ ശ്രീലങ്കയ്ക്ക് മൂന്ന് പോയിന്റാവും. ഇന്ത്യക്ക് രണ്ട്. അവസാനം നടക്കുന്ന പാകിസ്ഥാന്‍ - ശ്രീലങ്ക മത്സരം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാവും. ജയിക്കുന്നവര്‍ക്ക് അഞ്ച് പോയിന്റാവും. തോല്‍ക്കുന്ന ടീം മൂന്നില്‍ നില്‍ക്കും. മാത്രമല്ല, അവസാന മത്സരത്തില്‍ ഇന്ത്യക്ക് ബംഗ്ലാദേശിനെ തോല്‍പ്പിക്കേണ്ടായി വരും. ആ മത്സരവും മഴയില്‍ ഒലിച്ചു പോയാല്‍ ഇന്ത്യ മൂന്ന് പോയിന്റില്‍ നില്‍ക്കും. പിന്നീട് മികച്ച റണ്‍റേറ്റുള്ള ടീം ഫൈനലിലെത്തും.

ഏഷ്യാ കപ്പ് ദുബായിലായിരുന്നെങ്കിൽ കളിക്കാരുടെ കാര്യത്തില്‍ ഇപ്പോൾ ഒരു തീരുമാനമായേനെയെന്ന് രവി ശാസ്ത്രി