ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 3-1 ജയം നേടിയതോടെയാണ് ഇന്ത്യ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തിരച്ചെത്തിയത്. ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് മുമ്പ് ന്യൂസിലന്‍ഡിന് പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ.

ടെസ്റ്റ് റാങ്കിംഗില്‍ 122 റേറ്റിംഗ് പോയന്‍റുമായാണ് ഇന്ത്യ ഒന്നാം സ്ഥാനം ഉറപ്പിച്ചത്. 118 റേറ്റിംഗ് പോയന്‍റുള്ള ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനത്താണ്. 113 റേറ്റിംഗ് പോയന്‍റുമായി ഓസ്ട്രേലിയ മൂന്നാമതും 105 റേറ്റിംഗ് പോയന്‍റുള്ള ഇംഗ്ലണ്ട് നാലാം സ്ഥാനത്തുമാണ്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലിലേക്കും ഇന്ത്യ യോഗ്യത നേടിയിരുന്നു. ജൂണില്‍ ഇംഗ്ലണ്ടിലെ ലോര്‍ഡ്സില്‍ നടക്കുന്ന ഫൈനലില്‍ ന്യൂസിലന്‍ഡ് ആണ് ഇന്ത്യയുടെ എതിരാളികള്‍.