നാലാം ഓവറില്‍ 14 പന്തില്‍ രണ്ട് ബൗണ്ടറി അടക്കം 11 റണ്‍സെടുത്ത സഞ്ജുവാണ് ആദ്യം മടങ്ങിയത്. പാര്‍ഥ് വഗാനിയുടെ പന്തില്‍ സഞ്ജു ബൗള്‍ഡായി പുറത്തായി.
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ പുതുച്ചേരിക്കെതിരെ 248 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കേരളതതിന് പവര്‍ പ്ലേയില്‍ ഓപ്പണര്‍മാരെ നഷ്ടം. പുതുച്ചേരിക്കെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം 10 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെന്ന നിലയിലാണ്. 22 പന്തില്‍ 19 റണ്‍സുമായി വിഷ്ണു വിനോദും 18 റണ്‍സുമായി ബാബാ അപരാജിതും ക്രീസില്‍. ഓപ്പണര്‍മാരായ ക്യാപ്റ്റൻ രോഹന്‍ കുന്നുമ്മലിന്‍റെയും(8), ഇന്ത്യൻ താരം സഞ്ജു സാംസണിന്‍റെയും(11) വിക്കറ്റുകളാണ് കേരളത്തിന് പവര്‍ പ്ലേയില്‍ നഷ്ടമായത്.
നാലാം ഓവറില്‍ 14 പന്തില്‍ രണ്ട് ബൗണ്ടറി അടക്കം 11 റണ്‍സെടുത്ത സഞ്ജുവാണ് ആദ്യം മടങ്ങിയത്. പാര്‍ഥ് വഗാനിയുടെ പന്തില്‍ സഞ്ജു ബൗള്‍ഡായി പുറത്തായി. തൊട്ടടുത്ത ഓവറില്‍ രോഹന്‍ കുന്നുമല്ലിനെ(8) ഭൂപേന്ദറും ബൗള്‍ഡാക്കി മടക്കി. ജാര്‍ഖണ്ഡിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഇരുവരും കേരളത്തിനായി സെഞ്ചുറി നേടിയിരുന്നു. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരി 47.4 ഓവറില്‍ 247 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 54 പന്തില്‍ 57 റണ്‍സെടുത്ത ജസ്വന്ത് ശ്രീരാമാണ് പുതുച്ചേരിയുടെ ടോപ് സ്കോറര്‍. അജയ് രൊഹേറ 53 റണ്‍സെടുത്തു. കേരളത്തിലായി എം ഡി നിധീഷ് നാലു വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ പുതുച്ചേരിക്ക് ഓപ്പണര്‍മാരായ നെയാന്‍ കനകയ്യനും അരജ് രൊഹറയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. തകര്‍ത്തടിച്ചു തുടങ്ങിയ കനകയ്യനെ(22 പന്തില്‍ 25) വീഴ്ത്തി നിധീഷാണ് കേരളത്തിന് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന രൊഹേറയും ശ്രീരാമും പുതുച്ചേരിയെ 100 കടത്തിയതോടെ കേരളം പ്രതിരോധത്തിലായി. രൊഹേറയെ വീഴ്ത്തിയ അങ്കിത് ശര്‍മയാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ പരമേശ്വരനും(11) ശ്രീരാമും(57) വീണതോടെ പുതുച്ചേരി തകര്‍ന്നടിഞ്ഞു.


